സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

നോട്ട് നിരോധനം മൂലം ഗുണമൊന്നും ഉണ്ടായിട്ടില്ലഃ ഗീതാ ഗോപിനാഥ്

വിമെന്‍പോയിന്‍റ് ടീം

നോട്ട് നിരോധനം മൂലം സാമ്പത്തികമേഖലയ്ക്ക് ആഘാതങ്ങളല്ലാതെ ഗുണമൊന്നും തന്നെ ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ്. 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ച കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ അതേപടി വിഴുങ്ങാനാവില്ല. നരേന്ദ്ര മോദിയുടെ പ്രഖ്യാപനം എല്ലാ മേഖലകളേയും അലങ്കോലപെടുത്തുതാണെന്നും സി.എന്‍.ബി.സി ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ ഗീതാ ഗോപിനാഥ് വ്യക്തമാക്കി. 

ക്യാഷ്‌ലെസ് എക്കണോമി എന്ന ആശയത്തെ താന്‍ അനുകൂലിക്കുന്നു. എന്നാല്‍ ഇതിനായി ഒറ്റരാത്രി കൊണ്ട് നോട്ട് നിരോധിച്ച കേന്ദ്ര നടപടി ക്യാഷ്‌ലെസ് എക്കണോമി എന്ന ലക്ഷ്യത്തിലേക്കെത്താന്‍ പ്രായോഗികമല്ലെന്നും ഈ തീരുമാനത്തോട് യോജിക്കാനാകില്ലെന്നും ഗീതാ ഗോപിനാഥ് വ്യക്തമാക്കി. കള്ളപ്പണക്കാരെ പിടികൂടുന്നതിന് മറ്റ് മാര്‍ഗങ്ങള്‍ ഉണ്ടായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വേണ്ടത്ര മുന്നൊരുക്കമില്ലാതെയാണ് നോട്ട് നിരോധനം നടപ്പിലാക്കിയത്. ആയിരത്തിന്റെ നോട്ട് മാത്രമായിരുന്നു നിരോധിച്ചിരുന്നതെങ്കില്‍ ഇത്രധികം പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലായിരുന്നെന്നും ഗീതാ ഗോപിനാഥ് പറഞ്ഞു. 

നോട്ട് നിരോധനം ഇന്ത്യയുടെ ആഭ്യന്തര വളര്‍ച്ചാ നിരക്കില്‍ ഒരു ശതമാനം വരെ ഇടിവിന് കാരണമാകും. ഇന്ത്യയുടെ തീരുമാനം രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കുന്നുണ്ട്. ആവശ്യത്തിന് നോട്ടുകള്‍ പ്രിന്റ് ചെയ്യാതെയും വേണ്ടത്ര മുന്‍കരുതലുകള്‍ ഇല്ലാതെയും എടുത്ത തീരുമാനം നിരവധി സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും കാരണമാകുന്നുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. കള്ളപ്പണവും നികുതി വെട്ടിപ്പും തടയുക എന്നതല്ല, ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി ക്യാഷ്‌ലെസ് എക്കണോമി കെട്ടിപ്പടുക്കുക എന്നതാണ് നോട്ട് പിന്‍വലിക്കലുകൊണ്ട് ഉദ്ദേശിക്കുന്നത് എന്നാണ് നിലവിലെ വിശദീകരണം. ഇത് ഇത്ര ഭീമമായ ചെലവും പ്രത്യാഘാതങ്ങളും ഇല്ലാതെ നേടാവുന്ന ഒരു കാര്യമായിരുന്നുവെന്നും ഗീത ഗോപിനാഥ് പറഞ്ഞു. - See more at: http://www.doolnews.com/demonetisation-weseeing-costs-without-seeing-benefits-says-gita-gopinath587.html#sthash.rt1JjPNG.dpuf


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും