സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

പീഡനക്കേസ് പിന്‍വലിക്കാന്‍ വിസമ്മതിച്ച പെണ്‍കുട്ടിയെ 36 മണിക്കൂര്‍ കൂട്ടബലാത്സംഗം ചെയ്തു

വിമെന്‍പോയിന്‍റ് ടീം

പീഡനക്കേസ് പിന്‍വലിക്കാന്‍ വിസമ്മതിച്ച ആദിവാസി പെണ്‍കുട്ടിയെ ബി.ജെ.പി നേതാവും സംഘവും കൂട്ടബലാത്സംഗം ചെയ്തു. മധ്യപ്രദേശിലെ ബെയ്തുല്‍ ജില്ലയിലെ അംലയിലാണ് സംഭവം. മുന്‍ വാര്‍ഡ് മെമ്പറായ ബി.ജെ.പിയുടെ പ്രാദേശിക നേതാവും അഞ്ച് സുഹൃത്തുക്കളും ചേര്‍ന്നാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. 36 മണിക്കൂറോളം പെണ്‍കുട്ടിയെ പീഡിപ്പിച്ചശേഷം കാട്ടില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. 

നേതാവിനെതിരെ പെണ്‍കുട്ടി നല്‍കിയ പീഡനക്കേസ് പിന്‍വലിക്കാന്‍ വിസമ്മതിച്ചതിലുള്ള വൈരാഗ്യമാണ് കുറ്റകൃത്യത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു. ലൈംഗികമായി പീഡിപ്പിക്കുന്നതിനു മുമ്പ് തന്നെ ഇവര്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നും പെണ്‍കുട്ടി പറയുന്നു. ‘ അടുത്തുള്ള കാട്ടിലേക്ക് എന്നെ പിടിച്ചുകൊണ്ടുപോയി 36 മണിക്കൂറോളം ആറുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു. ബലാത്സംഗം ചെയ്യുന്നതിനു മുമ്പ് അവര്‍ എന്നെ ക്രൂരമായി മര്‍ദ്ദിക്കുകയും കേസ് പിന്‍വലിച്ചില്ലെങ്കില്‍ അതിന്റെ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. അബോധാവസ്ഥയിലായ എന്നെ കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു.’ പെണ്‍കുട്ടി പറയുന്നു. ‘പിന്നീട് ബോധം വന്നശേഷം 13 കിലോമീറ്റര്‍ നടന്ന ബെയ്തുള്ളിലെത്തി ബന്ധുക്കളെ ഫോണില്‍ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. പരാതി നല്‍കാന്‍ അവര്‍ എന്നെ വനിതാ പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. എന്നാല്‍ ആസാദ് പൊലീസ് സ്റ്റേഷനില്‍ പോകാനാണ് അവര്‍ പറഞ്ഞത്. അതനുസരിച്ച് അവിടെയെത്തിയപ്പോള്‍ പരാതി നല്‍കാന്‍ അംല പൊലീസ് സ്റ്റേഷനിലേക്കു പോകാന്‍ പറഞ്ഞു.’ പെണ്‍കുട്ടി പറഞ്ഞു.എന്നാല്‍ പെണ്‍കുട്ടിയുടെ ആരോഗ്യം വഷളായതോടെ ബന്ധുക്കള്‍ അവരെ പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും