സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

മുസ്‌ലിം യുവതിയെ നിരത്തിലൂടെ വലിച്ചിഴച്ചു

വിമെന്‍പോയിന്‍റ് ടീം

20കാരിയായ മുസ്‌ലിം യുവതിയെ രണ്ടു യുവാക്കള്‍ ചേര്‍ന്ന് ഹിജാബ് പിടിച്ച് നിരത്തിലൂടെ വലിച്ചിഴച്ചു. ലണ്ടനിലെ ഒരു തിരക്കേറിയ ഷോപ്പിങ് ഏരിയയിലാണ് സംഭവം. കിഴക്കന്‍ ലണ്ടനിലെ ചിങ്‌ഫോര്‍ഡ് വഴി തനിച്ചു നടന്നുപോകുകയായിരുന്നു യുവതി. ഇവര്‍ക്കുനേരെ വന്ന യുവാക്കളെ ഇവരുടെ ഹിജാബ് പിടിച്ച് നിരത്തിലൂടെ വലിച്ചിഴക്കുകയായിരുന്നു. 17ഉം 19ഉം വയസുള്ള രണ്ട് യുവാക്കളാണ് കുറ്റകൃത്യത്തിനു പിന്നിലെന്ന് മെട്രോപൊളിറ്റന്‍ പോലീസ് പ്രസ്താവനയില്‍ അറിയിച്ചു. 

‘ലണ്ടന്‍ ആംബുലന്‍സ് സര്‍വ്വീസ് ആണ് പരുക്കേറ്റ യുവതിയെ സംഭവസ്ഥലത്തുനിന്നും കൊണ്ടുപോയി ചികിത്സിച്ചത്. അപരിചിതരായ രണ്ടുപേര്‍ യുവതിയെ സമീപിക്കുകയും ഹിജാബ് പിടിച്ച് നിരത്തിലൂടെ വലിച്ചിഴക്കുകയുമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.’ പ്രസ്താവനയില്‍ പറയുന്നു. പ്രതികള്‍ കറുത്ത വസ്ത്രമാണ് ധരിച്ചിരുന്നത്. ഇതുവരെ അറസ്റ്റൊന്നും നടന്നിട്ടില്ലെന്നും പൊലീസ് അറിയിച്ചു. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും