സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

മൊറോക്കോയില്‍ ബുര്‍ഖ നിര്‍മിക്കുന്നതിനും വില്‍ക്കുന്നതിനും വിലക്ക്

വിമെന്‍പോയിന്‍റ് ടീം

മുസ്‌ലിം രാജ്യമായ മൊറോക്കോയില്‍ സ്ത്രീകളുടെ വസ്ത്രമായ ബുര്‍ഖ നിര്‍മിക്കുന്നതിനും വില്‍ക്കുന്നതിനും വിലക്ക്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി. അതേ സമയം വസ്ത്രം നിരോധിച്ചതായി സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും സുരക്ഷാ കാരണങ്ങളാല്‍ ഇനി മുതല്‍ ബുര്‍ഖ നിര്‍മ്മിക്കാനോ വില്‍ക്കാനോ അനുവാദമില്ല എന്ന് ചൂണ്ടിക്കാണിച്ച് വ്യാപാരികള്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍. 48 മണിക്കൂറിനകം വില്‍പന അവസാനിപ്പിക്കണമെന്നാണ് നിര്‍ദേശം. കുറ്റവാളികള്‍ ബുര്‍ഖ ദുരുപയോഗം ചെയ്യുന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞിരുന്നു. അതേ സമയം ബുര്‍ഖ ധരിക്കുന്നതിനും സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തുമോയെന്ന കാര്യത്തില്‍ അധികൃതര്‍ പ്രതികരിച്ചിട്ടില്ല.

വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയില്‍ 32 ദശലക്ഷം വരുന്ന ജനങ്ങളില്‍ 95 ശതമാനത്തോളം മുസ്‌ലിംങ്ങളാണ്. മുസ്‌ലിം ഭൂരിപക്ഷ രാജ്യമാണെങ്കിലും സ്ത്രീകള്‍ പൊതുവെ ബുര്‍ഖ ധരിക്കുന്നത് കുറവുള്ള രാജ്യമാണ്. അതേ സമയം സര്‍ക്കാരിന്റെ ബുര്‍ഖ നിരോധനത്തിനെതിരെ ചില മതവിശ്വാസികള്‍ രംഗത്തെത്തിയിട്ടുണ്ട്. സര്‍ക്കാരിന്റെ നടപടിക്കെതിരെ വിമര്‍ശനം ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ നീന്തല്‍ വസ്ത്രമായ ബുര്‍ഖിനി നിരോധിച്ചപ്പോള്‍ ഫ്രാന്‍സില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും