സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

നോട്ടുകള്‍ അസാധു; നിറകണ്ണുകളോടെ വിദേശവനിത

വിമെന്‍പോയിന്‍റ് ടീം

നോട്ടുനിരോധനം രാജ്യത്തെ ജനങ്ങളെ മാത്രമല്ല, വിദേശീയരേയും ഏറെ വലച്ചുവെന്നതിനു തെളിവാണ് നവമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഈ ദ്യശ്യങ്ങള്‍. കയ്യിലുള്ള അസാധു നോട്ടുകള്‍ നോക്കി കരയുന്ന വിദേശവനിതയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയ്ക്ക് വഴിയൊരുക്കി. ഗോവ വിമാനത്താവളത്തിലാണ് സംഭവം.

അനുവദനീയമായതില്‍ കൂടുതല്‍ ലഗേജുകള്‍ കൊണ്ടുപോകേണ്ട യുവതി ഇന്‍ഡിഗോ അധികൃതര്‍ക്ക് 1600 രൂപയാണ് അധികമായി നല്‍കേണ്ടിയിരുന്നത്. യുവതിയുടെ കയ്യില്‍ ഉണ്ടായിരുന്നതാകട്ടെ ആയിരത്തിന്റെ രണ്ട് നോട്ടുകളും. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളും ഉണ്ടായിരുന്നില്ല. ഇതോടെ നോട്ടില്‍ നോക്കി കരയുകയല്ലാതെ ഇവര്‍ക്ക് മറ്റുമാര്‍ഗങ്ങളുണ്ടായിരുന്നില്ല. ഒടുവില്‍ യുവതിയുടെ അവസ്ഥ മനസിലാക്കിയ ഒരാള്‍ വന്ന് 2000 രൂപ നല്‍കി അവരെ സഹായിക്കുകയായിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും