സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

തമിഴ്‌നാടില്‍ ഗിരിജാ വൈദ്യനാഥനെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിച്ചു

വിമെന്‍പോയിന്‍റ് ടീം

ലക്ഷണക്കിന് രൂപയുടെ കള്ളപ്പണവും സ്വര്‍ണവും പിടിച്ചെടുത്തതിനെ തുടര്‍ന്ന് തമിഴ്‌നാട് ചീഫ് സെക്രട്ടറി പി.രാമമോഹന റാവുവിനെ മാറ്റി. ഗിരിജാ വൈദ്യനാഥനെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിച്ചു. ആദായനികുതിവകുപ്പ് രാമമോഹന റാവുവിന്റെ വീട്ടിലും തമിഴ്‌നാട് സെക്രട്ടേറിയറ്റിലും നടത്തിയ റെയ്ഡില്‍ 30 ലക്ഷം രൂപയുടെ പുതിയ നോട്ടുകളും അഞ്ചുകിലോ സ്വര്‍ണവും പിടിച്ചെടുത്തിരുന്നു .

ഇതിന് പിന്നാലെയാണ് ഇയാളെ സ്ഥാനത്ത് നിന്നും മാറ്റിക്കൊണ്ട് ഉത്തരവ് പുറത്തുവന്നത്. രാമമോഹനറാവുവിന്റെ വസതിയും സെക്രട്ടേറിയറ്റിലെ ഓഫിസും ഉള്‍പ്പെടെ 13 സ്ഥലങ്ങളില്‍ മകന്റെയും ബന്ധുക്കളുടെയും വീടുകളില്‍ സി.ആര്‍.പി.എഫ് സംഘം ഉള്‍പ്പെടെയായിരുന്നു റെയ്ഡ്. വീട്ടില്‍ നിന്നും അനധികൃത പണമിടപാടുകളുടെ രേഖകളും കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍ സംഭവത്തെ കുറിച്ച് രാമമോഹന റാവുവിന്റെ പ്രതികരണം വന്നിട്ടില്ല. ചെന്നൈ അണ്ണാനഗര്‍ വെസ്റ്റിലുള്ള രാമമോഹനറാവുവിന്റെ വീട്, തിരുവാണ്‍മിയൂരിലെ മകന്‍ വിവേകിന്റെ വീട്, മിന്റ്, ആല്‍വാര്‍പേട്ട്, മണപ്പാക്കം, പൊന്നേരി എന്നിവിടങ്ങളിലെ ബന്ധുവീടുകള്‍, ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ വിവേകിന്റെ ഭാര്യാപിതാവിന്റെ വീട്, ബെംഗളൂരുവിലെ സ്ഥാപനം തുടങ്ങി 13 സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്. ശേഖര്‍ റെഡ്ഡിയും വിവേകും തമ്മില്‍ 17 കോടിയോളം രൂപയുടെ അനധികൃത പണമിടപാടുകള്‍ നടത്തിയതിന്റെ രേഖകള്‍ കണ്ടെടുത്തതായി സൂചനയുണ്ട്. 1985 ബാച്ചിലെ ഓഫീസറാണ് പി. രാമ റാവു. ഈ വര്‍ഷം ജൂണിലാണ് ചീഫ് സെക്രട്ടറിയായി അദ്ദേഹം ചുമതലയേല്‍ക്കുന്നത്. നേരത്തെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ അദ്ദേഹത്തെ പോസ്റ്റു ചെയ്തിരുന്നു. ജയലളിതയുടെ മരണശേഷം എ.ഐ.എ.ഡി.എം.കെയുടെ തലപ്പത്ത് ജയലളിതയുടെ സഹായിയായിരുന്ന ശശികലയെ കൊണ്ടുവരുന്നതില്‍ റാവു വലിയ പങ്കുവഹിച്ചിരുന്നു. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും