സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

നോട്ട്​ അസാധുവാക്കലിനെ പിന്തുണച്ച്​ മോദിയുടെ ഭാര്യ

വിമെന്‍പോയിന്‍റ് ടീം

നോട്ടുകൾ അസാധുവാക്കിയ കേന്ദ്രസർക്കാർ നടപടിയെ പിന്തുണച്ച്​  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാര്യ യശോദ ബെൻ. സർക്കാർ തീരുമാനം രാജ്യത്ത് അഴിമതിയും കള്ളപ്പണവും ഇല്ലാതാക്കാൻ സഹായിക്കും. ഇത്തരം പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടു പോവുമെന്നാണ് കരുതുന്നത്. രാജ്യത്തിനു പുറത്തുള്ള കള്ളപ്പണം തിരികെ എത്തിക്കാൻ പുതിയ നീക്കം സഹായിക്കുമെന്നും യശോദ ബെൻ മാധ്യമങ്ങളോട്​ പറഞ്ഞു

ഞയാറാഴ്​ച രാജസ്ഥാനിലെ കോട്ടയിൽ നടന്ന പരിപാടിയിൽ മുഖ്യാതിഥിയായി എത്തിയ  അവർ നോട്ടു മാറ്റം സംബന്ധിച്ച ചോദ്യത്തിന്​ മറുപടി നൽകുകയായിരുന്നു.
ഇതുവരെയുള്ള സർക്കാരി​െൻറ നടപടികൾ അഭിനന്ദാർഹമാണ്​. രാജ്യത്തെയും  ജനങ്ങളെയും വികസനത്തിലേക്കും പുരോഗതിയിലേക്കും നയിക്കുന്ന പ്രവർത്തനങ്ങൾ സർക്കാർ തുടരുമെന്നാണ്​ പ്രതീക്ഷയെന്നും യശോദ ബെൻ പ്രതികരിച്ചു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും