സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

വൈകല്യത്തെ പുഞ്ചിരി കൊണ്ട് തോല്‍പ്പിച്ച റഹ്മ ഇനി ഓര്‍മ്മ

വിമെന്‍പോയിന്‍റ് ടീം

പ്രത്യാശയുടേയും പ്രതീക്ഷയുടേയും മുഖമായിരുന്ന റഹ്മ ഹരുണ എന്ന നൈജീരിയന്‍ കൗമാരക്കാരി ഇനി ഓര്‍മ്മ. വൈകല്യം ബാധിച്ച ശരീരം ബക്കറ്റിലൊതുക്കി ചിരിച്ച മുഖത്തോടെ ലോകത്തെ നോക്കിയ അവള്‍ ക്രിസ്മസ് ദിനത്തില്‍ 19ാം വയസില്‍ അന്തരിച്ചു. ജന്മനാ കൈകാലുകള്‍ ഇല്ലാത്ത റഹ്മയ്ക്ക് അരയ്ക്ക് താഴേക്ക് വളര്‍ച്ച ഇല്ലായിരുന്നു. 19 വയസുകാരിയായ സഹോദരിയെ 10 വയസുകാരന്‍ സഹോദരനാണ് ബക്കറ്റില്‍ ചുമന്ന് നടന്നത്. സാനി മൈയ്ക്കാടങ്ക എന്ന പത്രപ്രവര്‍ത്തക ഈ വര്‍ഷമാദ്യം റഹ്മയുടെ വീഡിയോ പുറത്തുവിട്ടതോടെയാണ് ലോകം റഹ്മയെ അറിഞ്ഞത്. വീല്‍ ചെയര്‍ ലഭിച്ചെങ്കിലും ബക്കറ്റായിരുന്നു അവള്‍ക്ക് പ്രിയവും സൗകര്യവും. ബക്കറ്റിലിരുന്ന് വീല്‍ചെയറില്‍ അവള്‍ കുറച്ചു കാലം സഞ്ചരിച്ചു. റഹ്മയെ ലോകത്തിന് പരിചയപ്പെടുത്തിയ സാനി തന്നെയാണ് ക്രിസ്മസ് ദിനത്തിലെ അവളുടെ മരണവാര്‍ത്തയും ലോകത്തെ അറിയിച്ചത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും