"A space for and about women"
അറിയേണ്ടത്

1976-ലെ തുല്യവേതനനിയമം



1976-ലെ തുല്യവേതനനിയമം : ഈക്വല്‍ റെമ്യൂണറേഷന്‍ ആക്ട്

സ്ത്രീ-പുരുഷന്മാര്‍ക്ക് ലിംഗഭേദമെന്യെ തുല്യവേതനം ലഭ്യമാക്കുന്നതിനും, ലിംഗാടിസ്ഥാനത്തില്‍ ജോലിയുടെ കാര്യത്തിലും അതിനോട് അനുബന്ധമായതുമായ കാര്യങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ വിവേചനം തടയുന്നതിനും പാല്‍ലമെന്‍റ് ഈ നിയമം ഉണ്ടാക്കി.

പ്രസക്തഭാഗങ്ങള്‍

1. ഒരേ ജോലിയോ ഒരേ സ്വഭാവമുള്ള ജോലിയോ ചെയ്യുന്ന തൊഴിലാളിക്ക്, മുതലാളി പണമായൊ വിഭവമായൊ കൊടുക്കുന്ന വേതനം എതിര്‍ ലിംഗതൊഴിലാളിക്ക് കൊടുക്കുന്നതിനേക്കാള്‍ കുറവാകാന്‍ പാടില്ല.

2. ഒന്നാം വകുപ്പില്‍ പറയുന്ന നിബന്ധനകള്‍ പാലിക്കുന്നതിന് വേണ്ടി ഒരു മുതലാളി ഒരു ജോലിക്കാരന്‍റെയും വേതനം കുറയ്ക്കാന്‍ പാടില്ല.

3. ഈ നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുന്‍പ് ഒരു സ്ഥാപനത്തിലോ തൊഴിലിലോ ഒരേ ജോലിക്കോ ഒരേ തരത്തിലുള്ള ജോലിക്കോ 2 നിരക്കുകളാണ് നിലവിലുണ്ടായിരുന്നത് എങ്കില്‍ കൂടിയ നിരക്ക് വേതനവും രണ്ടില്‍ കൂടുതല്‍ നിരക്ക് നിലവില്‍ ഉണ്ടായിരുന്നെങ്കില്‍ ഏററവും കൂടിയ നിരക്കും അനുസരിച്ചുള്ള വേതനം ഈ നിയമം നടപ്പില്‍ വരുമ്പോഴോ വന്ന ശേഷമോ സ്ത്രീ-പുരുഷ ഭേദമെന്യേ എല്ലാ തൊഴിലാളികള്‍ക്കും നല്‍കണം.

സ്ത്രീ-പുരുഷ തൊഴിലാളികളെ നിയമിക്കുമ്പോള്‍ വിവേചനം കാട്ടാന്‍ പാടില്ല.ഈ നിയമം നിലവില്‍ വരുന്നതു മുതല്‍ ഒരേ ജോലിയിലോ, സമാന ജോലിയിലോ നിയമിക്കപ്പെട്ട സ്ത്രീ-പുരുഷ ജോലിക്കാര്‍ക്കിടയില്‍ ജോലിക്കയററം, പരിശീലനം, ട്രാന്‍സ്ഫര്‍ മുതലായ ജോലി വ്യവസ്ഥകളെ സംബന്ധിച്ച് ഏതെങ്കിലും പ്രാബല്യത്തിലുള്ള നിയമപ്രകാരം സ്ത്രീകളെ അത്തരം ജോലികളില്‍ നിയമിക്കുന്നത് തടയുകയൊ, നിയന്ത്രിക്കുകയൊ ചെയ്യാത്ത പക്ഷം സ്ത്രീകള്‍ക്കെതിരെ യാതൊരു വിവേചനവും പാടില്ല.

നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനുള്ള കേന്ദ്രസര്‍ക്കാരിന്‍റെ അധികാരം സംസ്ഥാനങ്ങളില്‍ ഈ നിയമം നടപ്പാക്കുന്നതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരമുണ്ട്.

ഈ നിയമത്തില്‍ പറയുന്നതൊന്നും ചില പ്രത്യേക സംഗതികളില്‍ ബാധകമല്ല.

(എ) സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണന കൊടുക്കുന്നതിനുള്ള നിലവിലുള്ള ഏതെങ്കിലും നിയമ പ്രകാരം സ്ത്രീകകളുടെ തൊഴിലുമായി ബന്ധപ്പെട്ട ഏതെങ്കിലും വ്യവസ്ഥകളൊ നിബന്ധനകളൊ പാലിക്കുന്നതിനേയും,

(ബി) കുട്ടിയെ പ്രസവിക്കുമ്പൊഴൊ പ്രസവിക്കാന്‍ പോകുമ്പോഴോ സ്ത്രീകള്‍ക്ക് ലഭ്യമായ പ്രത്യേക പരിഗണനയെയോ മരണം, വിവാഹം, ജോലിയില്‍ നിന്നും വിരമിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ടു വ്യവസ്ഥകളിലും നിബന്ധനകളിലും ലഭ്യമായ പ്രത്യേക പരിഗണനയേയും ബാധിക്കുന്നതല്ല.

പ്രഖ്യാപനങ്ങള്‍ നടത്തുന്നതിനുള്ള അധികാരം

എല്ലാ സാഹചര്യങ്ങളും കണക്കിലെടുത്ത് സ്ത്രീ-പുരുഷ തൊഴിലാളികള്‍ക്കിടയില്‍ വേതനകാര്യത്തിലൊ പ്രത്യേകതരം വേതനത്തിലൊ ഉള്ള വ്യത്യാസങ്ങള്‍ ലിംഗാടിസ്ഥാനത്തിലല്ലെന്നും മറേറതെങ്കിലും ഘടകത്തിന്‍റെ അടിസ്ഥാനത്തിലാണെന്നും കേന്ദ്രസര്‍ക്കാരിന് ബോദ്ധ്യപ്പെടുന്ന പക്ഷം, അത്തരം വ്യത്യാസങ്ങള്‍ വരുത്തുന്ന മുതലാളിയുടെ ഏതെങ്കിലും പ്രവൃത്തി ഈ നിയമപ്രകാരമുള്ള ലംഘനമല്ലെന്ന് ഗസററ് വിജ്ഞാപനം വഴി പ്രഖ്യാപിക്കാവുന്നതാണ്.


സ്ത്രീകളേയും 17 വയസ്സിനുതാഴെയുള്ളവരേയും രാത്രിയില്‍ ജോലി ചെയ്യിക്കുന്നത് നിരോധിക്കല്‍:

രാവിലെ 6 മണിക്ക് മുന്‍പൊ വൈകിട്ട് 7 മണിക്ക് ശേഷമൊ ഒരു സ്ത്രീയും , 17 വയസ്സിന് താഴെയുള്ള ആളും ഒരു സ്ഥാപനത്തിലും ജോലിചെയ്യാനൊ അവരെ ജോലി ചെയ്യിക്കാനൊ പാടില്ല.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും