"A space for and about women"
അറിയേണ്ടത്

സ്ത്രീകളും ഭരണഘടനയും



സ്ത്രീകളും ഭരണഘടനയും
പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും സമത്വം വ്യവസ്ഥ ചെയ്യുന്ന രീതിയിലാണ് ഇന്ത്യന്‍ ഭരണഘടന രൂപകല്പന ചെയ്തിരിക്കുന്നത്.
ആര്‍ട്ടിക്കിള്‍ 14
ഭരണകൂടം നിയമത്തിന് മുന്‍പില്‍ ഒരു വ്യക്തിക്കും തുല്യത നിഷേധിക്കുവാന്‍ പാടില്ല. എല്ലാവര്‍ക്കും തുല്യമായ നിയമ സംരക്ഷണം ഉണ്ടാകണം.
ആര്‍ട്ടിക്കിള്‍ 15
മതം, ജാതി, വര്‍ണ്ണം, ലിംഗം, ജന്മസ്ഥലം എന്നിവയുടെ പേരില്‍ ഭരണകൂടം ഒരു പൗരനോടും വിവേചനം കാണിക്കുവാന്‍ പാടില്ല. മതം, വര്‍ണ്ണം, ജാതി, ലിംഗം, ജന്മസ്ഥലം എന്നിവയുടെ പേരില്‍ കടകള്‍, റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍, പൊതു വിനോദസ്ഥലങ്ങള്‍ എന്നിവയില്‍ പ്രവേശിക്കുന്നതിനോ പൂര്‍ണമായോ ഭാഗികമായോ സ്റ്റേററ് ഫണ്ട് ഉപയോഗിച്ച് പരിപാലിക്കപ്പെടുനനതും പൊതുജനങ്ങളുടെ ഉപയോഗത്തിന് ഉള്ളതുമായ കിണറുകള്‍, കുളങ്ങള്‍, കളിസ്ഥലങ്ങള്‍, റോഡുകള്‍, പൊതുവിശ്രമസ്ഥലങ്ങള്‍ എിവ ഉപയോഗിക്കുതിനോ ആരെയും വിലക്കുകയോ ഏതെങ്കിലും ഉപാധികള്‍ വയ്ക്കുകയോ ചെയ്യുവാന്‍ പാടുള്ളതല്ല. (സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി പ്രത്യേക വകുപ്പുകള്‍ ഉണ്ടാക്കുന്നതിന് സ്റ്റേററിനെ ഈ വകുപ്പ് തടയുന്നില്ല.)
ആര്‍ട്ടിക്കിള്‍ 16
എല്ലാ പൗരന്മാര്‍ക്കും സ്റ്റേററിന് കീഴില്‍ തൊഴിലും ഏതെങ്കിലും പദവിയിലേക്കുള്ള നിയമനവും സംബന്ധിച്ചുള്ള കാര്യങ്ങളില്‍ അവസരസമത്വം ഉണ്ടായിരിക്കുന്നതാണ്. മതം, വര്‍ണം, ജാതി, ലിംഗം, ജന്മസ്ഥലം, വാസസ്ഥലം എീ കാരണങ്ങളാല്‍ തൊഴിലിലും പദവിയും സംബന്ധിച്ചുള്ള കാര്യങ്ങളില്‍ ഒരു പൗരനേയും അനര്‍ഹരാക്കുന്നതിനോ വിവേചനം കാട്ടുതിനോ പാടുള്ളതല്ല.
ആര്‍ട്ടിക്കിള്‍ 39
സ്ത്രീക്കും പുരുഷനും ഉപജീവനമാര്‍ഗ്ഗങ്ങള്‍ക്കുള്ള അവകാശം ലഭ്യമാക്കുന്നതിനും തുല്യമായ ജോലിക്ക് തുല്യവേതനം ഉറപ്പ് വരുത്തുന്നതിനും പുരുഷന്മാരും സ്ത്രീകളുമായ തൊഴിലാളികളുടെ ആരോഗ്യവും ശക്തിയും കുട്ടികളുടെ ഇളംപ്രായവും ദുരുപയോഗപ്പെടുത്താതിരിക്കുന്നതിനും പൗരന്മാര്‍ അവരുടെ പ്രായത്തിനും ത്രാണിക്കും പററാത്ത തൊഴിലുകളില്‍ സാമ്പത്തികമായ ആവശ്യകത കൊണ്ട് പ്രവേശിപ്പിക്കുന്നതിന് നിര്‍ബന്ധം ചെലുത്താതിരിക്കുന്നതിനും ഭരണകൂടം അതിന്റെ നയം രൂപവത്ക്കരിക്കണം.
ആര്‍ട്ടിക്കിള്‍ 51 (a)
മതപരവും ഭാഷാപരവും പ്രാദേശികവും വിഭാഗീയവുമായ വൈരുദ്ധ്യങ്ങള്‍ക്ക് അപ്പുറം ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കിടയിലും സൗഹാര്‍ദ്ദവും പൊതു സാഹോദര്യത്തിന്റെ അന്തഃസത്തയും വളര്‍ത്തുന്നത് ഇന്ത്യയിലെ ഓരോ പൗരന്റേയും കടമയാകുന്നു. സ്ത്രീയുടെ അന്തസ്സിന് ക്ഷതമേല്പിക്കുന്ന നടപടികള്‍ പരിത്യജിക്കേണ്ടത് ഓരോ പൗരന്റേയും കടമയാകുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും