സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഫാ.ടോമിന്റെ മോചനത്തിന് ഇടപെടും: സുഷമ സ്വരാജ്

വിമെന്‍പോയിന്‍റ് ടീം

യെമനില്‍നിന്നു ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ.ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി ഇടപെടുമെന്ന് കേന്ദ്രവിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഫാ.ടോം ഉഴുന്നാലിന്റെ പുതിയ വിഡിയോ സന്ദേശം പുറത്ത് വന്ന ശേഷം ട്വിറ്ററിലൂടെയാണ് സുഷമ സ്വരാജിന്റെ പ്രതികരണം. 

ടോം ഒരു ഇന്ത്യന്‍ പൌരനാണെന്നും ഒരോ ഇന്ത്യക്കാരന്റെയും ജീവന്‍ വിലപ്പെട്ടതാണെന്നും സുഷമ പറഞ്ഞു. ഫാ.ടോമിനെ സുരക്ഷിതനായി മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. എല്ലാ വഴികളും ഇതിനായി തേടും, ഒരു സാധ്യതയും അവഗണിക്കില്ലെന്നും വിദേശകാര്യ മന്ത്രി  അറിയിച്ചു.

മോചനത്തിന് യാചിച്ച് ഫാ.ടോം ഉഴുന്നാലിന്റെ പുതിയ വിഡിയോ സന്ദേശം ക്രിസ്മസ് ദിനത്തില്‍ പുറത്ത് വന്നിരുന്നു.  മോചനത്തിനായി രാഷ്ട്രപതിയും, പ്രധാനമന്ത്രിയും മാര്‍പാപ്പയും ഇടപെടണമെന്നും ഫാദര്‍ ടോം സന്ദേശത്തില്‍ ആവശ്യപെട്ടിരുന്നു. ഇന്ത്യക്കാരനായതു കൊണ്ടാണ് തന്നെ രക്ഷിക്കാന്‍ ആരും ശ്രമിക്കാത്തതെന്നും  മറ്റേതെങ്കിലും രാജ്യക്കാരനായിരുന്നുവെങ്കില്‍ സഹായം ലഭിച്ചേനെയെന്നും  ഫാ.ടോം വിഡിയോ സന്ദേശത്തിലൂടെ പറഞ്ഞിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും