സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

വൈക്കം വിജയലക്ഷ്മി കാഴ്ച്ചയുടെ ലോകത്തേയ്ക്ക്

വിമെന്‍പോയിന്‍റ് ടീം

പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി കാഴ്ച്ചയുടെ ലോകത്തേയ്ക്ക്. ജന്മനാ കാഴ്ച്ച ഇല്ലാതിരുന്ന തനിക്ക് ചെറുതായി കാഴ്ച്ച കിട്ടിത്തുടങ്ങിയെന്ന് വിജയലക്ഷ്മി പറഞ്ഞു. കോട്ടയത്തെ ഹോമിയോ ഡോക്ടര്‍ ശ്രീകുമാറാണ് ചികിത്സിക്കുന്നത്. അധികം വൈകാതെ തന്നെ വിജയലക്ഷ്മിക്ക് പൂര്‍ണകാഴ്ച്ച കിട്ടുമെന്നും ഇപ്പോള്‍ പ്രകാശം തിരിച്ചറിയാന്‍ സാധിക്കുന്നുണ്ടെന്നും ഡോക്ടര്‍ ശ്രീകുമാര്‍ പറഞ്ഞു.

വളരെ അടുത്തുള്ള വസ്തുക്കളെ നിഴല്‍പോലെ കാണാനും സാധിക്കുന്നുണ്ട്.  കാഴ്ച്ച ലഭിച്ചാല്‍ ആദ്യം തന്റെ എല്ലാ വിജയങ്ങള്‍ക്കും കൂടെനിന്ന് പ്രവര്‍ത്തിച്ച അച്ഛനേയും അമ്മയെയും കാണണം. പൂര്‍ണമായും കാഴ്ച്ച കിട്ടുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ് വിജയലക്ഷ്മി. ഓരോ ദിവസം കഴിയുംതോറും പ്രകാശം തിരിച്ചറിയാനുള്ള ശേഷി വര്‍ദ്ധിക്കുന്നുണ്ടെന്ന് വിജയലക്ഷ്മി പറഞ്ഞു. ഹോമിയോ ഡോക്ടര്‍ ദമ്പതികളായ ശ്രീകുമാറും ശ്രീവിദ്യയും സ്വയം വികസിപ്പിച്ചെടുത്ത ചികിത്സാരീതിയിലാണ് ചികില്‍സ.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും