സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഐക്യരാഷ്ട്രസഭാ അംബാസഡർ സ്ഥാനത്ത് നിന്ന് മരിയ ഷറപ്പോവയെ നീക്കി

വിമന്‍ പോയിന്റ് ടീം


ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടെന്ന വാർത്ത പുറത്തുവന്നതോടെ ഐക്യരാഷ്ട്രസഭ വികസനപരിപാടിയുടെ അംബാസഡർ സ്ഥാനത്ത് നിന്ന് റഷ്യൻ ടെന്നീസ് താരം മരിയ ഷറപ്പോവയെ നീക്കുന്നതായി അധികൃതർ അറിയിച്ചു. ജനുവരിയിൽ ഓസ്ട്രേലിയൻ ഓപ്പണിനിടെ നടന്ന പരിശോധനയിൽ തന്റെ ശരീരത്തിൽ നിരോധിക്കപ്പെട്ട മരുന്നായ മെൽഡോണിയത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയെന്ന് വെളിപ്പെടുത്തിയത് ഷറപ്പോവ തന്നെയാണ്. 
അംബാസഡർ സ്ഥാനത്ത് നിന്ന് നീക്കാനുള്ള തീരുമാനത്തോടെ മരിയ ഷറപ്പോവയുംUNDPയുമായുള്ള 9 വർഷം നീണ്ട കരാറിനാണ് അന്ത്യമാകുന്നത്.1986ലെ ചെർണോബിൽ ദുരന്തത്തെ അതിജീവിച്ചവരുടെ ഇടയിലായിരുന്നു ഷറപ്പോവയുടെ പ്രവർത്തനം. ഇതുവരെ മരിയ ഷറപ്പോവ നൽകിയ സേവനത്തിനും സഹകരണത്തിനും നന്ദി പറഞ്ഞുകോണ്ടാണ് UNDP വക്താവ് പുറത്താക്കൽവാർത്ത അറിയിച്ചത്. വ്യക്തിത്വപ്രഭാവവും ആർജവവും കണക്കിലെടുത്ത് നൽകുന്ന ഗുഡ്‌വിൽ അംബാസഡർ പദവി, നിലവിലെ പ്രത്യേകസാഹചര്യത്തിലാണ് പിൻവലിക്കുന്നതെന്നും വക്താവ്  അറിയിച്ചു.
പ്രതീകാത്മകമായ ഒരു ഡോളർ ശമ്പളത്തിലായിരുന്നു UNDPയ്ക്ക് വേണ്ടിയുള്ള ഷറപ്പോവയുടെ സേവനം. തന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ കരാർ എന്ന് ഷറപ്പോവ തന്നെ വിശേഷിപ്പിച്ച UNDPയുമായുള്ളഉടമ്പടി അവസാനിപ്പിക്കുന്നത് താരത്തിന് വൻതിരിച്ചടിയാണ്.കഴിഞ്ഞ വർഷം മാത്രം ഏതാണ്ട് 29 ദശലക്ഷം ഡോളർ സമ്പാദിച്ച മരിയ ഷറപ്പോവയുടെ താരമൂല്യം ഇടിയുകയാണ്.  അതിസമ്പന്നരായ അത്‌ലറ്റുകളുടെ പട്ടികയിൽ സ്ഥിരമായി ആദ്യസ്ഥാനങ്ങളിൽ എത്തിയിരുന്ന ഈ റഷ്യൻ സുന്ദരിക്ക്ഉത്തേജകമരുന്ന് വിവാദങ്ങളുടെ പശ്ചാത്തലത്തിൽ നഷ്ടങ്ങളുടെ വലിയ പട്ടിക തന്നെ നേരിടേണ്ടിവരും.  ഉത്തേജകമരുന്ന് വിവാദത്തെ തുടർന്ന് വൻബ്രാൻഡുകളായ നൈക്കിയും പോർഷെയും ഷറപ്പോവയുമായുള്ള ബന്ധം വേർപെടുത്തുന്നതായി അറിയിച്ചിരുന്നു.
മരുന്നെടുത്തത് പ്രകടനമികവ് കൂട്ടാനല്ല, ആരോഗ്യപരമായ കാരണങ്ങളാൽ ആണെന്നാണ് വാർത്താസമ്മേളനത്തിൽ ഷറപ്പോവ വ്യക്തമാക്കിയത്. നിരോധിച്ച മരുന്നുകളുടെ പട്ടികയിൽ മെൽഡോണിയത്തെ ഉൾപ്പെടുത്തിയത് അറിഞ്ഞിരുന്നില്ലെന്നും അവർ പറയുന്നു. നിലവിൽ അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷൻ നിയമങ്ങൾ പ്രകാരം താത്കാലികവിലക്ക് നേരിടുകയാണ് ഷറപ്പോവ.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും