സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

മോഡിയെ മാറ്റി അദ്വാനിയേയോ ജെയ്റ്റ്‌ലിയേയോ പ്രധാനമന്ത്രിയാക്കൂഃ മമത

വിമെന്‍പോയിന്‍റ് ടീം

നോട്ടസാധുവാക്കല്‍ തീരുമാനത്തിലും ചിട്ടി തട്ടിപ്പ് കേസില്‍ പാര്‍ട്ടി എംപിമാരെ അറസ്റ്റ് ചെയ്തതിലും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ആഞ്ഞടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി. പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും മോഡിയ മാറ്റി മറ്റേതെങ്കിലും മുതിര്‍ന്ന ബിജെപി നേതാവിനെ കേന്ദ്രസര്‍ക്കാരിന്റെ തലപ്പത്ത് നിയോഗിക്കണമെന്നാണ് മമതയുടെ ആവശ്യം.

നിലവിലെ സാഹചര്യത്തില്‍ മറ്റൊരു ബിജെപി നേതാവിനെ പ്രധാനമന്ത്രിയാക്കി ഒരു ദേശീയ സര്‍ക്കാര്‍ രൂപീകരിക്കുകയാണ് വേണ്ടത്. രാജ്യത്തെ രക്ഷിക്കാന്‍ അതാണ് പോംവഴി. മോഡി പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും മാറണം. അദ്വാനിയേയോ ജെയ്റ്റ്‌ലിയേയോ രാജ്‌നാഥ് സിങ്ങിനേയോ പ്രധാനമന്ത്രിയാക്കാം. നിലവിലെ സാഹചര്യം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല.രാജ്യം നേരിടുന്ന പ്രതിസന്ധി അകറ്റാന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇടപെടണമെന്നും രാഷ്ട്രപതിക്ക് മാത്രമേ രാജ്യത്തെ രക്ഷിക്കാന്‍ കഴിയൂ എന്നും മമത ആവശ്യപ്പെട്ടു. 

പ്രതിപക്ഷ പാര്‍ട്ടികളോട് കേന്ദ്രസര്‍ക്കാര്‍ അസഹിഷ്ണുത കാട്ടുകയാണ്. നരേന്ദ്ര മോഡിക്കും അമിത് ഷായ്ക്കും എതിരെയാണ് തങ്ങള്‍ സംസാരിക്കന്നത്. അതുകൊണ്ടാണ് സിബിഐ തങ്ങളെ ആക്രമിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികളെ എതിരിടാനുള്ള ഏജന്റ് ആയാണ് സിബിഐ പ്രവര്‍ത്തിക്കുന്നതെന്നും മമത കുറ്റപ്പെടുത്തി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും