"A space for and about women"
അറിയേണ്ടത്

ബലാല്‍സംഗം



ബലാല്‍സംഗം
ഇന്ത്യന്‍ ശിക്ഷാ നിയമ സംഹിതയിലെ 375-ാം വകുപ്പുപ്രകാരം, താഴെക്കൊടുത്തിട്ടുള്ള വിവരണങ്ങളില്‍ ഏതിന്‍റെയെങ്കിലും കീഴില്‍ വരുന്ന പരിതസ്ഥിതികളില്‍ ഒരു സ്ത്രീയുമായി ഒരു പുരുഷന്‍ നടത്തുന്ന ലൈംഗികവേഴ്ചയാണ് ബലാത്സംഗമായി കണക്കാക്കപ്പെടുക.
ډ അവളുടെ ഇച്ഛയ്ക്കെതിരായി
ډ അവളുടെ സമ്മതം കൂടാതെ
ډ അവളുടെ പ്രായം 16 വയസ്സില്‍ താഴെയാണെങ്കില്‍, അവളുടെ സമ്മതം ഉണ്ടായാലും ഇല്ലെങ്കിലും

പ്രത്യേകതരം ബലാല്‍സംഗകേസുകള്‍
376-ാം വകുപ്പിന്‍റെ 2-ാം ഉപവകുപ്പില്‍ പറയുന്ന പ്രത്യേകതരം ബലാല്‍സംഗക്കേസുകള്‍ താഴെപ്പറയുന്നവയാണ്.

എ. ഒരു പോലീസ് ഉദ്യോഗസ്ഥന്‍ താന്‍ നിയമിതനായിട്ടുള്ള പോലീസ് സ്റ്റേഷന്‍റെ അതിര്‍ത്തി ക്കുള്ളില്‍ വച്ചോ, ഏതെങ്കിലും സ്റ്റേഷന്‍ ഭവനത്തിന്‍റെ പരിസരത്തുവച്ചോ നടത്തുന്നതോ, അല്ലെങ്കില്‍ തന്‍റെയോ തന്‍റെ കീഴുദ്യോഗസ്ഥന്‍റെയോ കസ്റ്റഡിയില്‍ ഇരിക്കുന്ന ഒരു സ്ത്രീയുടെ മേല്‍ നടത്തുന്നതോ ആയ ബലാല്‍സംഗം

ബി. ഒരു പബ്ലിക് സര്‍വെന്‍റ് ആ നിലയ്ക്ക് തന്‍റെ കസ്റ്റഡിയിലുള്ളതോ തന്‍റെ കീഴുദ്യോഗ സ്ഥന്‍റെ കസ്റ്റഡിയിലുള്ളതോ ആയ ഒരു സ്ത്രീയുടെ മേല്‍ നടത്തുന്ന ബലാല്‍സംഗം

സി. ഒരു ജയിലിന്‍റേയോ, റിമാന്‍റ് ഹോമിന്‍റെയോ നിയമപ്രകാരം ആളുകളെ കസ്റ്റഡിയില്‍ വയ്ക്കാനുള്ള മറേറതെങ്കിലും സ്ഥലത്തിന്‍റെയോ, സ്ത്രീകള്‍ക്കോ കുട്ടികള്‍ക്കോ വേണ്ടിയുള്ള ഒരു സ്ഥാപനത്തിന്‍റെയോ മാനേജുമെന്‍റിലോ സ്ററാഫിലോ പെട്ട ഒരാള്‍ തന്‍റെ ഔദ്യോഗിക പദവി മുതലെടുത്തുകൊണ്ട് അങ്ങനെയുള്ള സ്ഥാപനത്തിലെ ഏതെങ്കിലും അന്തേവാസിയുടെ മേല്‍ നടത്തുന്ന ബലാല്‍സംഗം. (സ്ത്രീകള്‍ക്കോ, കുട്ടികള്‍ക്കോ വേണ്ടിയുള്ള സ്ഥാപനം എന്നു പറയുമ്പോള്‍ സ്ത്രീകളെയോ കുട്ടികളെയോ സ്വീകരിക്കുവാനും സംരക്ഷിക്കാനും സ്ഥാപിച്ചതോ പരിപാലിക്കുന്നതോ ആയ സ്ഥാപനം എന്നാണ് അര്‍ത്ഥമാക്കുന്നത്. ഇതില്‍ അനാഥാലയം, ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ക്കായൂള്ള ഭവനം, കുട്ടികള്‍ക്കായുള്ള ഭവനം, വിധവകള്‍ക്കായുള്ള ഭവനം എന്നീ പേരുകളിലോ മററുപേരുകളിലോ അറിയപ്പെടുന്ന സ്ഥാപനങ്ങള്‍ ഉള്‍പ്പടും).

ഡി. ഒരു ആശുപത്രിയുടെ മാനേജുമെന്‍റിലോ സ്റ്റാഫിലോ പെട്ട ആള്‍ തന്‍റെ ഔദ്യോഗിക പദവി മുതലെടുത്തുകൊണ്ട് ആ ആശുപത്രിയില്‍ വച്ച് ഒരു സ്ത്രീയുടെ മേല്‍ നടത്തുന്ന ബലാല്‍സംഗം (ആശുപത്രി എന്നതില്‍ ആശുപത്രിയുടെ പരിസരങ്ങളും, രോഗാനന്തര ശുശ്രൂഷയോ പരിചരണമോ പുനരധിവാസമോ ആവശ്യമായ ആളുകളെ സ്വീകരിക്കുകയും ചികിത്സിക്കുകയും ചെയ്യുന്ന ഏതു സ്ഥാപനവും അതിന്‍റെ പരിസരവും ഉള്‍പ്പെടും.)

ഇ. ഒരു സ്ത്രീ ഗര്‍ഭിണിയാണെന്നറിഞ്ഞുകൊണ്ട് അവളുടെ മേല്‍ നടത്തുന്ന ബലാല്‍സംഗം.

എഫ്. പന്ത്രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടിയുടെ മേല്‍ നടത്തുന്ന ബലാല്‍സംഗം.

ജി. കൂട്ട ബലാല്‍സംഗം. (ഒരു സ്ത്രീയെ ഒരു സംഘത്തില്‍ പെട്ട ഒന്നോ അതിലധികമോ ആളുകള്‍ തങ്ങളുടെ പൊതു ഉദ്ദേശ്യം സാധിക്കുന്നതിനായി ബലാല്‍സംഗം ചെയ്യുന്നതിനെയാണ് കൂട്ടബലാല്‍സംഗമായി കണക്കാക്കുന്നത്). ആ സംഘത്തിലെ ഓരോ ആളും കൂട്ടബലാല്‍സംഗം എന്ന കുററം ചെയ്തതായി കണക്കാക്കുന്നു.

വേര്‍പെട്ടു നില്‍ക്കുന്നതിനുള്ള ഒരു കോടതി ഉത്തരവോ നാട്ടുനടപ്പോ ആചാരമോ പ്രകാരം വേര്‍പെട്ടു ജീവിക്കുന്ന സ്വന്തം ഭാര്യയുമായി അവളുടെ സമ്മതം കൂടാതെ ലൈംഗിക വേഴ്ച നടത്തുന്ന ഏതൊരാളെയും രണ്ടു വര്‍ഷം വരെയാകാവുന്ന വെറും തടവിനോ കഠിനതടവിനോ ശിക്ഷിക്കാവുന്നതും തടവുശിക്ഷയ്ക്കു പുറമെ പിഴയും അയാള്‍ക്ക് വിധിക്കപ്പെടാവുന്നതുമാണ് എന്ന് 376.(എ) വകുപ്പില്‍ വ്യവസ്ഥയുണ്ട്.

ഒരു പബ്ലിക് സര്‍വെന്‍റ് തന്‍റെ ഔദ്യോഗിക പദവി മുതലെടുത്തുകൊണ്ട് താനുമായി ലൈംഗികവേഴ്ചയില്‍ ഏര്‍പ്പെടുന്നതിന് തന്‍റെയോ തന്‍റെ കീഴുദ്യോഗസ്ഥന്‍റെയോ അധീനതയിലുള്ള ഒരു സ്ത്രീയെ പ്രേരിപ്പിക്കുകയോ പ്രലോഭിപ്പിക്കുകയോ ചെയ്യുകയോ ആ ലൈംഗികവേഴ്ച ബലാല്‍സംഗം അല്ലാതിരിക്കുകയും ചെയ്യുന്ന സംഗതിയില്‍ അയാള്‍ക്ക് അഞ്ചുവര്‍ഷം വരെയാകാവുന്ന വെറുംതടവോ കഠിനതടവോ ശിക്ഷയായി നല്‍കാവുന്നതാണെന്നും അതിനു പുറമെ പിഴശിക്ഷയ്ക്ക് അയാള്‍ അര്‍ഹനായിരിക്കുന്നതാണെന്നും 376. ബി. വകുപ്പില്‍ പറയുന്നു.

ഒരു ജയിലിന്‍റെയോ റിമാന്‍റ് ഹോമിന്‍റേയോ, നിയമപ്രകാരം ആളുകളെ കസ്റ്റഡിയില്‍ വയ്ക്കാനുള്ള മറേറതെങ്കിലും സ്ഥലത്തിന്‍റെയോ, സ്ത്രീകള്‍ക്കോ കുട്ടികള്‍ക്കോ വേണ്ടിയുള്ള സ്ഥാപനത്തിന്‍റേയോ സൂപ്രണ്ടോ മാനേജരോ ആയിട്ടുള്ള ഒരാള്‍ തന്‍റെ ഔദ്യോഗിക പദവി മുതലെടുത്തുകൊണ്ട് ആ സ്ഥാപനത്തിലെ അന്തേവാസിയായ സ്ത്രീയെ താനുമായി ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെടുന്നതിന് പ്രേരിപ്പിക്കുകയോ വശീകരിക്കുകയോ ചെയ്യുകയും ആ ലൈംഗിക വേഴ്ച ബലാല്‍സംഗ കുററമല്ലാതിരിക്കുകയും ചെയ്യുന്ന സംഗതിയില്‍ അയാള്‍ക്ക് അഞ്ചുവര്‍ഷം വരെയാകാവുന്ന വെറുംതടവോ കഠിനതടവോ ശിക്ഷയായി നല്‍കാവുന്നതാണെന്നും അതിനു പുറമെ പിഴ ശിക്ഷയ്ക്കും അയാള്‍ അര്‍ഹനായിരിക്കുന്നതാണെന്നും 376-ാം വകുപ്പില്‍ വ്യവസ്ഥയുണ്ട്. (ആ സ്ഥാപനത്തിലെ തന്‍റെ ഉദ്യോഗത്തിന്‍റെ ഫലമായി അതിലെ അന്തേവാസികള്‍ക്കുമേല്‍ അധികാരമോ നിയന്ത്രണമോ പ്രയോഗിക്കുവാന്‍ കഴിയുന്ന ആള്‍ ആ വകുപ്പിന്‍റെ ആവശ്യത്തിലേക്ക് സൂപ്രണ്ടായി കണക്കാക്കപ്പെടും)

ഒരു ആശുപത്രിയുടെ മാനേജ്മെന്‍റിലോ സ്റ്റാഫിലോ പെട്ട ഒരാള്‍ തന്‍റെ ഔദ്യോഗിക പദവി മുതലെടുത്തുകൊണ്ട് ആ ആശുപത്രിയില്‍ വച്ച് ഏതെങ്കിലും സ്ത്രീയൂമായി വേഴ്ച നടത്തുകയും ആ ലൈംഗികവേഴ്ച ബലാല്‍സംഗക്കുററമല്ലാതിരിക്കുകയും ചെയ്യുമ്പോള്‍ അയാള്‍ക്ക് അഞ്ചുവര്‍ഷംവരെയാകാവുന്ന വെറും തടവും കഠിനതടവും ശിക്ഷയായി നല്‍കാവുന്നതാണെന്നും അതിനുപുറമെ പിഴശിക്ഷയ്ക്കും അയാള്‍ അര്‍ഹനായിരിക്കുന്നതാണെന്നും 376.സി. വകുപ്പില്‍ പറയുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും