സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

ഇവാങ്ക ട്രംപിനെതിരെ പ്രതിഷേധിച്ച യാത്രക്കാരനെ വിമാനത്തില്‍ നിന്നും പുറത്താക്കി

വിമെന്‍പോയിന്‍റ് ടീം

നിയുക്ത അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാങ്ക ട്രംപിനെതിരെ പ്രതിഷേധിച്ച യാത്രക്കാരനെ എയര്‍ലൈന്‍ കമ്പനി വിമാനത്തില്‍ നിന്നും പിടിച്ചുപുറത്താക്കി. ജെറ്റ്ബ്ലൂ എയര്‍വേയ്‌സ് കോര്‍പ്പിന്റേതാണ് നടപടി. ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി രാജ്യാന്തര എയര്‍പോര്‍ട്ടില്‍ നിന്നും സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് പോകാനിരുന്ന ജെറ്റ്ബ്ലൂ വിമാനത്തിലാണ് സംഭവം.

യാത്രക്കാരനെ വിമാനത്തില്‍ നിന്നും തിരിച്ചിറക്കിയെന്ന് കമ്പനി അറിയിച്ചെങ്കിലും സംഭവത്തെ കുറിച്ച് കൂടുതല്‍ വിശദീകരിക്കാന്‍ തയ്യാറായിട്ടില്ല. യാത്രക്കാരനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും ലഭ്യമല്ല. നിസാര കാര്യത്തിനല്ല യാത്രികനെ വിമാനത്തില്‍ നിന്നും തിരിച്ചിറക്കിയത്. ഈ സന്ദര്‍ഭത്തില്‍ യാത്രക്കാരന് അടുത്ത ഫ്‌ളൈറ്റില്‍ യാത്രാസൗകര്യം ഒരുക്കുമെന്ന് മാത്രമാണ് ജെറ്റ്്ബ്ലൂവിന്റെ വാര്‍ത്താക്കുറിപ്പ്.
ഇവാങ്കയെ കണ്ടപ്പോള്‍ യാത്രക്കാരന്‍ 'എന്റെ ദൈവമേ, ഇതൊരു ദുസ്വപ്‌നമാണ്' എന്ന് പറഞ്ഞതായി വിമാനത്തിലെ മറ്റൊരു യാത്രികന്‍ മാര്‍ക് ചെഫിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവാങ്ക് മുമ്പിലുള്ള വരിയിലായിരുന്നു പുറത്താക്കപ്പെട്ട യാത്രക്കാരന്റെ ഇരിപ്പിടം. 'അവര്‍ നമ്മുടെ രാജ്യത്തെ നശിപ്പിച്ചു. ഇപ്പോള്‍ ഫ്‌ളൈറ്റും നശിപ്പിക്കാനാണ് ശ്രമം' എന്നും യാത്രക്കാരന്‍ പറഞ്ഞു. യാത്രക്കാരന്‍ പ്രതിഷേധിച്ചെന്നും എന്നാല്‍ ഉച്ചത്തില്‍ സംസാരിക്കുകയോ ആക്രോശിക്കുകയോ ചെയ്തില്ലെന്നും ചെഫ് പറഞ്ഞു.

കുടുംബവുമൊത്ത് അവധിക്കാലം ആഘോഷിക്കാന്‍ ഹവായിയിലേക്ക് പോകുകായിരുന്നു ഇവാങ്കയെന്ന് എബിസി ന്യൂസ് പറുന്നു. ഫ്‌ളോറിഡയിലെ പാല്‍ ബീച്ചിലെ റിസോര്‍ട്ടിലാണ് ട്രംപിന്റേയും കുടുംബത്തിന്റേയും ഇത്തവണത്തെ ക്രിസ്മസ് ആഘോഷം.സംഭവത്തെ അപലപിച്ച് ട്രംപിന്റെ വക്താവ് സീന്‍ സ്‌പൈസര്‍ രംഗത്തെത്തി. രാഷ്ട്രീയ പശ്ചാത്താലം എന്തായിരുന്നാലും മക്കള്‍ക്കൊപ്പം യാത്രക്കെത്തിയ ഒരു സ്തീയോട് അങ്ങനെ ഒരിക്കലും പെരുമാറാന്‍ പാടില്ലായിരുന്നുവെന്നാണ് സീനിന്റെ പ്രതികരണം. അമേരിക്കക്കാരന് യോജിച്ച നടപടിയില്ല അതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും