"A space for and about women"
അറിയേണ്ടത്

ഭ്രൂണപരിശോധന നിയന്ത്രണ നിയമം



ഭ്രൂണ പരിശോധനയും ഗര്‍ഭസ്ഥ ശിശു ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ എന്നറിയുന്നതിനുള്ള പരിശോധനയും സംബന്ധിച്ച ശാസ്ത്ര-സാങ്കേതിക സംവിധാനങ്ങളുടെ ഉപയോഗം, ജനിതകമോ കായികമോ ക്രോമസോമുകളുമായി ബന്ധപ്പെട്ടോ ആന്തരിക പ്രതിപ്രവര്‍ത്തനപരമോ ആയി ശിശുവിനുള്ള അസ്വാഭാവികതകള്‍, അസാധാരണവും അസ്വാഭാവികവുമായ ഗര്‍ഭധാരണസാധ്യതകള്‍, ലൈംഗിക ഭ്രംശങ്ങള്‍ മുതലായവ നിര്‍ണ്ണയിക്കേണ്ടുന്ന അനിവാര്യ സന്ദര്‍ഭങ്ങളില്‍ മാത്രം ഉപയോഗിക്കുകയെന്ന് പരിമിതപ്പെടുത്താനും ഇത്തരം സാങ്കേതിക വിദ്യകള്‍ ദുരുപയോഗപ്പെടുത്തി ഗര്‍ഭാവസ്ഥയിലുള്ള ശിശുവിന്‍റെ നിര്‍ണ്ണയവും തുടര്‍ന്ന് പെണ്‍ഭ്രൂണഹത്യയും ബന്ധപ്പെട്ട കൃത്യങ്ങളും തടയാനുമാണ് 1994 ല്‍ ഈ നിയമത്തിന് രൂപം നല്‍കിയത്.

നിയമം നിയുക്തമാക്കുന്ന സാഹചര്യങ്ങളിലും സ്ത്രീയുടെ അറിവും സമ്മതവും കൂടാതെ ഭ്രൂണപരിശോധനാ വിധികള്‍ക്ക് അവരെ വിധേയരാക്കാന്‍ പാടില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ ബന്ധപ്പെട്ട വിദഗ്ദ്ധര്‍ താഴെപ്പറയുന്ന നിബന്ധനകള്‍ പാലിക്കണം.

1. നിര്‍വഹിക്കേണ്ട പരിശോധനയുടെ ആവശ്യകത, പരിശോധനാ രീതികള്‍, അവയുടെ പ്രത്യഘാതങ്ങള്‍ എന്നിവ ഗര്‍ഭിണിയായ സ്ത്രീയെ ബോധ്യപ്പെടുത്തുക.

2. ഗര്‍ഭിണിയുടെ സമ്മതപത്രവും ഉറപ്പും അവര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ രേഖപ്പെടുത്തി ഒപ്പ് വെച്ച് വാങ്ങുക.

3. വിധേയയാകുന്ന സ്ത്രീക്ക് ഇപ്രകാരം ലഭിക്കുന്ന സമ്മതപത്രത്തിന്‍റെ പകര്‍പ്പ് നല്‍കുക.

4. ഭ്രൂണ-പരിശോധനകള്‍ നിര്‍വഹിക്കുന്ന ഏതൊരാളും ഗര്‍ഭസ്ഥ ശിശുവിന്‍റെ ലിംഗനിര്‍ണ്ണയം ഗര്‍ഭിണിയോടോ ബന്ധുക്കളോടോ വാക്കോ ചിഹ്നമോ മററു മാര്‍ഗ്ഗമോ ഉപയോഗിച്ച് വെളിപ്പെടുത്തരുത്.

5. രജിസ്റ്റര്‍ ചെയ്യപ്പെട്ട ജനിതകപരിശോധനാ കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ ഒരു സ്ഥാപനത്തിലും ഗര്‍ഭസ്ഥശിശുവിന്‍റെ ലിംഗം നിര്‍ണ്ണയിക്കുന്നതിന് ഇടനല്‍കുന്ന അള്‍ട്രാസോണോഗ്രാഫി ഉള്‍പ്പെടെ യാതൊരു ടെസ്റ്റുകളും ഈ നിയമം നിലവില്‍ വന്ന തീയതി മുതല്‍ ചെയ്യാന്‍ പാടില്ല. ആ ആവശ്യത്തിനായി പ്രസവപൂര്‍വ്വ പരിശോധനാ രീതികള്‍ ഒന്നും ഉപയോഗിക്കാന്‍ പാടുള്ളതല്ല.

കുററവും ശിക്ഷയും

ജനിതക പരിശോധനാ സംബന്ധിയായി പരസ്യങ്ങള്‍ പ്രസിദ്ധപ്പെടുത്തുകയോ പ്രസിദ്ധീകരിക്കാനിടയാക്കുകയോ ചെയ്യരുത്. ഭ്രൂണഹത്യ, ഗര്‍ഭസ്ഥശിശുലിംഗപരിശോധന മുതലായവയ്ക്കുള്ള സൗകര്യങ്ങള്‍ സംബന്ധിച്ച പരസ്യവും നല്‍കാന്‍ പാടില്ല.

വ്യക്തിയോ സംഘടനയോ ഇത്തരം പരസ്യ പ്രസിദ്ധീകരണമോ പ്രചരണമോ ചെയ്യാന്‍ പാടില്ല. ഇതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് പരമാവധി 3 വര്‍ഷം വരെ തടവോ 1000 രൂപ വരെ പിഴ ശിക്ഷയോ വിധിക്കാവുന്നതാണ്.

അച്ചടിച്ച നോട്ടീസോ സര്‍ക്കുലറോ ലേബല്‍, റാപ്പര്‍ മുതലായവയോ മറേറതെങ്കിലും രേഖയോ ഉള്‍പ്പെടെ ദൃശ്യ-ശ്രാവ്യ സാധ്യതയുപയോഗിക്കുന്ന ഏത് പരസ്യവും ഈ വിശദീകരണത്തില്‍പ്പെടും. ഈ നിയമം നിര്‍വചിക്കുന്ന ജനിതക ശാസ്ത്ര സ്ഥാപനത്തിന്‍റെ ഉടമയോ ഉദ്യോഗസ്ഥനോ അവിടെ സേവനം ലഭ്യമാക്കുന്ന വ്യക്തിയോ ആയ പ്രസ്തുത ശാസ്ത്രമേഖലയിലെ സാങ്കേതിക വിദഗ്ദ്ധന്‍ ഈ നിയമം ലംഘിച്ചതായി തെളിഞ്ഞാല്‍ മൂന്നുവര്‍ഷം വരെ തടവിനോ 10,000 രൂപവരെ പിഴയ്ക്കോ ശിക്ഷിക്കപ്പെടാവുന്നതാണ്.

കുററം ആവര്‍ത്തിക്കപ്പെട്ടതായി തെളിഞ്ഞാല്‍ 5 വര്‍ഷം വരെ തടവോ 50,000 രൂപവരെ പിഴയോ വിധിക്കാവുന്നതാണ്. ഇപ്രകാരം ശിക്ഷിക്കപ്പെടുന്ന രെജിസ്റ്റേര്‍ഡ് മെഡിക്കല്‍ പ്രാക്ടീഷണറുടെ രെജിസ്ട്രേഷന്‍ റദ്ദുചെയ്യാനോ സസ്പെന്‍റ് ചെയ്യാനോ മെഡിക്കല്‍ കൗണ്‍സിലിന് അധികാരമുണ്ടായിരിക്കും. കുററകരമായ രീതിയില്‍ ഗര്‍ഭസ്ഥ ശിശുവിന്‍റെ ഭ്രൂണപരിശോധനാ സൗകര്യം ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുന്ന ഏതൊരു വ്യക്തിക്കും മൂന്നുവര്‍ഷം വരെ തടവുശിക്ഷയോ 10,000 രൂപവരെ ശിക്ഷയോ വിധിക്കാവുന്നതാണ്. ആവര്‍ത്തിക്കപ്പെടുന്ന കുററത്തിന് 5 വര്‍ഷം വരെ തടവോ 50000 രൂപവരെ പിഴയോ വിധിക്കാവുന്നതാണ്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും