"A space for and about women"
അറിയേണ്ടത്

സ്ത്രീകളെ നിയമവിരുദ്ധവും അസന്‍മാര്‍ഗ്ഗികവുമായി ഉപയോഗിക്കുക



18 വയസ്സില്‍ താഴെ പ്രായമുള്ള ഏതെങ്കിലും ആളെ വേശ്യാവൃത്തിക്കോ മററാരെങ്കിലും ആയുള്ള അവിഹിത വേഴ്ചയ്ക്കോ അല്ലെങ്കില്‍ നിയമവിരുദ്ധവും അസന്‍മാര്‍ഗ്ഗികവുമായ ഏതെങ്കിലും ആവശ്യത്തിനോ നിയോഗിക്കപ്പെടുകയോ ഉപയോഗിക്കപ്പെടുകയോ ചെയ്യാനിടയുണ്ടെന്ന് അറിഞ്ഞുകൊണ്ടോ വില്‍ക്കുകയോ കൂലിയ്ക്ക് കൊടുക്കുകയോ മററുവിധത്തില്‍ കൈയൊഴിയുകയോ ചെയ്യുന്ന ഏതൊരാളും 10 വര്‍ഷം വരെയാകാവുന്ന വെറും തടവോ കഠിനതടവോ ശിക്ഷയ്ക്ക് അര്‍ഹനായിരിക്കുന്നതാണെന്ന് 372-ാം വകുപ്പില്‍ വ്യവസ്ഥചെയ്യപ്പെട്ടിരിക്കുന്നു.

ഒരു വേശ്യക്കോ വേശ്യാലയം നടത്തുന്നയാള്‍ക്കോ 18 വയസ്സില്‍ താഴെയുള്ള ഒരു പെണ്‍കുട്ടിയെ വില്‍ക്കുകയോ കൂലിയ്ക്ക് കൊടുക്കുകയോ മററുവിധത്തില്‍ കൈയൊഴിയുകയോ ചെയ്താല്‍ അങ്ങനെ ചെയ്യുന്നയാള്‍, അവള്‍ വേശ്യാവൃത്തിയ്ക്ക് ഉപയോഗിക്കപ്പെടണമെന്ന ഉദ്ദേശത്തോടുകൂടിയാണ് അങ്ങനെ ചെയ്തതെന്ന് അനുമാനിക്കപ്പെടും.

വ്യക്തിനിയമമോ ആചാരമോ അനുസരിച്ച് അംഗീകൃതമായ വിവാഹബന്ധം ഇല്ലാത്ത ആളുകള്‍ തമ്മിലുള്ള ലൈംഗിക വേഴ്ചയെയാണ് അവിഹിത വേഴ്ച എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് രണ്ടാമത്തെ വിശദീകരണത്തില്‍ പറയുന്നു.

മേല്‍ പറഞ്ഞ ഉദ്ദേശത്തോടുകൂടി 18 വയസ്സില്‍ താഴെ പ്രായമുള്ള ഏതെങ്കിലും ആളെ വിലയ്ക്കു വാങ്ങുകയോ കൂലിയ്ക്ക് കൊടുക്കുകയോ മററുവിധത്തില്‍ കൈവശം ആക്കുകയോ ചെയ്യുന്ന ഏതൊരാളും 10 വര്‍ഷം വരെയാകാവുന്ന വെറും തടവോ കഠിനതടവോ ശിക്ഷയ്ക്കും അതിനു പുറമെ പിഴശിക്ഷയ്ക്കും അര്‍ഹനായിരിക്കുമെന്ന് 373-ാം വകുപ്പില്‍ വ്യവസ്ഥയുണ്ട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും