സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

ട്രോളന്മാർക്കു എന്തും ആകാമോ?

ആര്‍. പാര്‍വതി ദേവി

സ്ത്രീകൾക്ക് സാമൂഹ്യ മാധ്യമങ്ങളിലൂടെയും തുറന്നു സംസാരിക്കാൻ കഴിയില്ല എന്നതാണ് ഇന്നത്തെ സ്ഥിതി. സ്ത്രീകളെ നിശ്ശബ്ദരാക്കാനും അടക്കിയൊതുക്കുവാനുമുള്ള ആധുനിക ആയുധമാണ് ട്രോൾ .ബാഹുബലി എന്ന സിനിമയെ വിമർശിച്ചതിന്  അന്ന വെട്ടികാട് എന്ന മലയാളികൂടിയായ മാധ്യമപ്രവർത്തക കടുത്ത ആക്രമണത്തിന് വിധേയ ആയി കൊണ്ടിരിക്കുന്നു.സ്ത്രീയുടെ ഉറച്ച  ശബ്ദത്തിൽ എത്രമാത്രം അസ്വസ്ഥരാകുന്നു ചിലർ! പുരുഷന്മാർക്കെതിരെയും ഇതു  പ്രയോഗിക്കുന്നില്ലേ എന്ന ചോദ്യം സ്വാഭാവികം. പക്ഷെ, ബലാത്സംഗ ഭീഷണി സ്ത്രീകളെ ഒതുക്കുവാനുള്ള ചിരപുരാതന അടവാണ് എന്നോർക്കുക. ഏതു സമയത്തും ഉണ്ടാകാൻ ഇടയുള്ള ഒരു ലൈംഗികാതിക്രമഭീഷണി ആണ് സ്ത്രീയെ സ്വതന്ത്ര ജീവിതത്തിൽ നിന്നും പിന്തിരിപ്പിക്കുന്നത്. എന്നാൽ ട്വിറ്ററിലോ ഫേസ് ബുക്കിലോ ഒരു അഭിപ്രായം എഴുതാൻ പോലും കഴിയാതെ വരുകയെന്നത് അപമാനകരമാണ്. ഇത്തരം ട്രോള് പീഡനത്തിന്റെ ഇരകൾ പ്രധാനമായും വിവിധ മേഖലകളിൽ മുദ്ര പതിപ്പിച്ച സമർത്ഥരായ സ്ത്രീകൾ ആണ്.  ചലച്ചിത്ര പിന്നണി ഗായിക ചിന്മയി ശ്രീപാദ ആണ് ആദ്യമായി ട്വിറ്റ്വർ ട്രോളിനെതിരെ രംഗത്തു വന്നത്. 'ബലാത്സംഗ ഭീഷണി ഓക്കേ അല്ല ' എന്ന ഓൺ ലൈൻ പ്രചാരണത്തിനു ആയിരക്കണക്കിന് പേര് പിന്തുണ നൽകി. സ്ത്രീകൾക്കെതിരെ ആക്രമണ ഭീഷണി ഉയർത്തുന്ന അകൗണ്ടുകൾ ബ്ളോക് ചെയ്യണമെന്നതാണ് ചിന്മയിയുടെ ആവശ്യം. കാരണം 2015 ൽ 3,60,000 അകൗണ്ടുകൾ ബ്ളോക് ചെയ്തത് അവർക്കെല്ലാം തീവ്രവാദ ബന്ധം ഉണ്ടെന്ന ആരോപണത്തെ തുടർന്നാണ്. അതേപോലെ സ്ത്രീകളെ ആക്ഷേപിക്കുകയും ലൈംഗിക ഭീഷണി യുർത്തുകയും ചെയ്യുമ്പോൾ ട്വിറ്റർ നടപടി എടുക്കണമെന്ന ചിന്മയിയുടെ ആവശ്യം പക്ഷെ അംഗീകരിക്കപ്പെട്ടില്ല. സുഹൃത്തുക്കളുടെ സഹായത്തോടെ മൂന്നു പ്രതികളെ പിടികൂടാനും അവരെ ജയിലിൽ അയക്കാനും ചിന്മയിക്കു കഴിഞ്ഞു. ട്വിറ്റർ ഉൾപ്പടെയുള്ള സാമൂഹ്യ മാധ്യമങ്ങളുടെ ചുമതലക്കാർക്കു സ്ത്രീകൾക്ക് അവകാശത്തോടെ അഭിപ്രായം പറയാനുള്ള അവസരം സൃഷിട്ടിക്കുവാൻ ബാധ്യതയുണ്ട് .


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും