സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

സ്ത്രീധനം പ്രോത്സാഹിപ്പിക്കുന്ന വിവാഹ വെബ്‌സൈറ്റുകളെ തടയുംഃ കേന്ദ്ര സര്‍ക്കാര്‍

വിമെന്‍പോയിന്‍റ് ടീം

സ്ത്രീധനം പ്രോത്സാഹിപ്പിക്കുന്ന വിവാഹ വെബ്‌സൈറ്റുകളെ തടയാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കിയതായി കേന്ദ്ര സര്‍ക്കാര്‍. മുംബൈ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. നിര്‍ദേശം നടപ്പിലാക്കുന്നത് സംബന്ധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. 

അഭിഭാഷകനായ പ്രിസ്‌കില സാമുവല്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്. 1961ല്‍ സ്ത്രീധന നിരോധന നിയമം പാസാക്കിയിട്ടുണ്ടെങ്കിലും സ്ത്രീധന വിവാഹങ്ങള്‍ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. വെബ്‌സൈറ്റുകള്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച വിവരങ്ങള്‍ രണ്ടാഴ്ചയ്ക്കകം കോടതിയെ അറിയിക്കാമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ പ്ലീഡര്‍ അഭയ് പട്ക്കി പറഞ്ഞു. മഹാരാഷ്ട്രയില്‍ ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍മാരെ നിയമിക്കുന്ന കാര്യം മഹാരാഷ്ട്ര ചൈല്‍ഡ് വെല്‍ഫെയര്‍ വകുപ്പിന്റെ പരിഗണനയിലുണ്ടെന്ന് അഡ്വക്കേറ്റ് ജനറല്‍ രോഹിത് ഡിയോ പറഞ്ഞു. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും