സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

പ്യൂട്ടോ റികോ സുന്ദരി സ്റ്റെഫാനി ഡെല്‍ വല്ലേക്ക് ലോകസുന്ദരിപ്പട്ടം

വിമെന്‍പോയിന്‍റ് ടീം

2016ലെ ലോകസുന്ദരിപ്പട്ടം പ്യൂട്ടോ റികോ സുന്ദരി സ്റ്റെഫാനി ഡെല്‍ വല്ലേയ്ക്ക്. 117 രാജ്യങ്ങളിൽ നിന്നുള്ള സുന്ദരികളെ പിന്തള്ളിയാണ് 19 കാരിയായ സ്റ്റെഫാനി കിരീടം സ്വന്തമാക്കിയത്. മേരിലാന്‍ഡ് ഓക്സോണ്‍ ഹില്‍ എം.ജി.എം നാഷണല്‍ ഹാര്‍ബറില്‍ ഞായറാഴ്ച നടന്ന മത്സരത്തില്‍ മിസ് ഡോമനിക്കന്‍ റിപ്പബ്ലിക് രണ്ടാംസ്ഥാനവും മിസ് ഇന്‍ഡോനീഷ്യ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കെനിയയിൽ നിന്നും ഫിലിപ്പീൻസിൽ നിന്നുമുള്ള സുന്ദരിമാരും അവസാന അഞ്ചിൽ ഇടം പിടിച്ചിരുന്നു.സ്പെയിൻ സ്വദേശിനിയായ മുന്‍ലോകസുന്ദരി മിരിയ ലാലഗുണയാണ് സെറ്റാഫിനിയെ കിരീടം അണിയിച്ചത്. ഇന്ത്യന്‍ സുന്ദരി പ്രിയദര്‍ശിനി ചാറ്റര്‍ജി മികച്ച 20 സുന്ദരികളുടെ പട്ടികയില്‍ ഇടംപിടിച്ചിരുന്നു. ഡല്‍ഹി സ്വദേശിനിയാണ് പ്രിയദര്‍ശിനി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും