"A space for and about women"
അറിയേണ്ടത്

ഗര്‍ഭഛിദ്രംഃസ്വേഛയാ ഗര്‍ഭം അലസിപ്പിക്കാന്‍ പാടില്ല



ഉത്തമവിശ്വാസത്തോടുകൂടി, ഗര്‍ഭിണിയായ സ്ത്രീയുടെ ജീവന്‍ രക്ഷിക്കുവാന്‍ വേണ്ടിയല്ലാതെ സ്വേഛയാ ഗര്‍ഭം അലസിപ്പിക്കുന്ന ഏതൊരാളും മൂന്നുവര്‍ഷത്തോളമാകാവുന്ന വെറുംതടവിനോ കഠിനതടവിനോ ശിക്ഷിക്കപ്പെടാവുന്നതും അതിനു പുറമെ അയാള്‍ക്ക് പിഴശിക്ഷയും നല്‍കപ്പെടാവുന്നതുമാണ്. ആ സ്ത്രീ ചലനമുള്ള ഗര്‍ഭസ്ഥശിശുവോടുകൂടിയവളാണെങ്കില്‍ തടവുശിക്ഷ ഏഴു വര്‍ഷത്തോളം ആകാവുന്നതും അതിനു പുറമെ പിഴ ശിക്ഷ കൂടി ഉണ്ടാകാവുന്നതുമാണ്. തന്‍റെ ഗര്‍ഭം സ്വയം അലസിപ്പിക്കുന്ന സ്ത്രീയും ഇപ്രകാരമുള്ള ശിക്ഷയ്ക്ക് അര്‍ഹയായിരിക്കുന്നതാണ്. ഇക്കാര്യങ്ങള്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത് 312-ാം വകുപ്പിലാണ്.
മേല്‍പ്പറഞ്ഞ പ്രകാരം ഗര്‍ഭം അലസിപ്പിക്കുന്നത് സ്ത്രീയുടെ സമ്മതം കൂടാതെയാണെങ്കില്‍ അതു ചെയ്യുന്ന ഏതൊരാളും ജീവപര്യന്തം തടവുശിക്ഷയ്ക്കോ പത്തുവര്‍ഷം വരെയാകാവുന്ന വെറുംതടവിനോ കഠിനതടവിനോ ശിക്ഷിക്കപ്പെടാവുന്നതും അതിനു പുറമെ പിഴശിക്ഷയ്ക്കും കൂടി അര്‍ഹനായിരിക്കുന്നതുമാണ് എന്ന് 313-ാം വകുപ്പില്‍ പറയുന്നു.
ഗര്‍ഭം അലസിപ്പിക്കണമെന്ന ഉദ്ദേശത്തോടുകൂടി സ്ത്രീയുടെ മരണം സംഭവിക്കുന്ന ഏതെങ്കിലും പ്രവൃത്തിചെയ്യുന്ന ഏതൊരാളും പത്തുവര്‍ഷം വരെയാകാവുന്ന വെറും തടവിനോ കഠിനതടവിനോ ശിക്ഷിക്കപ്പെടാവുന്നതാണ്. പ്രസ്തുത പ്രവൃത്തി സ്ത്രീയുടെ സമ്മതം കൂടാതെയാണെങ്കില്‍ മേല്‍പറഞ്ഞ ശിക്ഷയോ അഥവാ ജീവപര്യന്തം തടവുശിക്ഷയോ ലഭിക്കാം. താന്‍ ചെയ്യുന്ന പ്രവൃത്തി മരണത്തിനിടയാക്കിയേക്കാമെന്ന് പ്രവൃത്തി ചെയ്യുന്ന ആളിന് അറിയില്ലെങ്കില്‍ പോലും ആ പ്രവൃത്തി കുററകരവും ശിക്ഷാര്‍ഹവുമായിരിക്കും. 314-ാം വകുപ്പിലാണ് മേല്‍പറഞ്ഞ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിക്കപ്പെട്ടിട്ടുള്ളത്.
ഏതെങ്കിലും ശിശുവിന്‍റെ ജനനത്തിനുമുമ്പ് ഏതെങ്കിലും പ്രവര്‍ത്തി ചെയ്യുന്നതുവഴി അത് ജീവനോടെ പിറക്കുന്നത് തടയണമെന്നോ ജനിച്ചശേഷം ശിശു മരിക്കാനിടയാക്കണമെന്നോ ഉള്ള ഉദ്ദേശത്തോടുകൂടി ആ പ്രവര്‍ത്തി ചെയ്യുകയും അതിന്‍റെ ഫലമായി ശിശു ജീവനോടെ പിറക്കുന്നത് തടയുകയോ ജനിച്ചശേഷം ശിശു മരിക്കാനിടയാക്കുകയോ ചെയ്യുന്ന ഏതൊരാളും ആ പ്രവര്‍ത്തി ചെയ്തത് ഉത്തമ വിശ്വാസപൂര്‍വ്വം മാതാവിന്‍റെ ജീവന്‍ രക്ഷിക്കുവാനല്ലാത്ത പക്ഷം പത്തുവര്‍ഷം വരെയാകാവുന്ന വെറും തടവിനോ കഠിനതടവിനോ പിഴ ശിക്ഷയ്ക്കോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷയ്ക്ക് വിധിക്കപ്പെടാവുന്നതാണ് എന്ന് 315-ാം വകുപ്പില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്.
കുററകരമായ നരഹത്യയായി കണക്കാക്കപ്പെടുവാന്‍ സാധ്യതയുള്ള പരിതസ്ഥിതിയില്‍ ചെയ്ത ഏതെങ്കിലും പ്രവര്‍ത്തി മൂലം ചലനമുള്ള ഗര്‍ഭസ്ഥശിശുവിന് മരണം സംഭവിപ്പിക്കുന്ന ഏതൊരാളും പത്തു വര്‍ഷത്തോളം ആകാവുന്ന വെറും തടവിനോ കഠിനതടവിനോ ശിക്ഷിക്കപ്പെടാവുന്നതും അതിനു പുറമെ പിഴ ശിക്ഷയ്ക്കു കൂടി അര്‍ഹനായിരിക്കുന്നതുമാണ് എന്ന് 316-ാം വകുപ്പില്‍ പറയുന്നു.
ഒരു ശിശുവിന്‍റെ ദേഹം, ആ ശിശു മരിച്ചത് പിറക്കുന്നതിനു മുമ്പോ പിറന്നതിനുശേഷമോ പിറന്നുകൊണ്ടിരിക്കുമ്പോഴോ രഹസ്യമായി കൈയൊഴിയുകയോ രഹസ്യമായി കുഴിച്ചിടുകയോ ചെയ്യുന്നതുവഴി ആ ശിശുവിന്‍റെ ജനനം മനപൂര്‍വ്വം ഒളിച്ചുവെക്കുകയോ ഒളിച്ചുവക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്ന ഏതൊരാളും രണ്ടുവര്‍ഷം വരെ വെറും തടവിനോ കഠിനതടവിനോ പിഴയ്ക്കോ തടവും പിഴയും ചേര്‍ന്ന ശിക്ഷക്കോ വിധിക്കപ്പെടാവുന്നതാണ് എന്ന് 318-ാം വകുപ്പില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നു.
12 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടിയെ, മാതാവോ പിതാവോ സംരക്ഷണച്ചുമതലയുള്ള ആളോ പൂര്‍ണ്ണമായും ഉപേക്ഷിക്കണമെന്ന ഉദ്ദേശത്തോടുകൂടി ഏതെങ്കിലും സ്ഥലത്ത് ഉപേക്ഷിച്ചിട്ട് പോകുന്ന പക്ഷം അവള്‍ക്ക് / അയാള്‍ക്ക് 7 വര്‍ഷം വരെ വെറുംതടവോ കഠിനതടവോ പിഴശിക്ഷയോ ലഭിക്കാം. തടവും പിഴയും കൂടിച്ചേര്‍ന്ന ശിക്ഷയും ലഭിക്കാവുന്നതാണ്. അപ്രകാരം അരക്ഷിതമായ അവസ്ഥയില്‍ ഉപേക്ഷിച്ച് പോകുന്നതിന്‍റെ ഫലമായി കുട്ടി മരിച്ചുപോയാല്‍ കൊലപാതക കുററത്തിനോ കുററകരമായ നരഹത്യക്കോ ആ വ്യക്തി വിചാരണ ചെയ്യപ്പെടാവുന്നതാണ്. 317-ാം വകുപ്പിലാണ് ഈ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിക്കപ്പെട്ടിട്ടുള്ളത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും