സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

ലിംഗഛേദം : ദുരൂഹത ആശങ്ക ഉയർത്തുന്നു

ആര്‍. പാര്‍വതി ദേവി

സ്വാമി ഗംഗേശാനന്ദന്റെ ലിംഗഛേദം നടത്തിയ കേസിൽ ദുരൂഹത വർധിക്കുന്നത് ആശങ്ക ഉയർത്തുന്നു. തിരുവന്തപുരത്തു പേട്ടയിലെ വീട്ടിൽ വെച്ച് തന്നെ ആക്രമിക്കാൻ ശ്രമിച്ച സ്വാമിയേ ആത്മരക്ഷാർത്ഥം വെട്ടുകയായിരുന്നു എന്നാണ് നിയമ വിദ്യാർത്ഥിയായ യുവതി പോലീസിനോട് പറഞ്ഞത്. കഴിഞ്ഞ ഏതാനും വര്ഷങ്ങളായി തൻ പീഡിപ്പിക്കപ്പെടുകയായിരുന്നു എന്നും യുവതി പറഞ്ഞു. രോഗിയായ അച്ഛനും അമ്മയും ഉള്ള വീട്ടിൽ വെച്ച് ഒരു പെൺകുട്ടി ഇത്തരത്തിൽ ലൈംഗികാക്രമണത്തിനു ഇരയാകുന്നത് സ്വാഭാവികമായും നിരവധി ചോദ്യങ്ങൾ   ഉയർത്തുന്നു. അമ്മയുടെ അറിവോ സമ്മതമോ ഉണ്ടാകാതെ ഒരു പെൺകുട്ടി പീഡനത്തിന് വിധേയയാകാൻ ഇടയില്ല. ഒരുപക്ഷെ അമ്മയും നിസ്സഹായ ആകാം. 
സംഭവത്തിന് ശേഷം കുട്ടിയും അമ്മയും പോലീസ് കസ്റ്റഡി യിൽ ആയെങ്കിലും കേസ് എടുത്തിരുന്നില്ല. അമ്മയുമച്ഛനും മറ്റൊരു സ്ഥലത്തേക്ക് വീട് മാറുകയും യുവതിയെ നിര്ഭയയിൽ ആക്കുകയും ആയിരുന്നു. എന്നാൽ ഏതാനും ദിവസത്തിനകം യുവതിയെ പോലീസ് വീട്ടുകാർക്ക് വിട്ടു കൊടുത്തു. 
ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ ഒട്ടും പ്രതീക്ഷ നൽകുന്നതല്ല. അമ്മയും സഹോദരനും പുതിയ വാദങ്ങളുമായി രംഗത്തു വന്നിരിക്കുന്നു. പെൺകുട്ടിക്ക് കാമുകൻ ഉണ്ടെന്നും അയാൾ ആണിത് ചെയ്തതെന്നും മറ്റുമാണ് പുതിയ വെളിപ്പെടുത്തലുകൾ. ഇതുവരെ പറയാത്ത ഇക്കാര്യങ്ങൾ ഇപ്പോൾ പറയുന്നത് എന്ത് കൊണ്ട്? പെൺകുട്ടി അല്ല താൻ സ്വയം ചെയ്തതാണെന്ന സ്വാമിയുടെ ആദ്യത്തെ പ്രതികരണം എന്തുകൊണ്ട് ? മറ്റാരെങ്കിലും ആണ് ആക്രമിച്ചതെങ്കിൽ സ്വാമിക്കതു ആദ്യമേ പറയുന്നതിന് എന്താണ് തടസ്സം? 
വൻ സ്വാധീനം ഉള്ള വ്യക്തിയാണ് സ്വാമി ഗംഗേശാനന്ദ എന്ന ശ്രീഹരി. ഇയാളുടെ ചില സാമ്പത്തിക തട്ടിപ്പുകളും പുറത്തു വന്നുകൊണ്ടിരിക്കുന്നു. 
ഈ സാഹചര്യത്തിൽ യുവതിക്ക് ധൈര്യവും പിന്തുണയും കൊടുത്തു സത്യം ഉറത്തു കൊണ്ടുവരണം. പല തരാം സ്വാധീനങ്ങളും സമ്മർദങ്ങളും യുവതിനക്കും കുടുംബത്തിനും മേൽ ഉണ്ടാകാനുള്ള എല്ലാ സാധ്യതകളും ഉണ്ട്. പുരോഹിതന്മാരും സംന്യാസിമാരും ലൈംഗിക പീഡന സംഭവങ്ങളിൽ പ്രതികൾ ആകുന്ന പ്രവണത വർദ്ധിച്ചു വരുമ്പോൾ ഈ കേസിൽ നീതി ഉണ്ടാകുമോ എന്ന ആശങ്ക സ്ത്രീസംഘടനകൾ പ്രകടിപ്പിക്കുന്നു. സ്ത്രീകൾക്ക് നീതി ലഭിക്കുന്നത് ഇന്ത്യൻ നിയമ വ്യവസ്ഥയിൽ അത്യപൂർവ്വമാണെന്നിരിക്കെ ഈ കേസിലും  പ്രതി രക്ഷപ്പെടരുത് എന്ന് മാത്രം. വൈദഗ്ഥ്യവും പ്രതിബദ്ധതയുമുള്ള പ്രത്യേക അന്വേഷണസംഘത്തെ ഈ കേസ് ഏൽപ്പിക്കുമെന്നു പ്രതീക്ഷിക്കാം. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും