"A space for and about women"
അറിയേണ്ടത്

വ്യഭിചാരകുററം



മറെറാരു പുരുഷന്‍റെ ഭാര്യയായിരിക്കുകയും അക്കാര്യം അറിയുകയോ അറിയാന്‍ കാരണമുണ്ടായിരിക്കുകയോ ചെയ്യുന്ന ഒരു സ്ത്രീയുമായി ഒരു പുരുഷന്‍റെ (ഭര്‍ത്താവിന്‍റെ) സമ്മതമോ മൗനാനുവാദമോ കൂടാതെ ബലാല്‍സംഗക്കുററമാകാത്ത ലൈംഗികവേഴ്ച നടത്തുന്ന ഏതൊരാള്‍ക്കും ത്തിന് അപരാധിയായിരിക്കുന്നതും അയാള്‍ അഞ്ചുവര്‍ഷംവരെയാകാവുന്ന വെറുംതടവിനോ കഠിനതടവിനോ പിഴക്കോ അല്ലെങ്കില്‍ തടവും പിഴയും ചേര്‍ന്ന ശിക്ഷക്കോ വിധിക്കപ്പെടാവുന്നതുമാണെന്ന് 497-ാംവകുപ്പില്‍ പറയുന്നു. ഇങ്ങിനെയുള്ള ഒരു സാഹചര്യത്തില്‍ അതില്‍ ഉള്‍പ്പെട്ട ഭാര്യയെ പ്രേരക എന്ന നിലയില്‍ ശിക്ഷിക്കുവാന്‍ പാടില്ല എന്നും പ്രസ്തുത വകുപ്പില്‍ പറഞ്ഞിട്ടുണ്ട്.

മറെറാരു പുരുഷന്‍റെ ഭാര്യയായിരിക്കുകയോ അക്കാര്യം അറിയുകയോ അങ്ങനെ വിശ്വസിക്കുവാന്‍ കാരണം ഉണ്ടായിരിക്കുകയോ ചെയ്യുന്ന ഒരു സ്ത്രീയെ ആരെങ്കിലുമായി അവള്‍ക്ക് അവിഹിതവേഴ്ച ഉണ്ടാകാമെന്ന ഉദ്ദേശത്തോടുകൂടി ഈ പുരുഷന്‍റെ ഭര്‍ത്താവിന്‍റെയോ ഭര്‍ത്താവിനുവേണ്ടി അവളെ സംരക്ഷിക്കുന്ന ആളിന്‍റെയോ പക്കല്‍നിന്നു കൊണ്ടുപോവുകയോ വശീകരിച്ചുകൊണ്ടുപോവുകയോ ഒളിച്ചുവെക്കുകയോ തടഞ്ഞുവെക്കുകയോ ചെയ്യുന്ന ഏതൊരാളും രണ്ടുവര്‍ഷംവരെയാകാവുന്ന വെറുംതടവിനോ കഠിനതടവിനോ പിഴശിക്ഷയ്ക്കോ വിധിക്കപ്പെടാവുന്നതാണെന്ന് 498-ാം വകുപ്പില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും