സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

വിജയം എന്നത് അപകടം പിടിച്ച വാക്കാണ്: ആലിയ ഭട്ട്

വിമെന്‍പോയിന്‍റ് ടീം

2016 എന്ന വര്‍ഷം ആലിയ ഭട്ട് എന്ന താരത്തെ സംബന്ധിച്ച് മികച്ചതായിരുന്നെങ്കിലും അതിലൊന്നും അത്ര സന്തോഷവതിയല്ല താരം. നല്ല കുറേയേറെ കാര്യങ്ങള്‍ 2016 ല്‍ സംഭവിച്ചിട്ടുണ്ട്. എങ്കിലും എനിക്ക് ആത്മവിശ്വാസം വര്‍ധിച്ചു എന്ന് തോന്നിയിട്ടില്ല. നല്ല കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ കുറച്ച് റിലാക്‌സ് ആകും എന്നാല്‍ പല സിനിമകളുടേയും സെറ്റില്‍ ഞാന്‍ നെര്‍വസ് ആകാറുണ്ട്. ഞാന്‍ വളരെ ആത്മവിശ്വാസം ഉള്ള ഒരാളാണെന്ന് തന്നെയാണ് കരുതുന്നത്. എന്നാല്‍ പലപ്പോഴും ആത്മവിശ്വാസമില്ലായ്മ എന്നെ ബാധിക്കാറുണ്ട്. 

വരും വര്‍ഷം റിലീസിന് തയ്യാറാകുന്ന ബദരീനാഥ് കി ദുല്‍ഹാനിയ എന്ന ചിത്രം തന്റെ കരിയറിലെ മികച്ച ചിത്രങ്ങളില്‍ ഒന്നായിരിക്കുമെന്ന് തന്നെയാണ് കരുതുന്നത്. വിജയം എന്നത് അപകടം പിടിച്ച ഒരു വാക്കാണ്. അതെന്താണെന്ന് എനിക്ക് ഇതുവരെ മനസിലായിട്ടില്ല. ഒരു പക്ഷേ ആളുകള്‍ പറയുന്നതായിരിക്കാം. ആളുകളുടെ ഒരു ചിരിയായിരിക്കാം. ഒരാളുടെ വിജയം- വിജയത്തെ നിര്‍വചിക്കാന്‍ അറിയില്ലെന്നും ആലിയ പറയുന്നു.ഞാന്‍ ഇതുവരെ ഒരു ഐറ്റം നമ്പര്‍ ചെയ്തിട്ടില്ല. അത് ചെയ്യാന്‍ ഇനിയും ഏറെ സമയം കിടക്കുന്നു. ഒരു പക്ഷേ അത് സംഭവിച്ചേക്കാം. എന്നേക്കാള്‍ മികച്ച നിരവധി നര്‍ത്തകിമാര്‍ പുറത്തുണ്ടെന്നും ആലിയ പറയുന്നു. 2012 ല്‍ സോട്ടി എന്ന ചിത്രത്തിലൂടെയായിരുന്നു ആലിയയുടെ ബോളിവുഡ് അരങ്ങേറ്റം. ഉഡ്താ പഞ്ചാബ്, ഡിയര്‍ സിംദഗി , ഹൈവേ, 2 സ്‌റ്റേറ്റ്‌സ്, ഹംപ്റ്റി ശര്‍മ കി ദുല്‍ഹാനിയ തുടങ്ങി നിരവധി ഹിറ്റുകള്‍ ആലിയയുടെ പേരിലുണ്ട്. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും