സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

ക്യാന്‍സറിനെ പുഞ്ചിരി കൊണ്ട് നേരിട്ടവള്‍

എസ്.ജയലക്ഷ്മി

ഷിയാന്‍ എന്ന പെണ്‍കുട്ടിയെ ജീവിതത്തിലെ പ്രതിസന്ധികള്‍ക്ക് മുന്‍പില്‍ തളര്‍ന്നു വീഴാതെ പൊരുതി തോല്‍പ്പിക്കുവാന്‍ സഹായിച്ചത് അവളിലെ പ്രതീക്ഷകളാണ്.ഒരു ദുരന്തമായി ജീവിതത്തിലേക്ക് കടന്നു വന്ന ക്യാന്‍സര്‍ എന്ന വേദനയെ ചിരിച്ചു കൊണ്ട് നേരിടാന്‍ ലോകത്തെ പഠിപ്പിച്ചവള്‍. ബാസ്‌ക്കറ്റ് ബോള്‍, സോഫ്റ്റ് ബോള്‍, സോക്കര്‍, ബോഡി ബില്‍ഡിങ്ങ് എന്നിവയാണ് ഇഷ്ടങ്ങള്‍.

വാഷിംഗ്ടണ്‍ സ്വദേശിയായ ഷിയാന്‍ കഴിഞ്ഞ വര്‍ഷമാണ് ആദ്യമായി ഒരു ബോഡി ബില്‍ഡിംഗ് മത്സരത്തില്‍ പങ്കെടുക്കുന്നത്. തുടര്‍ന്ന് കൂടുതല്‍ ഷോകള്‍ക്കായി ശരീരത്തെ ഒരുക്കുന്നതിനിടയിലാണ് തനിക്ക് കാന്‍സറാണെന്ന് അവള്‍ അറിയുന്നത്. തുടക്കം ഒരു വയറുവേദനയിലായിരുന്നു. തുടര്‍ന്ന് നടന്ന പരിശോധനയില്‍ വയറില്‍ അസ്വാഭാവികമായ ഒരു വളര്‍ച്ച കണ്ടെത്തിയെങ്കിലും അത് സിസ്റ്റോ, കഠിനമായ ശാരീരിക വ്യായാമങ്ങള്‍ കൊണ്ടുണ്ടായ എന്തെങ്കിലും വ്യതിയാനങ്ങളോ ആയിരിക്കും എന്നാണ് ഷിയാനും ഷിയാനെ പരിശോധിച്ച ഡോക്ടറും കരുതിയത്. എന്നാല്‍ തുടര്‍ന്നു നടന്ന പരിശോധനകളില്‍ ഷിയാന് ഓവേറിയന്‍ ക്യാന്‍സറാണെന്ന് സ്ഥിരീകരിച്ചു. വളരെ അപൂര്‍വമായി മാത്രം കണ്ടുവരുന്ന കാന്‍സറുകളില്‍ ഒന്നാണ് ഒവേറിയന്‍ കാന്‍സര്‍. (പൊതുവെ ആര്‍ത്തവം നിലച്ച സ്ത്രീകളിലാണ് ഇത് കണ്ടുവരാറുള്ളത്).

ആദ്യനാളുകളില്‍ ആ സത്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ആ നിമിഷത്തെ അതിജീവിച്ച് ക്യാന്‍സറിനെതിരെ പൊരുതാനാണവള്‍ തീരുമാനിച്ചത്. പിന്നെയവള്‍ അസുഖമെന്നാല്‍ ജീവിതത്തിന്റെ അവസാനമല്ലെന്ന് തിരിച്ചറിവിലെത്തി. രോഗനിര്‍ണയത്തിനു ശേഷമുള്ള ചിത്രങ്ങളെല്ലാം സോഷ്യല്‍മീഡിയയിലൂടെ പങ്കു വച്ച് തന്നെപ്പോലുള്ള അനേകായിരം പേര്‍ക്ക് കൂടി ആ തിരിച്ചറിവ് പകര്‍ന്നു നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു ഷിയാന്‍. പണ്ട് സുന്ദരമായ തന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്ന അതേ അക്കൗണ്ടിലൂടെ തന്നെ ക്യാന്‍സര്‍ ബാധിച്ച് മെലിഞ്ഞുണങ്ങിയെങ്കിലും പ്രസന്നവതിയായ തന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയാണ് ഈ ഇരുപത്തിമൂന്നുകാരി.

കഴിഞ്ഞ നാലുമാസമായി കീമോ തെറാപ്പി ചെയ്യുന്നുണെങ്കിലും ശരീരത്തില്‍ പടര്‍ന്ന കാന്‍സര്‍ വേരുകളെ പിഴുതെറിയുന്നതില്‍ കീമോ പരാജയപ്പെട്ടു. ഇനി മുമ്പിലുള്ളത് വലിയൊരു ശസ്ത്രക്രിയയാണ്. പ്രത്യുല്പാദന അവയവങ്ങള്‍, പ്ലീഹ, അപ്പെന്‍ഡിക്‌സ്, വന്‍കുടലിന്റെ ചില ഭാഗങ്ങള്‍ എന്നിവയെല്ലാം ശസ്ത്രകിയയിലൂടെ നീക്കം ചെയ്യും. ശസ്ത്രക്രിയയിലൂടെ അസുഖത്തില്‍ നിന്നും തനിക്ക് മോചനം നേടാമെന്നാണ് ഷിയാന്റെം വിശ്വാസം. അതിനു ശേഷം വീണ്ടും സ്‌പോര്‍ട്‌സും ബോഡി ബില്‍ഡിങ്ങുമായി സജീവമാകണമെന്നു തന്നെയാണ് ഈ പെണ്‍കുട്ടിയുടെ ആഗ്രഹം. ഇപ്പോഴത്തെ എന്റെ ശരീരത്തില്‍ ഞാന്‍ ഒട്ടും സംതൃപ്തയല്ല. പ്രതീക്ഷയോടെയാണ് ഷിയാന്‍ തന്റെ ഭാവിയെ നോക്കിക്കാണുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും