സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

രാഹുല്‍ ഉന്നം വെച്ചത് മോദിയെ; കൊണ്ടത് ഷീലാ ദീക്ഷിതിന്

വിമെന്‍പോയിന്‍റ് ടീം

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യമാക്കിയുളള രാഹുല്‍ഗാന്ധിയുടെ അഴിമതിയാരോപണങ്ങള്‍ കോണ്‍ഗ്രസിലേക്കും. മോദി പണം കൈപ്പറ്റിയെന്ന് പറയുന്ന പട്ടികയില്‍ ഡല്‍ഹി മുഖ്യമന്ത്രി ആയിരുന്ന ഷീല ദീക്ഷിതിന്റെ പേരുള്‍പ്പെട്ടതും അത് നിഷേധിച്ച് അവര്‍ തന്നെ രംഗത്തെത്തിയതുമാണ് ഇപ്പോള്‍ തിരിച്ചടിയായത്. സഹാറ രേഖകളെക്കുറിച്ച് കേട്ടതെല്ലാം വ്യാജമാണെന്നാണ് ഷീല ദീക്ഷിതിന്റെ പ്രതികരണം. ഇതിനെക്കുറിച്ച് കേള്‍ക്കുന്നതെല്ലാം കേവലം കേട്ടുകേള്‍വികള്‍ മാത്രമാണ്. തനിക്കിതിനെക്കുറിച്ച് യാതൊന്നും അറിയില്ല. ആരോപണങ്ങളെയെല്ലാം തള്ളിക്കളയുന്നതായും അവര്‍ പറഞ്ഞു.
ലിസ്റ്റില്‍ ധാരാളം മുഖ്യമന്ത്രിമാരുടെ പേരുവിവരങ്ങള്‍ ഉണ്ടെന്നും എന്നാല്‍ മറ്റുളളവരെക്കുറിച്ചൊന്നും നിങ്ങള്‍ പറയാത്തതെന്താണെന്നും ഷീല ദീക്ഷിത് ചോദിച്ചു.ആം ആദ്മി പാര്‍ട്ടി സ്ഥാപക നേതാവായിരുന്ന പ്രശാന്ത് ഭൂഷണ്‍ നേരത്തെ ഉന്നയിച്ച ആരോപണങ്ങളാണിതെന്നും അടിസ്ഥാനമില്ലെന്ന് കണ്ട് സുപ്രീംകോടതി തള്ളിയതാണെന്നും ഷീല ദീക്ഷിത് പറഞ്ഞു. എന്നിട്ടും കോണ്‍ഗ്രസ് ഇത് ട്വീറ്റ് ചെയ്തത് കണ്ടപ്പോള്‍ അത്ഭുതപ്പെട്ട് പോവുകയാണ് ഉണ്ടായതെന്നും അവര്‍ പറഞ്ഞു.

ഡിസംബര്‍ 21ന് ഗുജറാത്തില്‍ നടന്ന റാലിയില്‍ വെച്ചാണ് പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധി ഈ അഴിമതി ആരോപണം ഉന്നയിക്കുന്നത്. ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി ബിര്‍ള, സഹാറ ഗ്രൂപ്പുകളില്‍ നിന്നും 40 കോടി രൂപ കൈപ്പറ്റിയെന്നായിരുന്നു ആരോപണം. തുടര്‍ന്ന് ട്വിറ്റര്‍ വഴി കോണ്‍ഗ്രസ് ഇതിന്റെ ലിസ്റ്റ് പുറത്തുവിട്ടു.ഇതിലാണ് ഷീല ദീക്ഷിതിന്റെ പേരുണ്ടായിരുന്നത്.

ഡല്‍ഹി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ഷീല ദീക്ഷിത് ഒരുകോടി രൂപ കൈപ്പറ്റി എന്നാണ് രേഖയില്‍ പറയുന്നത്. മധ്യപ്രദേശ്, ഛത്തീസ്ഗഡ് മുഖ്യമന്ത്രിമാരും പണം കൈപ്പറ്റിയതായി രേഖയില്‍ കാണിക്കുന്നുണ്ട്. ഉത്തര്‍പ്രദേശിലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുന്ന വ്യക്തി കൂടിയാണ് ഷീല ദീക്ഷിത്. അതുകൊണ്ടുതന്നെ രാഹുല്‍ മോഡിക്കെതിരായി ഉയര്‍ത്തിയ ആരോപണം ഷീല ദീക്ഷിത് തള്ളുമ്പോള്‍ അത് കൊളളാന്‍ വയ്യാത്ത സ്ഥിതിയിലാണ് കോണ്‍ഗ്രസ് ഇപ്പോള്‍.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും