സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ജയലളിതയ്ക്ക് നൊബേല്‍ പുരസ്‌കാരവും ഭാരതരത്‌നയും നല്‍കണം

വിമെന്‍പോയിന്‍റ് ടീം

മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ സഹായി ശശികല നടരാജനെ എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറിയായി പാര്‍ട്ടി നിയമിച്ചു. ഇതുസംബന്ധിച്ച പ്രമേയം പാര്‍ട്ടി ഒറ്റക്കെട്ടായാണ് പാസാക്കിയത്. ഇതിനു പുറമേ മറ്റു ചില പ്രമേയങ്ങള്‍ കൂടി പാര്‍ട്ടി യോഗത്തില്‍ പാസാക്കുകയുണ്ടായി. 
അവ ഇതാണ്:

 1. ജയലളിതയ്ക്ക് ഭാരതരത്‌നയും മാഗ്‌സസെ പുരസ്‌കാരവും നൊബേല്‍ പുരസ്‌കാരവും നല്‍കാന്‍ പാര്‍ട്ടി ആവശ്യപ്പെടും.

 2. ജയലളിതയുടെ ജന്മദിനം ദേശീയ കര്‍ഷകദിനമായി ആഘോഷിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെടും.

3. പാര്‍ലമെന്റില്‍ ജയലളിതയുടെ പ്രതിമ സ്ഥാപിക്കണമെന്ന് ആവശ്യപ്പെടും. 

4.ശശികലയെ പാര്‍ട്ടിയുടെ ഇടക്കാല ജനറല്‍ സെക്രട്ടറിയായിരിക്കും.

5. പാര്‍ട്ടി നിയമം 20 സെക്ഷന്‍ രണ്ടു പ്രകാരം പിന്നീട് തെരഞ്ഞെടുപ്പ് നടത്തും. അഞ്ചുവര്‍ഷമെങ്കിലും പാര്‍ട്ടിമെമ്പറായവര്‍ക്കു മാത്രമേ മത്സരിക്കാന്‍ കഴിയൂ എന്നാണ് നിയമം. ശശികലയെ 2011ല്‍ എ.ഐ.എ.ഡി.എം.കെയില്‍ നിന്നും പുറത്താക്കിയിരുന്നു. 2012ലാണ് അവരെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്തത്. അതുകൊണ്ടുതന്നെ അഞ്ചുവര്‍ഷം അവര്‍ പൂര്‍ത്തിയാക്കിയിട്ടില്ല. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും