"A space for and about women"
അറിയേണ്ടത്

സംസ്ഥാന വനിതാ നയം



സംസ്ഥാന വനിതാ നയം ലക്ഷ്യങ്ങള്‍
1. വികസന പ്രക്രിയയില്‍ വനിതകളെ തുല്യ പങ്കാളികളായി പരിഗണിക്കുന്ന ഒരു സാമൂഹ്യ അന്തരീക്ഷം സൃഷ്ടിക്കുക.
2. സ്ത്രീകള്‍ക്കും കൗമാരപ്രായത്തിലുള്ള പെകുട്ടികള്‍ക്കും എതിരെയുള്ള എല്ലാവിധ വിവേചനവും പൂര്‍ണ്ണമായി ഇല്ലാതാക്കുകയും അവര്‍ക്ക് സുരക്ഷിതത്വവും സംരക്ഷണവും ഉറപ്പാക്കുകയും ചെയ്യുക.
3. സര്‍ക്കാര്‍ മേഖലയിലും, കഴിയുന്നടത്തോളം സ്വകാര്യമേഖലയിലും തൊഴിലവസരങ്ങളുടെ മൂന്നിലൊരു ഭാഗം സ്ത്രീകള്‍ക്കായി സംവരണം ചെയ്യുക.
4. വനിതകളുടെ വീക്ഷണവും സങ്കല്‍പ്പങ്ങളും പ്രതീക്ഷകളും പൂര്‍ണ്ണമായി പ്രതിഫലിക്കത്തക്കവിധം സര്‍ക്കാരിന്‍റെ നയങ്ങളും പദ്ധതികളും പരിപാടികളും ക്രമീകരിക്കുക.
5. വനിതാവിഭവശേഷി കാര്യക്ഷമമായി വിനിയോഗിക്കാന്‍ ഉദ്ദേശിച്ചുകൊണ്ട് തൊഴില്‍രഹിതരായ വനിതകള്‍ക്കായി ഉല്പാദന-പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുക.
6. കഴിയുന്നടത്തോളം വിദേശസഹായംകൂടി ലഭ്യമാക്കിക്കൊണ്ട് വനിതാവികസനത്തിനായുള്ള പരിശീലന പദ്ധതികള്‍ ആരംഭിക്കുക.
7. വനിതകളുടെ അവകാശങ്ങളും സ്ത്രീ-പുരുഷ സമത്വവും സംരക്ഷിക്കുന്നതില്‍ ഏര്‍പ്പെട്ടിട്ടുള്ള സര്‍ക്കാരേതര സംഘടനകള്‍ക്കും മററ് പ്രസ്ഥാനങ്ങള്‍ക്കും സഹായവും പ്രോത്സാഹനവും നല്‍കുക.
8. സ്ത്രീകളുടെ ഉന്നമനത്തിനായി ഫലപ്രദമായ രീതിയില്‍ പ്രസ്ഥാനങ്ങള്‍ സംഘടിപ്പിക്കാനുള്ള ശേഷി നല്‍കുന്ന വിധത്തില്‍ വനിതാ പ്രസ്ഥാനങ്ങളിലും സദ്ധസംഘടനകളിലും പ്രവര്‍ത്തിക്കു വനിതകള്‍ക്ക് നേതൃത്വ പരിശീലനം നല്‍കുക.
9. സ്ത്രീകളുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നതിനെക്കുറിച്ചും അതിനെതിരെ പ്രതികരിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും സ്ത്രീകളില്‍ അവബോധം സൃഷ്ടിക്കുക.
10. സ്ത്രീകളുടെ ആരോഗ്യ പരിപാലനത്തിന് വേണ്ടത്ര പ്രാധാന്യം നല്‍കുക.
11. സ്ത്രീകള്‍ക്ക് സുരക്ഷിതമായ യാത്രാ സൗകര്യങ്ങള്‍, ഏതു സ്ഥലത്തും സുരക്ഷിതമായി താമസിക്കാനുള്ള പാര്‍പ്പിട സൗകര്യങ്ങള്‍, ഭക്ഷണസൗകര്യങ്ങള്‍ മുതലായവ ഉറപ്പുവരുത്തുക.
12. സ്ത്രീകളുടെ മാന്യതയ്ക്കു നിരക്കാത്ത തരത്തിലുള്ള എല്ലാവിധ പരസ്യങ്ങളും ചിത്രീകരണങ്ങളും നിരോധിക്കുക.

വനിതാ നയത്തില്‍ ലക്ഷ്യമിട്ടിരുക്കുന്ന കര്‍മ്മപരിപാടികള്‍
1. ഒരു സംസ്ഥാന വനിതാ കമ്മീഷന്‍ രൂപീകരിക്കുതാണ്.
2. ഭരണഘടന വാഗ്ദാനം ചെയ്തിട്ടുള്ള സ്ത്രീ-പുരുഷ സമത്വത്തെ ദോഷകരമായി ബാധിക്കു തരത്തില്‍, നിലവിലുള്ള നിയമങ്ങളില്‍ കാണപ്പെടുന്ന വിടവുകളും അപര്യാപ്തതകളും പോരായ്മകളും കണ്ടുപിടിച്ച് അവ പരിഹരിക്കുതിനാവശ്യമായ നിയമനിര്‍മ്മാണങ്ങള്‍ നടത്തുന്നതാണ്.
3. വനിതകളുടെ താല്പര്യം സംരക്ഷിക്കുന്നതിനുള്ള നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ അലംഭാവവും അശ്രദ്ധയും പ്രകടമാകുന്ന മേഖലകള്‍ കണ്ടെത്തി യുക്തമായ പരിഹാര നടപടികള്‍ സ്വീകരിക്കുന്നതാണ്.
4. തടവുകാരായോ അല്ലാതെയോ സ്ത്രീകളെ താമസിപ്പിക്കുന്ന രക്ഷാഭവനങ്ങള്‍, പോലീസ് ലോക്കപ്പുകള്‍, ജയിലുകള്‍ മുതലായ സ്ഥലങ്ങള്‍ കര്‍ശനമായി പരിശോധിച്ച് സ്ത്രീകളോട് നീതി രഹിതമായോ അപമര്യാദയായോ ക്രൂരമായോ പെരുമാറുന്നതിനെതിരെ പരിഹാര നടപടികള്‍ സ്വീകരിക്കുന്നതാണ്.
5. സംസ്ഥാന പൊതു സര്‍വീസിലെയും സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിലെയും നിയമനങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ച് അത്തരം സ്ഥാപനങ്ങളിലെ നിയമനങ്ങളിലും പ്രമോഷനുകളിലും സ്ത്രീകള്‍ക്ക് തുല്യമായ അവസരം ഉറപ്പുവരുത്തുന്നതാണ്.
6. സര്‍ക്കാരിലും സര്‍ക്കാരേതര സ്ഥാപനങ്ങളിലും തീരുമാനങ്ങളെടുക്കേണ്ട ഉയര്‍ന്ന സ്ഥാനങ്ങളില്‍ വനിതകള്‍ക്ക് മതിയായ പ്രാതിനിധ്യവും പങ്കാളിത്തവും ഉറപ്പുവരുത്തുന്നതാണ്.
7. വനിതകളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതു സംബന്ധിച്ച ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ ഉപേക്ഷ കാണിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ശിക്ഷണനടപടികള്‍ സ്വീകരിക്കുന്നതാണ്.
8 കമ്മീഷനുകളിലും കമ്മിററികളിലും തീരുമാനമെടുക്കേണ്ട മററ് ഉയര്‍ന്ന തലങ്ങളിലും വനിതകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പു വരുത്തുന്നതാണ്.
9. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തുന്നതിനായി സ്ത്രീകളെ സംബന്ധിക്കുന്ന സാമൂഹിക-സാമ്പത്തിക രാഷ്ട്രീയ സ്ഥിതിവിവരക്കണക്കുകള്‍ ശേഖരിച്ച് സൂക്ഷിക്കുന്നതിനുള്ള വിജ്ഞാനശേഖര സംവിധാനം ഉണ്ടാക്കുന്നതാണ്.
10. വനിതകള്‍ക്കുള്ള നയങ്ങളും പരിപാടികളും ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും അവലോകനം ചെയ്യുന്നതിനും ആവശ്യമായ വിവരങ്ങള്‍ അടങ്ങുന്ന വനിതാവിവരരേഖ തയ്യാറാക്കുന്നതാണ്.
11. വനിതാക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കേണ്ട മേഖലകള്‍ കണ്ടെത്തുന്നതിനായി ജില്ലാതല സമിതികള്‍ രൂപീകരിക്കുകയും വനിതകളുടെ ക്ഷേമത്തിനും പുരോഗതിക്കുമായി പ്രവര്‍ത്തിക്കുന്ന എല്ലാ സഹായക സേവനങ്ങളുടെയും സമന്വയത്തിനും ഏകോപനത്തിനും സംവിധാനം സൃഷ്ടിക്കും.
12. വനിതകള്‍ക്കുവേണ്ടിയുള്ള മേഖലാതല പരിപാടികളുടെ നടത്തിപ്പ് സൂക്ഷ്മനിരീക്ഷണം ചെയ്യുന്നതിനും വനിതാവികസന രംഗത്ത് കൈവരിച്ച പുരോഗതി പുനരവലോകനം ചെയ്യുന്നതിനുമായി പ്രധാനവകുപ്പുകളുടെ പ്രാധിനിധ്യമുള്ള ഒരു ഉന്നതതല സമിതി സംസ്ഥാന നിലവാരത്തില്‍ രൂപീകരിക്കുന്നതാണ്.
13. പ്രത്യേക ഘടകപദ്ധതിയുടെയും ഗിരിവര്‍ഗ്ഗ ഉപപദ്ധതിയുടെയും മാതൃകയില്‍ വനിതകളുടെ വിദ്യാഭ്യാസത്തിനും പരിശീലനത്തിനും വൈദഗ്ദ്ധ്യവികസനത്തിനും വരുമാന വര്‍ദ്ധനവിനും ആരോഗ്യ പരിപാലനത്തിനും വേണ്ടി ഓരോ വകുപ്പിന്‍റെയും കീഴില്‍ ജില്ലാതലത്തില്‍ പ്രത്യേക ഘടകപദ്ധതി സമാരംഭിക്കുന്നതാണ്.
14 വനിതാ സ്ഥാപനങ്ങളുടെ ഉല്പന്നങ്ങള്‍ വിററഴിക്കുന്നതിനായി സൗജന്യ നിരക്കില്‍ വിപണന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിക്കൊടുക്കുന്നതാണ്.
15 സര്‍ക്കാര്‍ വകുപ്പുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ആവശ്യമായ സാധനങ്ങള്‍ വാങ്ങുന്നതില്‍ (ചെറുകിട വ്യവസായങ്ങള്‍ക്ക് നല്‍കുന്നതുപോലെ) വനിതാ സംരംഭകരുടെ ഉല്പന്നങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നതാണ്.
16. സ്‌കൂള്‍ - കലാശാലാ വിദ്യാര്‍ത്ഥിനികള്‍ക്ക് തൊഴിലധിഷ്ഠിത പരിശീലനങ്ങളില്‍ മുന്‍ഗണന നല്‍കുന്നതാണ്.
17. സ്വകാര്യസ്ഥാപനങ്ങള്‍ പരിപാടികളും പ്രവര്‍ത്തനങ്ങളും ആവിഷ്‌ക്കരിക്കുമ്പോള്‍ ഈ നയത്തിലെ ആദര്‍ശങ്ങള്‍ ഉള്‍ക്കൊളളിക്കുവാന്‍ അവയെ പ്രേരിപ്പിക്കുന്നതാണ്.
18. സര്‍ക്കാരേതര സംഘടനകളുടെ ആഭിമുഖ്യത്തില്‍ ബ്‌ളോക്ക്/മുനിസിപ്പാലിററി/കോര്‍പ്പറേഷന്‍ തലത്തില്‍ കുറഞ്ഞത് ഒരെണ്ണം എന്ന തോതില്‍ കുടുംബോപദേശക (കൗണ്‍സലിംഗ്) കേന്ദ്രങ്ങള്‍ തുറക്കുന്നതാണ്.
19. സര്‍ക്കാരേതര സംഘടനകളുടെ സഹകരണത്തോടെ സംസ്ഥാനത്തുടനീളം വനിതകള്‍ക്ക് താല്ക്കാലിക വാസത്തിനുള്ള ഭവനങ്ങള്‍ സ്ഥാപിക്കുന്നതാണ്.
20. ജോലി ചെയ്യുന്ന വനിതകള്‍ക്കായി വര്‍ക്കിംഗ് വിമന്‍സ് ഹോസ്‌ററലുകള്‍ ഇല്ലാത്ത ഉള്‍നാടന്‍ പ്രദേശങ്ങളില്‍ ഹോസ്‌ററലുകള്‍ ഏര്‍പ്പെടുത്തുന്നതാണ്.
21. എല്ലാ ജില്ലകളിലും മഹിളാമന്ദിരങ്ങള്‍ സ്ഥാപിക്കുന്നതാണ്.
22. എല്ലാ ജില്ലകളിലും കുടുംബകോടതികള്‍ സ്ഥാപിക്കുന്നതും പ്രാദേശികമായി ബ്‌ളോക്കു തലത്തില്‍ കാര്യനിര്‍വഹണം നടത്തുന്നതിന് സംവിധാനം ഏര്‍പ്പെടുത്തുന്നതുമാണ്.
23. എല്ലാ സ്ഥലങ്ങളിലും ആവശ്യാനുസരണം സ്ത്രീകള്‍ക്കുമാത്രമുള്ള ബസ്സുകള്‍ ഏര്‍പ്പെടുത്തുന്നതും മററ് ബസുകളില്‍ സ്ത്രീകള്‍ക്കായി നീക്കിവച്ചിട്ടുള്ള സീററുകള്‍ അവര്‍ക്കു തന്നെ ലഭ്യമാക്കുന്നു എന്നത് ഉറപ്പുവരുത്തുന്നതുമാണ്.
24. തീവണ്ടികളില്‍ സ്ത്രീകള്‍ക്കായി കൂടുതല്‍ കമ്പാര്‍ട്ട്മെന്‍റുകള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതാണ്.
25. പോലീസ് വകുപ്പില്‍ ഒരു വനിതാ ഡെപ്യൂട്ടി സൂപ്രണ്ടിന്‍റെ നേതൃത്വത്തില്‍ ഓരോ ജില്ലയിലും ജില്ലാതല വനിതാ പോലീസ് സെല്ലും ഒരു വനിതാ എ.ഐ.ജി. യുടെ നേതൃത്വത്തില്‍ സംസ്ഥാനതല വനിതാസെല്ലും സ്ഥാപിക്കുന്നതാണ്.
26. പോലീസ് സേനയില്‍ കൂടുതല്‍ വനിതാ പോലീസ് കോണ്‍സ്‌ററബിള്‍മാരെ നിയമിക്കുന്നതാണ്.
27. നഗരങ്ങളില്‍ വനിതാ പോലീസ് ഓഫീസര്‍മാരുടെ നേതൃത്വത്തിലുള്ള കൂടുതല്‍ പോലീസ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതാണ്.
28. വികസന വകുപ്പുകളിലേയും പോലീസ് വകുപ്പിലേയും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് സ്ത്രീകളുടെ പ്രശ്‌നങ്ങളെ സംബന്ധിച്ച് ബോധവത്കരണം നല്‍കുന്നതിന് പ്രത്യേക പരിശീലന പരിപാടികള്‍ ഏര്‍പ്പെടുത്തുന്നതാണ്.
29. സംസ്ഥാനത്തെ വനിതാ വ്യവസായ സംരംഭകര്‍ക്കുവേണ്ടി വ്യവസായഭരണ വിഷയത്തില്‍ പരിശീലനപരിപാടികള്‍ നടപ്പാക്കുന്നതാണ്.
30. സന്നദ്ധസേവനം നടത്തുന്ന ഗ്രാമീണ വനിതാ സംഘങ്ങളേയും പ്രസ്ഥാനങ്ങളേയും പ്രോത്സാഹിപ്പിക്കുകയും പോഷിപ്പിക്കുകയും ചെയ്യുന്നതാണ്.
31. സ്ത്രീകളുടെ വിഭവസമാഹരണ ശേഷി വര്‍ദ്ധിപ്പിക്കുകയും പ്രാദേശിക വികസന പരിപാടികളില്‍ സ്ത്രീപങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്യുന്നതിനുവേണ്ടി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുള്ള ഇന്ദിരാ മഹിളാ യോജന പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നതാണ്.
32. ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളുടെ സഹകരണത്തോടുകൂടി വനിതകളെ സംബന്ധിക്കുന്ന വാര്‍ത്താ വിനിമയ ശ്യംഖലാ സംവിധാനം വികസിപ്പിക്കുന്നതാണ്.
33. അസാന്മാര്‍ഗിക പ്രവര്‍ത്തന (നിരോധന) നിയമം, സ്ത്രീധന നിരോധന നിയമം, സ്ത്രീ അശ്ലീല ചിത്രീകരണനിരോധന നിയമം മുതലായ നിയമങ്ങളിലെ വ്യവസ്ഥകള്‍ കര്‍ശനമായി നടപ്പിലാക്കുന്നതും ഈവക കുററകൃത്യങ്ങളില്‍ ഏര്‍പ്പെടുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതുമാണ്.
34. സ്ത്രീധന നിരോധന നിയമം കര്‍ശനമായി നടപ്പിലാക്കുന്നതിന് പ്രത്യേക ഉദ്യോഗസ്ഥരെ നിയമിക്കുന്നതാണ്.
35. സ്ത്രീകള്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന അക്രമങ്ങള്‍, കൊലപാതകങ്ങള്‍, വിവേചനങ്ങള്‍ മുതലായവ നേരിടുന്നതു സംബന്ധിച്ച് പ്രചാരണപരിപാടികള്‍ സംഘടിപ്പിക്കുന്നതാണ്.
36. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന കുററകൃത്യങ്ങളുടെ വിശദവിവരങ്ങള്‍ അറിയുന്നതിനായി അവയെക്കുറിച്ചുള്ള ഒരു സ്ഥിതിവിവരരേഖ തയ്യാറാക്കി സൂക്ഷിക്കുന്നതാണ്.
37. സമൂഹത്തിലെ ദുര്‍ബല വിഭാഗത്തിലുള്ള സ്ത്രീകള്‍ക്ക് അവരുടെ മൗലികമായ നിയമാവകാശങ്ങളെയും പരിഹാരമാര്‍ഗ്ഗങ്ങളെയും കുറിച്ച് അറിവു ലഭിക്കുന്നതിനായി പ്രാദേശിക ഭാഷയില്‍ ലളിതമായ ഒരുനിയമ സാക്ഷരതാ സംഹിത (ലീഗല്‍ ലിറ്ററസി മാന്വല്‍) തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നതാണ്.
38. സംഘടിത മേഖലയിലെ സ്ത്രീകളുടെ ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുള്ള പ്രത്യേക പരിപാടികള്‍ നടപ്പിലാക്കുന്നതാണ്.
39. വനിതകള്‍ക്കുവേണ്ടിയുള്ള നിയമോപദേശ സംവിധാനങ്ങള്‍ (ലീഗല്‍ എയ്ഡ് ബ്യൂറോകള്‍) സ്ഥാപിക്കുന്നതാണ്.
40. മഹിളാ മന്ദിരങ്ങളിലെയും രക്ഷാഭവനങ്ങളിലെയും അതുപോലുള്ള മററ് സ്ഥാപനങ്ങളിലെയും അന്തേവാസികളെ ജീവിതത്തിന്‍റെ പ്രധാന ധാരയിലേക്ക് കൊണ്ടുവരുന്നതിനുതകുന്ന പുനരധിവാസ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കും.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും