"A space for and about women"
അറിയേണ്ടത്

സ്ത്രീകളെ നിന്ദ്യമായി ചിത്രീകരിക്കല്‍ നിരോധന നിയമം



അശ്ലീലതയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ പ്രതിപാദിക്കുന്നുണ്ട്. ശിക്ഷാവിധിയെക്കുറിച്ചും വ്യക്തമാക്കുന്നുണ്ട്. ഈ നിയമങ്ങളൊക്കെ നിലനില്‍ക്കെത്തന്നെ പരസ്യം, പ്രസിദ്ധീകരണങ്ങള്‍, ലഘുലേഖകള്‍, ചിത്രങ്ങള്‍ എന്നിവയിലൂടെയെല്ലാം സ്ത്രീകളെ അപകീര്‍ത്തിപ്പെടുന്ന പ്രവണത വര്‍ദ്ധിച്ചുവരുന്നു. അതുകൊണ്ട് വളരെ ശക്തമായ നിലയില്‍ ഇങ്ങനെയുള്ള പ്രവണതകളെ നിയന്ത്രിക്കുന്നതിന് പ്രത്യേകമായ ഒരു നിയമത്തിന്‍റെ അനിവാര്യതയുമുണ്ടായി. അങ്ങനെ പരസ്യം, പ്രസിദ്ധീകരണം, ലഘുലേഖ, വര്‍ണ്ണചിത്രം എന്നിവയിലൂടെ സ്ത്രീകളെ നിന്ദ്യമായും അശ്ലീലകരമായും ചിത്രീകരിക്കുന്നത് തടയുന്നതിന് 1986-ല്‍ ഇന്ത്യന്‍ പാര്‍ലമെന്‍റ് പാസ്സാക്കിയ നിയമമാണ് സ്ത്രീകളെ നിന്ദ്യമായി ചിത്രീകരിക്കല്‍ (നിരോധന) നിയമം അഥവാ ഇന്‍ഡീസന്‍റ് റെപ്രസന്‍റേഷന്‍ ഓഫ് വിമന്‍ (പ്രൊഹിബിഷന്‍) ആക്ട്. ഈ നിയമം 1987 ഒക്ടോബര്‍ മാസം 2-ാം തീയതി പ്രാബല്യത്തില്‍ വന്നു.

ഈ നിയമത്തിന്‍റെ സവിശേഷതകളില്‍ പ്രധാനപ്പെട്ടത് സ്ത്രീകളുടെ നിന്ദ്യമായ ചിത്രീകരണം എന്താണെന്ന് നിര്‍വചിക്കുന്നുവെന്നുള്ളതാണ്. സ്ത്രീയുടെ രൂപമോ ആകാരമോ ശരീരമോ ഏതെങ്കിലും അവയവ ഭാഗമോ, അശ്ലീലതയോടോ നിന്ദ്യമായോ അപകീര്‍ത്തികരമായ വിധത്തിലോ പൊതുജനത്തിന്‍റെ സാډാര്‍ഗ്ഗികതയെ ഹനിപ്പിക്കത്തക്ക തരത്തിലോ, ദുഷിപ്പിക്കുന്ന രീതിയിലോ ചിത്രീകരിക്കുന്നതിനെ സ്ത്രീകളുടെ നിന്ദ്യമായ ചിത്രീകരണമെന്ന് ഇതില്‍ നിര്‍വചിക്കുന്നു.

കാമവികാരത്തെ ഉത്തേജിപ്പിക്കുന്ന രീതിയില്‍ ലൈംഗികതയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള സൗന്ദര്യമത്സരങ്ങള്‍ നിയമവിരുദ്ധമാണ്. ഹോട്ടലിനുള്ളില്‍ നടത്തുന്ന കാബറെ നൃത്തം ലൈംഗികോത്തേജക രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളതെങ്കില്‍ അതു പൊതുജനത്തിന്‍റെ സډാര്‍ഗ്ഗികതയെ ദുഷിപ്പിക്കുന്ന തരത്തിലുള്ളതായി കണക്കാക്കാം. അത്തരം സൗന്ദര്യ മത്സരങ്ങള്‍ നിയമവിരുദ്ധമാണ്.

പുസ്തകം, ലഘുലേഖ, ലേഖനം, വര, പെയിന്‍റിംഗ്, ചിത്രീകരണം മുതലായവ അതു വായിക്കുവാനോ കാണുവാനോ കേള്‍ക്കുവാനോ ഇട വരുന്ന വ്യക്തിയുടെ സډാര്‍ഗികതയെ ദുഷിപ്പിക്കാന്‍ പോന്ന തരത്തിലോ അവയുടെ സ്വാധീനം കാമലഹരി ഉളവാക്കാന്‍ പോന്ന തരത്തിലോ ആണെങ്കില്‍ അവയെ അശ്ലീലമായി കണക്കാക്കുമെന്നു ഇന്ത്യന്‍ ശിക്ഷാനിയമം 292-ാം വകുപ്പ് പ്രതിപാദിക്കുന്നു. ഇത്തരത്തിലുള്ള പുസ്തകങ്ങളോ മറേറാ വില്‍ക്കുകയോ വിതരണം ചെയ്യുകയോ പ്രദര്‍ശനത്തിനു വയ്ക്കുകയോ ചെയ്യാന്‍ പാടില്ല. ഇവ കച്ചവടം നടത്തുന്നതില്‍ പങ്കാളികളാവുകയോ ലാഭവിഹിതം പററുകയോ ചെയ്യുന്നതും ശിക്ഷാര്‍ഹമാണ്. ഇത്തരം പ്രസിദ്ധീകരണങ്ങളുമായി ബന്ധപ്പെട്ട പരസ്യം ചെയ്യുന്നതും കുററകരമാണ്. ഇപ്രകാരമുള്ള കുററത്തിന് ആദ്യ കുററവിചാരണയില്‍ രണ്ടുവര്‍ഷം വരെ തടവോ 2000 രൂപ വരെ പിഴയോ ലഭിക്കാവുന്നതാണ്. വീണ്ടും ഇതേ കുററം ആവര്‍ത്തിക്കുകയാണെങ്കില്‍ അഞ്ചുവര്‍ഷംവരെ തടവും 5000 രൂപ വരെ പിഴയും ശിക്ഷ ലഭിക്കാവുന്നതാണ്.

ഇരുപതുവയസ്സിനു താഴെ പ്രായമുള്ളവര്‍ക്ക് ഇത്തരം പ്രസിദ്ധീകരണങ്ങളും മററും വില്‍ക്കുകയോ വിതരണം ചെയ്യുകയോ പ്രദര്‍ശിപ്പിക്കുകയോ ഇതിലേയ്ക്കായി പ്രേരിപ്പിക്കുകയോ ചെയ്താല്‍ ആദ്യ കുററവിചാരണയില്‍ മൂന്നുവര്‍ഷം വരെ തടവും 5000 രൂപവരെ പിഴയും ശിക്ഷ ലഭിക്കുന്നതാണ്.

മററുള്ളവര്‍ക്ക് ഉപദ്രവകരമായ രീതിയില്‍ പൊതു സ്ഥലത്ത് അശ്ലീലമായ പ്രവൃത്തി ചെയ്യുന്നത് കുററകരമാണ്. പൊതുസ്ഥലത്തോ സമീപ സ്ഥലങ്ങളിലോ അശ്ലീലമായ പാട്ടു പാടുകയോ പദപ്രയോഗം നടത്തുകയോ ചെയ്യുന്നതും കുററകരമാണ്. ഇന്ത്യന്‍ ശിക്ഷാനിയമം 294-ാം വകുപ്പനുസരിച്ച് ഇത്തരം കുററകൃത്യങ്ങള്‍ക്ക് മൂന്നു മാസംവരെ തടവോ പിഴയോ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കാവുന്നതാണ്.

ഇന്ത്യന്‍ ശിക്ഷാനിയമം 509-ാം വകുപ്പനുസരിച്ച് ഒരു സ്ത്രീയുടെ മാന്യതയെ നന്ദിക്കുവാനുള്ള ഉദ്ദേശ്യത്തോടെ ഏതെങ്കിലും വാക്ക് ഉച്ചരിക്കുകയോ ശബ്ദം ഉണ്ടാക്കുകയോ ആംഗ്യം കാണിക്കുകയോ ഏതെങ്കിലും വസ്തു പ്രദര്‍ശിപ്പിക്കുകയോ ചെയ്താല്‍ ഒരു വര്‍ഷംവരെ തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്നതാണ്. ഇങ്ങനെ ഉച്ചരിക്കുന്ന വാക്കോ ശബ്ദമോ സ്ത്രീ കേള്‍ക്കണമെന്ന ഉദ്ദേശ്യത്തോടെയോ അല്ലെങ്കില്‍ ആംഗ്യമോ വസ്തുവോ സ്ത്രീ കാണണമെന്ന ഉദ്ദേശ്യത്തോടെയോ അതുമല്ലെങ്കില്‍ ആ സ്ത്രീയുടെ സ്വകാര്യത തടയണമെന്ന ഉദ്ദേശ്യത്തോടെ ഇപ്രകാരം പ്രവര്‍ത്തിക്കുന്നുവെങ്കിലെ ശിക്ഷാര്‍ഹനാകുകയുള്ളു.

ഒരു വ്യക്തിയും സ്ത്രീകളെ നിന്ദ്യമായി ചിത്രീകരിക്കത്തക്ക തരത്തിലുള്ള പരസ്യങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍, ലഘുലേഖകള്‍, പ്രദര്‍ശനങ്ങള്‍ മുതലായവ നടത്തുവാന്‍ പാടില്ലന്ന് സ്തീകളെ നിന്ദ്യമായി ചിത്രീകരിക്കല്‍ (നിരോധന) നിയമം വ്യക്തമാക്കുന്നു. അതിനുവേണ്ട സംവിധാനം ചെയ്തുകൊടുക്കുകയോ അതില്‍ ഭാഗമാകുകയോ ചെയ്യുന്നതും ശിക്ഷാര്‍ഹമാണ്. പരസ്യങ്ങളുടേയും, പ്രസിദ്ധീകരണങ്ങളുടേയും നിര്‍മ്മാണത്തില്‍ ഏര്‍പ്പെടുകയോ അല്ലെങ്കില്‍ അവയുടെ വില്‍പ്പനയിലോ വിതരണത്തിലോ പ്രചാരണത്തിലോ ഏര്‍പ്പെടുകയോ ചെയ്യുന്നതും കുററകരമാണ്. തപാല്‍വഴിയും ഇപ്രകാരമുള്ള പുസ്തകങ്ങളോ ലഘുലേഖകളോ പേപ്പറുകളോ സ്ലൈഡ്, ഫിലിം, ഫോട്ടോ തുടങ്ങിയവയോ അയയ്ക്കുന്നത് കുററകരമാണ്.

സ്ത്രീകളെ നിന്ദ്യമായി ചിത്രീകരിക്കത്ത തരത്തിലുള്ള വസ്തുക്കള്‍ ഏതെങ്കിലും സ്ഥലത്ത് ശേഖരിക്കുകയോ വിതരണം ചെയ്യുകയോ വില്പന നടത്തുകയോ ചെയ്താല്‍ സ്ത്രീകളെ നിന്ദ്യമായി ചിത്രീകരിക്കല്‍ (നിരോധന) നിയമപ്രകാരം സര്‍ക്കാര്‍ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന് മേല്‍വിവരിച്ച പ്രകാരം സ്ഥലപരിശോധന നടത്താവുന്നതും വസ്തുക്കള്‍ പിടിച്ചെടുക്കാവുന്നതും വ്യക്തികളെ കസ്റ്റഡിയിലെടുക്കാവുന്നതുമാണ്.

ഒരു ഉദ്യോഗസ്ഥന്‍ മേല്‍പ്പറഞ്ഞ പ്രകാരം ഏതെങ്കിലും ഒരു സാധനം പിടിച്ചെടുത്താല്‍ ആ വിവരം എത്രയും പെട്ടെന്ന് തന്നെ അടുത്തുള്ള മജിസ്ട്രേററിനെ അറിയിക്കേണ്ടതും പിടിച്ചെടുത്ത സാധനങ്ങള്‍ കസ്റ്റഡിയില്‍ വെയ്ക്കേണ്ടതിനുള്ള ഉത്തരവ് മജിസ്ട്രേററില്‍ നിന്നും കരസ്ഥമാക്കേണ്ടതുമാണ്. കസ്ററഡിയിലെടുക്കപ്പെടുന്ന വ്യക്തിയെ കാലതാമസം കൂടാതെ മജിസ്ട്രേററിന് മുമ്പില്‍ ഹാജരാക്കേണ്ടതുമാണ്.

ഈ നിയമങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന വ്യക്തി ആറാം വകുപ്പനുസരിച്ച് ശിക്ഷാര്‍ഹനാണ്. ആദ്യമായാണ് ഒരു വ്യക്തി ഇങ്ങനെയുള്ള കുററം ചെയ്യുന്നതെങ്കില്‍ ആദ്യത്തെ കുററ വിചാരണയില്‍ കുററം ചെയ്തതായി തെളിഞ്ഞാല്‍ രണ്ടുവര്‍ഷം വരെ തടവിന് ശിക്ഷിക്കാനും രണ്ടായിരം രൂപവരെ പിഴ ഈടാക്കാനും പ്രസ്തുത വകുപ്പില്‍ പറയുന്നുണ്ട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും