സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ആവശ്യത്തിന് നോട്ട് എത്തിയാലേ വിതരണം ചെയ്യാനാകൂ: അരുന്ധതി ഭട്ടാചാര്യ

വിമെന്‍പോയിന്‍റ് ടീം

നോട്ട് നിരോധനത്തിന് ശേഷം ബാങ്കുകളിലും എ.ടി.എമ്മുകളിലും നിന്നും പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഇനിയും നീണ്ടെക്കുമെന്ന് എസ്.ബി.ഐ ചെയര്‍മാന്‍ അരുന്ധതി ഭട്ടാചാര്യ. ബാങ്കുകളില്‍ അസാധുവാക്കിയ നോട്ടുകള്‍ നിക്ഷേപിക്കുന്നതിനുള്ള സമയം ഈ മാസം 30 ന് അവസാനിക്കാനിരിക്കേയാണ് പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണം ഇനിയും തുടര്‍ന്നേക്കുമെന്ന പ്രഖ്യാപനവുമായി എസ്.ബി.ഐ രംഗത്തെത്തിയത്.

ബാങ്കുകളില്‍ ആവശ്യത്തിന് പണം എത്തുന്നതുവരെ പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണം തുടരുമെന്ന് തന്നെയാണ് കരുതുന്നത്. പണം വരുകയാണെങ്കില്‍ അത് ആളുകള്‍ക്ക് നല്‍കുക തന്നെ ചെയ്യും. പണമില്ലാതെ നിയന്ത്രണം എടുത്തുകളയും എന്ന് പറയുന്നതില്‍ കാര്യമില്ല. നിയന്ത്രണം എടുത്തുകളഞ്ഞാലും ഇല്ലെങ്കില്‍ പണം ഉണ്ടെങ്കില്‍ മാത്രമേ ആളുകള്‍ക്ക് അത് നല്‍കാന്‍ കഴിയുകയുള്ളൂ. ഞങ്ങളുടെ പക്കല്‍ എന്തുണ്ടോ അതേ നല്‍കാന്‍ കഴിയുകയുള്ളൂ. 

നിയന്ത്രണം എടുത്തുകളയുന്നതോടെ ജനങ്ങള്‍ക്കാവശ്യമുള്ള പണം നല്‍കാന്‍ ബാങ്കുകള്‍ തയ്യാറാണോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവര്‍. നിയന്ത്രണങ്ങള്‍ എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാം. ഒരു പ്രത്യേക സമയം കഴിഞ്ഞാല്‍ നിയന്ത്രണത്തില്‍ ഇളവ് വരുത്താം. നിയന്ത്രണം കഴിഞ്ഞു എന്ന് പറഞ്ഞ് എല്ലാവരും കൂടി ബാങ്കികളിലേക്ക് വരുന്നതില്‍ അര്‍ത്ഥമില്ല. അങ്ങനെ വന്നതുകൊണ്ട് പ്രയോജനവും ഇല്ല. അതുകൊണ്ട് തന്നെ നിയന്ത്രണം ഒറ്റയടിക്ക് എടുത്തുകളയാതെ സാവധാനത്തിലാവണമെന്നാണ് എനിക്ക് പറയാനുള്ളത്. ഒറ്റ ദിവസം കൊണ്ട് മാത്രം ഒന്നും സംഭവിക്കില്ല. ആഴ്ചയില്‍ ഒരാള്‍ക്ക് 24000 രൂപ ബാങ്കില്‍ നിന്നും ദിവസം 2500 രൂപ എ.ടി.എമ്മില്‍ നിന്നും എടുക്കാം. അതേസമയം നിയന്ത്രണം എന്ന് നീക്കുമെന്ന കാര്യത്തില്‍ റിസര്‍വ് ബാങ്ക് പ്രത്യേക നിര്‍ദ്ദേശമൊന്നും നല്‍കിയിട്ടില്ലെന്നും അസാധുവാക്കിയ നോട്ടുകള്‍ നിക്ഷേപിക്കാനുള്ള സമയപരിധി ഡിസംബര്‍ 30 വരെ ആണെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂവെന്നും അരുന്ധതി ഭട്ടാചര്യ പറയുന്നു. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും