സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

മോദിയുടെ കയ്യില്‍ രാജ്യം സുരക്ഷിതമോ?-മമത

വിമെന്‍പോയിന്‍റ് ടീം

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഉണ്ടായ ഏറ്റവും വലിയ അഴിമതിയാണ് നോട്ട് അസാധുവാക്കല്‍ തീരുമാനമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി. വര്‍ഗീയ ലഹളകളിലൂടെ രാഷ്ട്രീയത്തിലേക്ക് ജ്ഞാനസ്‌നാനം ചെയ്യപ്പെട്ട മോദിയുടെ കൈകളില്‍ രാജ്യം ഒട്ടും സുരക്ഷിതമല്ല. ഈ സാഹചര്യത്തില്‍ 'മോദിയെ പുറത്തക്കൂ, രാജ്യത്തെ രക്ഷിക്കൂ' എന്ന മുദ്രാവാക്യവുമായി തൃണമൂല്‍ കോണ്‍ഗ്രസ് ജനുവരി ഒന്നുമുതല്‍ തെരുവില്‍ പ്രതിഷേധിക്കാന്‍ ഇറങ്ങുമെന്നും മമത പറഞ്ഞു.

മോദി സര്‍ക്കാര്‍ പറയുന്ന കാഷ്‌ലെസ് സമ്പദ്‌വ്യവസ്ഥയ്ക്ക് ഇപ്പോള്‍ മുഖമില്ലാതായി. മോദിയെ മാറ്റി രാജ്യത്തെ രക്ഷിക്കൂ എന്നതാണ് തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ മുദ്രവാക്യം. ജനുവരി ഒന്നു മുതല്‍ എട്ട് വരെ സംസ്ഥാനമെങ്ങും പ്രതിഷേധ പരിപാടികള്‍ നടത്തുമെന്നും മമത പറഞ്ഞു.രാജ്യത്തെ ബാങ്കുകളില്‍ പണമില്ല. വിശ്വാസ്യതയില്ലാത്ത ഒരാള്‍ എങ്ങനെ രാജ്യത്തെ നയിക്കും. നോട്ടുനിരോധനം രാജ്യത്ത് സാമ്പത്തിക ദുരന്തത്തിന് ഇടവരുത്തിയെന്നും മമത ആരോപിച്ചു. സൂര്യന്‍ ഉദിച്ച് അസ്തമിക്കുന്നതിനിടെ സര്‍ക്കാര്‍ നൂറിലധികം തവണ തീരുമാനങ്ങള്‍ മാറ്റി. ഉറങ്ങുമ്പോള്‍ പോലും അവര്‍ തീരുമാനങ്ങള്‍ മാറ്റുന്നു.

നോട്ടുനിരോധനം പോലുള്ള വലിയ തീരുമാനത്തില്‍ പാര്‍ലമെന്റില്‍ പ്രതികരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഇത് ഗൗരവകരമാണ്. മോദി സര്‍ക്കാരിനെതിരെ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിക്കേണ്ട സമയമാണ് ഇതെന്നും മമത പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും