തട്ടിക്കൊണ്ടുപോകല്‍
ഏതെങ്കിലും സ്ത്രീയെ, അവളുടെ ഇച്ഛയ്ക്ക് എതിരായി ആരെയെങ്കിലും വിവാഹം ചെയ്യുന്നതിന് നിര്‍ബ്ബന്ധിക്കണമെന്ന ഉദ്ദേശത്തോടുകൂടിയോ അപ്രകാരം നിര്‍ബന്ധിക്കാന്‍ ഇടയുണ്ടെന്ന് അറിഞ്ഞുകൊണ്ടോ അഥവാ അവിഹിത വേഴ്ചയ്ക്ക് നിര്‍ബ്ബന്ധിക്കുകയോ ആളപഹരണം നടത്തുകയോ ചെയ്യുന്ന ആള്‍ പത്തുവര്‍ഷത്തോളം ആകാവുന്ന വെറുംതടവോ കഠിനതടവോ ശിക്ഷയ്ക്ക് വിധിക്കപ്പെടാവുന്നതും അതിനു പുറമെ പിഴശിക്ഷയ്ക്ക് കൂടി അയാള്‍ അര്‍ഹനായിരിക്കുന്നതുമാണ് എ് 366-ാം വകുപ്പില്‍ വ്യവസ്ഥ ഉണ്ട്. മാത്രമല്ല ഏതെങ്കിലും സ്ത്രീയെ അവിഹിതവേഴ്ചയ്ക്ക് നിര്‍ബന്ധിക്കുകയോ പ്രലോഭിപ്പിക്കുകയോ ഭയപ്പെടുത്തുകയോ അധികാരം ഉപയോഗിച്ച് നിര്‍ബന്ധിക്കുകയോ ചെയ്തുന്നകൊണ്ട് ഏതെങ്കിലും സ്ഥലത്തുനിന്ന് പോകുവാന്‍ പ്രേരിപ്പിക്കുകയോ ചെയ്യുന്ന ആള്‍ക്കും മേല്‍പ്പറഞ്ഞ പ്രകാരമുള്ള ശിക്ഷ നല്‍കപ്പെടാവുന്നതാണ് എന്നും പ്രസ്തുത വകുപ്പില്‍ പറയുന്നു.
പതിനെട്ട് വയസ്സില്‍ താഴെ പ്രായമുള്ള മൈനറായ ഒരു പെണ്]കുട്ടിയെയാണ് ഇപ്രകാരം പ്രലോഭിപ്പിക്കുന്നതെങ്കില്‍ പത്തു വര്‍ഷം വരെയാകാവുന്ന വെറുംതടവോ കഠിനതടവോ ശിക്ഷ ലഭിക്കാവുന്നതാണെും തടവിനും പുറമെ പിഴശിക്ഷയ്ക്കും ആ വ്യക്തി അര്‍ഹനായിരിക്കുമെുന്നും 366 എ. വകുപ്പില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നു.