സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

മൂന്നാഴ്ച തുടര്‍ച്ചയായി ബലാത്സംഗം

വിമെന്‍പോയിന്‍റ് ടീം

രാജ്യത്തെ പീഡന കഥകള്‍ക്ക് അവസാനമില്ല. പതിനഞ്ചു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പാടത്തിനടുത്തുള്ള കുടുസ്സു മുറിയില്‍ തടവിലാക്കി തുടര്‍ച്ചയായി മൂന്നാഴ്ച ബലാസംഘം ചെയ്തുവെന്ന വാര്‍ത്തയാണ് അവസാനത്തേത്. അഹമ്മദാബാദിലെ കോട്ടട നയാനി ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ അരങ്ങേറിയത്. നവംബര്‍ മാസം ഉണ്ടായ പീഡന പരമ്പരക്കു അവസാനമായതു പെണ്‍കുട്ടിയെ മോചിപ്പിച്ച ഈ മാസം ആദ്യമാണെന്ന് പോലീസ് പറഞ്ഞു.

വാങ്കനെര്‍ റ്റലുക ഒലീസ് സ്റ്റേഷന്‍ പരിധിയില്‍ ഉണ്ടായ ബലാത്സംഗ കേസില്‍ 19 വയസ്സുള്ള നരേഷ് സോളങ്കിയും അവരോടൊപ്പം ഒരേ കുടുംബത്തിലെ ഏഴു പേര്‍ക്കെതിരെയും പ്രതികളാക്കി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടായിരുന്നു. തട്ടിക്കൊണ്ടു പോകല്‍, അന്യായമായി തടവില്‍ വയ്ക്കല്‍ എന്നിവയും കേസില്‍ ഉള്‍പ്പെടുന്നു. 

നിര്‍ബന്ധിത വിവാഹത്തില്‍ നിന്നുണ്ടായ വൈരാഗ്യമാണ് ഇതിനു പിന്നിലെന്നു പോലീസ് പറയുന്നു. പ്രതികളാക്കപ്പെട്ടവരുടെ കുടുംബത്തിലേക്ക് പെണ്‍കുട്ടിയെ മരുമകള്‍ ആക്കാന്‍ ഉള്ള ശ്രമം വിഫലമായതാണ് തട്ടിക്കൊണ്ടു പോകലില്‍ കലാശിച്ചത്. നവംബര്‍ പതിനൊന്നിന് കുട്ടിയെ തട്ടികൊണ്ടു പോയി കുറെ അകലെയുള്ള വയലിന്റെ കരയിലുള്ള തടികള്‍ കൊണ്ട് മൂടിയ 8x8 അടി മാത്രം വിസ്താരമുള്ള കുഞ്ഞു കുടിലിനുള്ളില്‍ താമസിപ്പിക്കുകയായിരുന്നു.

ഡിസംബര്‍ നാലിന് പെണ്‍കുട്ടിയുടെ വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവില്‍ പെണ്‍കുട്ടിയെ കണ്ടെത്തി സ്വതന്ത്രയാക്കുകയായിരുന്നു. തട്ടിക്കൊണ്ടു പോകല്‍ നടന്ന ദിവസം രാത്രി എട്ടു പേര് ചേര്‍ന്ന് കുട്ടിയെ കടന്നു പിടിച്ചു ഓട്ടോയില്‍ കയറ്റി കൊണ്ട് പോയി തടവിലാക്കുകയായിരുന്നു. നരേഷ് മാത്രമാണ് തന്നെ പീഡിപ്പിച്ചത് എന്നാണ് പെണ്‍കുട്ടി നല്‍കിയ മൊഴി. ഇരയുടെ അച്ഛന്‍ നല്‍കിയ പരാതിയിന്‍ മേല്‍ പോലീസ് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് പെണ്‍കുട്ടിയെ നാട്ടുകാര്‍ കണ്ടെത്തിയത്.

അതിക്രമം കാണിച്ച എട്ടു പേരെയും പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. നരേഷിന്റെ സഹോദരന്‍ ഹരീഷ്, അച്ഛന്‍ ജാനന്തഭായ് സോളങ്കി, മുത്തച്ഛനായ ചതുര്‍ഭായ് സോളങ്കി എന്നിവരാണ് ഇപ്പോള്‍ രാജ്കോട്ടിലെ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും