"A space for and about women"
അറിയേണ്ടത്

ജയില്‍ നിയമങ്ങളും സ്ത്രീകളും



തടവുകാര്‍ ആക്ട്-ല്‍ സ്ത്രീകളെ പ്രത്യേകം പരമാര്‍ശിക്കുന്ന വ്യവസ്ഥകളുണ്ട്. ഒരു തടവുകാരനെയോ തവുകാരിയേയോ ജയിലില്‍ പ്രവേശിപ്പിക്കുന്ന സമയത്ത് അവരില്‍ നിന്ന് ആയുധങ്ങള്‍, നിരോധിത വസ്തുക്കള്‍ എന്നിവ നീക്കം ചെയ്യുന്നതിനായി പരിശോധിക്കുന്നതിനും ആരോഗ്യസ്ഥിതി, ശരീരത്തിലുള്ള അടയാളങ്ങള്‍, മുറിവുകള്‍ തുടങ്ങിയവ പരിശോധിക്കുന്നതിനും 24-ാം വകുപ്പില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നു. ഈ വകുപ്പിന്‍റെ ഉപവകുപ്പനുസരിച്ച് സ്ത്രീ തടവുകാരെ സംബന്ധിച്ചിടത്തോളം മേല്‍പ്പറഞ്ഞ പരിശോധന നടത്തേണ്ടത് മെഡിക്കല്‍ ഓഫീസറുടെ ഉത്തരവുപ്രകാരം മേട്രനായിരിക്കേണ്ടതാണ്.

27-ാം വകുപ്പുപ്രകാരം പുരുഷ തടവുകാരും സ്ത്രീ തടവുകാരും ഉള്ള ഒരു ജയിലില്‍ സ്ത്രീകളെ പ്രത്യേകം കെട്ടിടത്തിലോ ഒരു കെട്ടിടത്തിലെ പ്രത്യേകം ഭാഗത്തിലോ പാര്‍പ്പിക്കേണ്ടതാണ്. അവര്‍ പുരുഷ തടവുകാരുമായി കാണുകയോ സംസാരിക്കുകയോ സമ്പര്‍ക്കം പുലര്‍ത്തുകയോ ചെയ്യാത്തയവിധത്തിലായിരിക്കണം പാര്‍പ്പിക്കേണ്ടത്. കുററം സ്ഥാപിച്ചു ശിക്ഷിക്കപ്പെട്ട തടവുകാരെ അങ്ങനെയല്ലാത്തവരില്‍ നിന്ന് വേറിട്ട് സൂക്ഷിക്കണമെന്നും സിവില്‍ തടവുകാരെ ക്രിമിനല്‍ തടവുകാരില്‍ നിന്ന് വേറിട്ടു സൂക്ഷിക്കണമെന്നും വ്യവസ്ഥയുണ്ട്.

ഗര്‍ഭിണിയുടെ വധശിക്ഷ നീട്ടിവയ്ക്കല്‍

മരണശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒരു സ്ത്രീ ഗര്‍ഭിണിയാണെന്ന് കാണുന്ന പക്ഷം വിധി നടപ്പാക്കുന്നതു നീട്ടിവയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ് ഇടേണ്ടതാണെന്നും അതിനു ഉചിതമെന്ന പക്ഷം ശിക്ഷ ജീവപര്യന്തമായി ലഘൂകരിക്കാവുന്നതാണെന്ന് 416-ാം വകുപ്പില്‍ വ്യവസ്ഥയുണ്ട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും