"A space for and about women"
അറിയേണ്ടത്

വിവാഹസംബന്ധമായ കുററങ്ങള്‍



വിവാഹസംബന്ധമായ കുററങ്ങള്‍
വിവാഹസംബന്ധമായ കുററങ്ങളെ കുറിച്ച് ഇന്ത്യന്‍ ശിക്ഷാ നിയമസംഹിതയുടെ ഇരുപതാം അദ്ധ്യായത്തില്‍ പ്രതിപാദിച്ചിരിക്കുന്നു.
തന്നെ നിയമാനുസൃതമായി വിവാഹം കഴിച്ചിട്ടില്ലാത്ത ഒരു സ്ത്രീയെ അവള്‍ തന്നെ നിയമാനുസൃതമായി വിവാഹം കഴിച്ചിട്ടുണ്ടെന്ന് വിശ്വസിക്കുവാനും, ആ വിശ്വാസത്തോടുകൂടി തന്നോടൊപ്പം ഭാര്യാഭര്‍ത്താക്കډാരെപ്പോലെ സഹവസിക്കുവാനും അഥവാ ലൈംഗിക വേഴ്ചയിലേര്‍പ്പെടാനും ഇടയാക്കുന്ന ഏതൊരു പുരുഷനേയും പത്തുവര്‍ഷംവരെയുള്ള വെറും തടവിനോ കഠിനതടവിനോ ശിക്ഷിക്കാവുന്നതാണെന്നും അതിനു പുറമെ പിഴശിക്ഷയ്ക്കു കൂടി അയാള്‍ അര്‍ഹനായിരിക്കുന്നതാണെന്നും 493-ാം വകുപ്പില്‍ വ്യവസ്ഥയുണ്ട്.
ജീവിച്ചിരിപ്പുള്ള ഭര്‍ത്താവോ ഭാര്യയോ ഉണ്ടായിരിക്കെ വീണ്ടും വിവാഹം കഴിക്കുകയും അപ്രകാരമുള്ള ഭാര്യയും ഭര്‍ത്താവും ജീവിച്ചിരിക്കുന്നതിനാല്‍ വീണ്ടും കഴിച്ച വിവാഹം അസാധുവായിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ അങ്ങിനെ വിവാഹം കഴിച്ച ഏതൊരാളെയും ഏഴുവര്‍ഷം വരെയാകാവുന്ന വെറും തടവിനോ കഠിനതടവിനോ ശിക്ഷിക്കാവുന്നതാണ്. അതിനുപുറമെ പിഴശിക്ഷയ്ക്കു കൂടി ആ വ്യക്തിക്ക് അര്‍ഹതയുണ്ടായിരിക്കുമെന്നും 494-ാം വകുപ്പില്‍ പറയുന്നു.
എന്നാല്‍ നേരത്തെയുണ്ടായിരുന്ന ഭാര്യയോ ഭര്‍ത്താവോ ഏഴുവര്‍ഷം തന്നില്‍ നിന്നും വിട്ടകന്നു നില്ക്കുകയും ആ കാലയളവിനുള്ളില്‍ അവളോ അയാളോ ജീവിച്ചിരിപ്പുള്ളതായി യാതൊരു അറിവും ഇല്ലാതിരിക്കുകയും ആ വിവരം വീണ്ടും വിവാഹം കഴിക്കുന്ന ആളിനെ അറിയിക്കുകയും ചെയ്യുന്ന പക്ഷം അപ്രകാരം വീണ്ടും വിവാഹം കഴിക്കുന്ന ആള്‍ മേല്‍പ്പപറഞ്ഞ കുററത്തിന് അപരാധിയാകുന്നതല്ല.
നേരത്തെയുള്ള വിവാഹകാര്യം പിന്നീട് വിവാഹം കഴിച്ച ആളില്‍ നിന്നും മറച്ചു വെച്ചുകൊണ്ട് മേല്‍പ്പറഞ്ഞ കുററം ചെയ്യുന്ന ഏതൊരാളെയും പത്തുവര്‍ഷം വരെയുള്ള വെറും തടവിനോ കഠിനതടവിനോ ശിക്ഷിക്കാവുന്നതാണെന്നും അതിനുപുറമെ പിഴശിക്ഷയ്ക്കു കൂടി അയാള്‍ അര്‍ഹനായിരിക്കുന്നതാണെന്നും 495-ാം വകുപ്പില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നു.
നിയമാനുസൃതമായ വിവാഹമല്ല കഴിഞ്ഞിരിക്കുന്നത് എന്ന് അറിഞ്ഞുകൊണ്ട്, സത്യവിരുദ്ധമായതോ വഞ്ചനാപൂര്‍വമായതോ ആയ ഉദ്ദേശത്തോടുകൂടി വിവാഹച്ചടങ്ങ് നിര്‍വ്വഹിക്കുന്ന ഏതൊരാളും ഏഴു വര്‍ഷം വരെയാകാവുന്ന വെറും തടവിനോ കഠിനതടവിനോ ശിക്ഷിക്കപ്പെടാവുന്നതാണെന്നും അതിനുപുറമെ പിഴശിക്ഷയ്ക്കുകൂടി അയാള്‍ അര്‍ഹനായിരിക്കുന്നതാണെന്നും 496-ാം വകുപ്പില്‍ പറയുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും