സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ജയലളിതയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് മദ്രാസ് ഹൈക്കോടതി

വിമെന്‍പോയിന്‍റ് ടീം

തമിഴ്നാട് മുഖ്യമന്ത്രി ജെ ജയലളിതയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് മദ്രാസ് ഹൈക്കോടതി. ആരോഗ്യനില രഹസ്യമാക്കി വെച്ചത് സംശയകരമെന്നും കോടതി. ജയലളിതയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം. ഹര്‍ജി കൂടുതല്‍ പരിശോധനയ്ക്കായി ബെഞ്ചിന് കൈമാറി.

ജയലളിതയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് കോടതിയില്‍പോലും സമര്‍പ്പിക്കാത്തത് സംശയാസ്പദമാണെന്നും കോടതി നിരീക്ഷിച്ചു. ചെന്നൈ സ്വദേശിയായ എഐഡിഎംകെ പ്രവര്‍ത്തകന്റെ ഹര്‍ജിയിലാണ് കോടതി പരാമര്‍ശം. ഹര്‍ജി പരിഗണിക്കുന്നത് ജനുവരി നാലിലേക്ക് മാറ്റി. മാധ്യമങ്ങളടക്കം ജയയുടെ മരണത്തില്‍ സംശയം പ്രകടിപ്പിക്കുമ്പോള്‍ എന്തുകൊണ്ട് ജയയുടെ മൃതദേഹം പുറത്തെടുത്ത് ഒരു പരിശോധന നടത്തുന്നത് ആലോചിച്ച്കൂടേയെന്നും ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് വൈദ്യനാഥന്‍ ചോദിച്ചു. ജയയുടെ മരണത്തില്‍ തനിക്ക് വ്യക്തിപരമായും സംശയമുണ്ടെന്ന്  ജസ്റ്റിസ് വൈദ്യനാഥന്‍ അഭിപ്രായപെട്ടു. 

ജയലളിതയ്ക്ക് സെപ്തംബര്‍ 22 മുതല്‍ നല്‍കിയ ചികിത്സയുടെ വിശദാംശങ്ങള്‍ ആശുപത്രി പുറത്തുവിടാത്തത് ദുരൂഹത വര്‍ധിപ്പിച്ചിരുന്നു. മരണത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും അന്വേഷണം നടത്തണമെന്ന് നടി ഗൌെതമി പ്രധാനമന്ത്രിയോടും  ആവശ്യപ്പെട്ടിരുന്നു. 

അപ്പോളോ ആശുപത്രിയില്‍ ജയലളിതയെ കാണാന്‍ പ്രധാന നേതാക്കളെപ്പോലും അനുവദിച്ചിരുന്നില്ല. ഒരു ഘട്ടത്തില്‍ ജയലളിത പൂര്‍ണസുഖം പ്രാപിച്ചെന്നും ഉടന്‍ ആശുപത്രി വിടുമെന്നും അറിയിച്ചു. പിന്നീട് പെട്ടെന്ന് ഹൃദയാഘാതമുണ്ടായെന്നും ആരോഗ്യസ്ഥിതി ഗുരുതരമാണെന്നും അറിയിപ്പുണ്ടായി. ഒരുദിവസം കഴിഞ്ഞ് മരിക്കുകയും ചെയ്തു. നിരവധി ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് അവശേഷിക്കുകയാണെന്നും ഇതിനുള്ള ഉത്തരം ലഭിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും ഗൌെതമി ബ്ളോഗിലൂടെ ആവശ്യപ്പെട്ടിരുന്നു. 

ജയലളിതയുടെ മരണം സംബന്ധിച്ച് ദുരൂഹത ഉണ്ടെന്ന് ഡിഎംകെ അധ്യക്ഷന്‍ കരുണാനിധിയും മറുമലര്‍ച്ചി മുന്നേറ്റ ദ്രാവിഡ കഴകം നേതാവ് വൈക്കോയും  ആരോപണം ഉന്നയിച്ചിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും