സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

യുദ്ധരംഗത്ത് പുരുഷന് ലഭിക്കുന്ന ടോയ്‌ലറ്റ് സൗകര്യം മതിയോ സ്ത്രീയ്ക്ക്?

വിമെന്‍പോയിന്‍റ് ടീം

യുദ്ധരംഗത്ത് പുരുഷന്മാര്‍ക്ക് ലഭിക്കുന്ന അതേ സൗകര്യങ്ങള്‍ക്കുളളില്‍ നിന്ന് ജോലി ചെയ്യാന്‍ തയ്യാറാണെങ്കില്‍ സ്ത്രീകളെ യുദ്ധമുന്നണിയിലെടുക്കാമെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത്. ഇരുകൂട്ടര്‍ക്കും വേറെ വേറെ സൗകര്യങ്ങള്‍ ചെയ്തു നല്‍കിക്കൊണ്ട് സ്ത്രീകളെ യുദ്ധമുന്നണിയിലേക്ക് എടുക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

സ്ത്രീകളെ യുദ്ധമുന്നണിയിലേക്ക് എടുത്താല്‍ ടോയ്‌ലറ്റ്, താമസ സൗകര്യങ്ങള്‍ പ്രശ്‌നമാവുമെന്നാണ് ബിപിന്‍ റാവത്ത് പരോക്ഷമായി സൂചിപ്പിച്ചത്. അതിന് അദ്ദേഹം നിരത്തിയ ഉദാഹരണങ്ങള്‍ ഇങ്ങനെ: ‘ടോയ്‌ലറ്റുണ്ടാവില്ല. എല്ലാവര്‍ക്കും ഒരു ബോട്ടില്‍ നല്‍കും. പുറത്തുപോയി കാര്യം സാധിച്ചു തിരിച്ചുവരണം. സ്ത്രീകള്‍ ഈയൊരു സാഹചര്യത്തില്‍ വരാന്‍ സ്വയം തയ്യാറാവുകയാണെങ്കില്‍ വെല്ലുവിളികള്‍ അവര്‍ തന്നെ നേരിടണം. ഇത്തരം വെല്ലുവിളികള്‍ സ്ത്രീകള്‍ സ്വയം ഏറ്റെടുക്കാന്‍ തയ്യാറാവുന്ന കാലത്ത് നമുക്ക് ഈ പ്രശ്‌നം പരിശോധിക്കാം.’ 

മറ്റൊരു ഉദാഹരണമായി അദ്ദേഹം നല്‍കിയത് താമസ സൗകര്യത്തിന്റെ പ്രശ്‌നമാണ്. അത് അദ്ദേഹം വിശദീകരിക്കുന്നത് ഇങ്ങനെ: ‘ഒരു ടാങ്കിലെ മൂന്നുപേരില്‍ രണ്ടുപേര്‍ സ്ത്രീകളും ഒരാള്‍ പുരുഷനുമാണെങ്കില്‍ ഈ മൂന്നുപേരും ഒരു ടാങ്കിനടിയില്‍ ഉറങ്ങാന്‍ തയ്യാറാണെങ്കില്‍ അതിന് സ്ത്രീകള്‍ തയ്യാറാണെങ്കില്‍’ അദ്ദേഹം പറയുന്നു. ഡിസംബര്‍ 31ന് കരസേനാ മേധാവിയായി ചുമതലയേറ്റ ബിപിന്‍ റാവത്ത് ദല്‍ഹിയില്‍ വാര്‍ഷിക കോണ്‍ഫറന്‍സ് അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു. ഇന്ത്യന്‍ സൈന്യത്തില്‍ സ്ത്രീകളുണ്ടെങ്കിലും യുദ്ധമുന്നണിയില്‍ സ്ത്രീകളെ നിയോഗിക്കാറില്ല. കോര്‍പ്‌സ് ഓഫ് എഞ്ചിനിയറിങ് ആന്റ് സിഗ്നല്‍സിലും ആരോഗ്യമേഖലയിലും ക്ലറിക്കല്‍ രംഗത്തും ആണ് സ്ത്രീകള്‍ക്ക് കൂടുതലായി പോസ്റ്റിങ് നല്‍കുന്നത്. സ്ത്രീകളെ യുദ്ധമുന്നണിയില്‍ നിയമിക്കുമെന്ന് കഴിഞ്ഞവര്‍ഷം രാഷ്ട്രപതി പ്രഖ്യാപിച്ചിരുന്നു. സൈന്യത്തിന്റെ മൂന്നു മേഖലകളിലും ഇത് നടപ്പാക്കുമെന്നായിരുന്നു പ്രഖ്യാപനം. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും