സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

വനിതാ ചാവേറിനെ ജനക്കൂട്ടം തല്ലിക്കൊന്നു

വിമെന്‍പോയിന്‍റ് ടീം

ജനക്കൂട്ടത്തിനിടക്ക് ബോംബ് സ്‌ഫോടനം നടത്താനായി എത്തിയ വനിതാ ചാവേറിനെ ജനക്കൂട്ടം തല്ലിക്കൊന്നു. നൈജീരിയയിലെ മെയ്ദുഗിരിയിലെ കന്നുകാലി ചന്തയില്‍ എത്തിയ വനിതാ ചാവേറിനെയാണ് ജനക്കൂട്ടം തല്ലിക്കൊന്നത്.ചാവേര്‍ സ്‌ഫോടനം നടത്താനായി രണ്ട് പെണ്‍കുട്ടികളാണ് മാര്‍ക്കറ്റില്‍ എത്തിയത്. ഇവരില്‍ ഒരാള്‍ ചന്തയുടെ പുറത്ത് പൊട്ടിത്തെറിച്ചു. ഇതിനെ തുടര്‍ന്ന് ചന്തയിലുണ്ടായിരുന്ന ഒരാള്‍ മരിക്കുകയും ചെയ്തു. ഇതിനു ശേഷം കൂടെയുണ്ടായിരുന്ന പെണ്‍കുട്ടിയും സ്ഫാടനത്തിന് ശ്രമിച്ചു. പക്ഷെ ബോംബ് പൊട്ടിയില്ല.ഇതിനെ തുടര്‍ന്നാണ് ജനക്കൂട്ടം തല്ലിക്കൊന്നത്.തീവ്രവാദ സംഘടനയായ ബോക്കോ ഹറാമാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നു. കഴിഞ്ഞ എഴുവര്‍ഷമായി ബോക്കോ ഹറാമിന്റെ കയ്യിലായിരുന്ന മെയ്ദുഗിരി സൈന്യം പിടിച്ചെടുത്താണ് ബോക്കോ ഹറാമിനെ പ്രകോപിച്ചതെന്ന് കരുതുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും