"A space for and about women"
അറിയേണ്ടത്

സ്പെഷ്യല്‍ മാര്യേജ് ആക്ട്



ജാതി മത വ്യത്യാസങ്ങളില്ലാതെ എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും ഒരുപോലെ ബാധകമായ വിവാഹ നിയമം ആണ് സ്പെഷ്യല്‍ മാര്യേജ് ആക്ട്. ഇന്ത്യന്‍ പൗരത്വമുള്ള ഏതു പുരുഷനും സ്ത്രീക്കും ഈ നിയമപ്രകാരം വിവാഹിതരാകാം. ഈ വ്യക്തികളുടെ മതവും ജാതിയും ഇവിടെ പ്രസ്ക്തമാകുന്നില്ല. താഴെ പറയുന്ന നിബന്ധനകള്‍ പാലിച്ചിരിക്കണം.

1. വിവാഹസമയത്ത് പുരുഷന് ജീവിച്ചിരിക്കുന്ന ഭാര്യയോ സ്ത്രീക്ക് ജീവിച്ചിരിക്കുന്ന ഭര്‍ത്താവോ ഉണ്ടാകാന്‍ പാടില്ല.

2. സ്വതന്ത്രമായ മനഃസമ്മതം നല്‍കാന്‍ കഴിവില്ലാത്ത മാനസിക രോഗികള്‍ക്ക് വിവാഹം ചെയ്യാന്‍ തടസ്സമുണ്ട്.

3. വൈവാഹിക കടമകള്‍ നിറവേററാന്‍ കഴിവില്ലാത്തവരും കുട്ടികളെ പ്രസവിക്കാനും സംരക്ഷിക്കാനും കഴിവില്ലാത്ത രീതിയിലുള്ള മാനസികരോഗികളും വിവാഹത്തിന് അയോഗ്യരാണ്.

4. തുടര്‍ച്ചയായ ചിത്തഭ്രമം അയോഗ്യതയാണ്.

5. വിവാഹസമയത്ത് വരന് 21 വയസ്സും വധുവിന് 18 വയസ്സും പൂര്‍ത്തിയായിരിക്കണം.

6. വധൂവരന്മാര്‍ അടുത്ത രക്തബന്ധത്തിലുള്ളവരാകരുത്.

വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്ന വധൂവരന്മാര്‍ ജില്ലയിലെ വിവാഹ ഓഫീസര്‍ക്ക് നിര്‍ദ്ദിഷ്ട ഫോറത്തില്‍ നോട്ടീസ് നല്‍കണം. സബ് രജിസ്ട്രാര്‍ ആണ് വിവാഹ ഓഫീസര്‍. രണ്ടുപേരില്‍ ഒരാള്‍ നോട്ടീസ് തീയതി മുതല്‍ 30 ദിവസം മുന്‍പുവരെ താമസിച്ചിരുന്ന ജില്ലയിലെ ഓഫീസര്‍ മുമ്പാകെയാണ് നോട്ടീസ് നല്‍കേണ്ടത്. ഈ വിവാഹത്തെ സംബന്ധിച്ച് ആക്ഷേപമുള്ള ഏതൊരാള്‍ക്കും നോട്ടീസ് പരസ്യം ചെയ്ത് 30 ദിവസത്തിനകം ഓഫീസര്‍ മുമ്പാകെ ആക്ഷേപം ബോധിപ്പിക്കാവുന്നതാണ്. നോട്ടീസ് നല്‍കിയ പ്രകാരം ഓഫീസര്‍ മുമ്പാകെ 3 സാക്ഷികളുടെ സാന്നിദ്ധ്യത്തില്‍ ഓഫീസിലോ മററ് ഏതെങ്കിലും സ്ഥലത്തോ വച്ച് വിവാഹം നടത്താവുന്നതാണ്. വിവാഹം രജിസ്റ്റര്‍ ചെയ്ത് സര്‍ട്ടിഫിക്കററ് നല്‍കുന്നതാണ്.

പ്രത്യേക നിയമപ്രകാരം പ്രത്യേകം വ്യക്തമാക്കിയിട്ടുള്ള നിബന്ധനകള്‍ക്ക് വിധേയമായി മറേറതെങ്കിലും തരത്തില്‍ നടത്തിട്ടുള്ള വിവാഹവും രജിസ്ററര്‍ ചെയ്യാവുന്നതാണ്. പ്രത്യേക നിയമപ്രകാരം വിവാഹിതരായവര്‍ക്ക് വിവാഹപങ്കാളിക്കൊപ്പം ഒന്നിച്ച് താമസിക്കുവാനും ലൈംഗികവേഴ്ച നടത്തുന്നതിനും അവകാശമുണ്ട്.

എന്നാല്‍ നിയമം വ്യക്തമാക്കിയിട്ടുള്ള പ്രത്യേക കാരണങ്ങളാല്‍ പിന്നീട് ഭാര്യയ്ക്കോ ഭര്‍ത്താവിനോ വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കാവുന്നതാണ്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും