"A space for and about women"
അറിയേണ്ടത്

സ്ത്രീധന മരണം



സ്ത്രീധന മരണം

സ്ത്രീധന നിരോധന നിയമത്തിന്‍റെ പ്രാവര്‍ത്തികമായ വശം ഉള്‍ക്കൊണ്ടുകൊണ്ട് ഇന്ത്യന്‍ ശിക്ഷാനിയമത്തിലും ഭേദഗതികളിലൂടെ പുതു വകുപ്പുകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 304-ാം വകുപ്പു പ്രകാരം സ്ത്രീധന മരണം എന്ന ഒരു വകുപ്പുതന്നെ എഴുതിചേര്‍ത്തിട്ടുണ്ട്. അതനുസരിച്ച് എവിഡെന്‍സ് നിയമത്തിലും മാററങ്ങള്‍ വരുത്തിയിട്ടുണ്ട്. വിവാഹത്തിനു ശേഷം ഏഴു വര്‍ഷത്തിനുള്ളില്‍ സംഭവിക്കുന്ന, പൊള്ളല്‍ മൂലമോ സ്വാഭാവികമല്ലാത്ത സാഹചര്യങ്ങളിലോ സംഭവിക്കുന്ന സ്ത്രീയുടെ മരണം നിയമം സംശയദൃഷ്ടിയോടെയാണ് വീക്ഷിക്കുന്നത്. ഭര്‍ത്താവിന്‍റേയോ ബന്ധുക്കളുടേയോ ക്രൂരതയോ സ്ത്രീധനം അവകാശപ്പെടലോ ചൂണ്ടികാണിക്കപ്പെട്ടാല്‍ അത്തരം മരണം സ്ത്രീധന മരണമായി കണക്കാക്കപ്പെടുന്നതും കഠിന ശിക്ഷ അര്‍ഹിക്കുന്നതുമാണ്.

498 എ. എന്ന വകുപ്പ് സ്ത്രീയെ ഭര്‍ത്താവോ ബന്ധുക്കളോ പീഢിപ്പിക്കുന്നത് ശിക്ഷാര്‍ഹമാണെന്ന് പറയുന്നുണ്ട്. ഇത്തരം പീഢനങ്ങള്‍ മൂലം സ്ത്രീ ആത്മഹത്യ ചെയ്യാന്‍ നിര്‍ബന്ധിക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നതും കൂടുതല്‍ സ്വത്ത് സ്ത്രീയുടെ കുടുംബത്തില്‍ നിന്ന് കിട്ടണമെന്ന ഉദ്ദേശത്തോടെ ആവശ്യപ്പെടുന്നതും കിട്ടാതെ വരുമ്പോള്‍ പീഢിപ്പിക്കുന്നതും ശിക്ഷാര്‍ഹമാണ്.

ഒരു സ്ത്രീയുടെ വിവാഹം നടന്ന് ഏഴു വര്‍ഷത്തിനുള്ളില്‍ പൊള്ളലോ ശാരീരിക ക്ഷതം മൂലമോ അസാധാരണ സാഹചര്യങ്ങിലോ അവള്‍ മരിക്കാനിടയാകുകയും അവളുടെ മരണത്തിന് അധികം മുന്‍പല്ലാതെ അവളുടെ ഭര്‍ത്താവോ ഭര്‍ത്താവിന്‍റെ അടുത്ത ബന്ധുക്കളോ സ്ത്രീധനത്തിനുവേണ്ടിയോ അല്ലെങ്കില്‍ സ്ത്രീധന ആവശ്യവുമായി ബന്ധപ്പെട്ടോ ക്രൂരതയ്ക്കോ പീഡനത്തിനോ അവളെ വിധേയമാക്കിയിരിക്കുന്നു എന്ന് കാണിക്കപ്പെടുകയും ചെയ്യുന്ന സംഗതിയില്‍ ആ മരണം സ്ത്രീധന മരണം എന്ന് വിളിക്കേണ്ടതം അങ്ങനെയുള്ള ഭര്‍ത്താവോ ബന്ധുവോ അവളുടെ മരണത്തിന് കാരണക്കാരായതായി കണക്കാക്കപ്പെടേണ്ടതുമാണ് എന്ന് ഇന്ത്യന്‍ ശിക്ഷാ നിയമ സംഹിതയിലെ 304 ബി വകുപ്പിന്‍റെ 17-ാം ഉപവകുപ്പില്‍ പറയുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും