"A space for and about women"
അറിയേണ്ടത്

ഭര്‍ത്താവോ ബന്ധുക്കളോ ക്രൂരത കാട്ടുന്നത്




ഭര്‍ത്താവോ ബന്ധുക്കളോ ക്രൂരത കാട്ടുന്നത്.pdf

ഒരു സ്ത്രീയുടെ ഭര്‍ത്താവോ ഭര്‍ത്താവിന്‍റെ ബന്ധുക്കളോ അവളെ ക്രൂരതയ്ക്ക് വിധേയമാക്കുന്നുവെങ്കില്‍ അങ്ങനെയുള്ള ആളിനെ മൂന്നുവര്‍ഷം വരെയാകാവുന്ന തടവു ശിക്ഷയ്ക്കും അതിനു പുറമെ പിഴ ശിക്ഷയ്ക്കും വിധിക്കാവുന്നതാണ് എന്ന് 498.എ വകുപ്പില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നു.
ഈ വകുപ്പിന്‍റെ ആവശ്യത്തിലേയ്ക്ക് ക്രൂരത എന്നാല്‍ എന്താണെന്ന് അതില്‍ത്തന്നെ നിര്‍വചിച്ചിട്ടുണ്ട്. അതു പ്രകാരം ക്രൂരത രണ്ടുവിധത്തിലാകാം.
സ്ത്രീയെ ആത്മഹത്യയിലേക്ക് നയിക്കത്തക്കവിധത്തിലോ അല്ലെങ്കില്‍ അവളുടെ ജീവനോ അവയവങ്ങള്‍ക്കോ മാനസികമോ ശാരീരികമോ ആയ ആരോഗ്യത്തിനോ ഗുരുതരമായ ഹാനിയോ അപകടമോ ഉളവാക്കത്തക്ക തരത്തിലോ ഉള്ള കരുതിക്കൂട്ടിയുള്ള പെരുമാററം.
അല്ലെങ്കില്‍ അവളെയോ അവളുടെ ബന്ധത്തിലുള്ള ആരെയെങ്കിലുമോ സ്വത്തിനുവേണ്ടിയോ വിലപ്പെട്ട എന്തെങ്കിലും ഈടിനുവേണ്ടിയോ ഉള്ള നിയമവിരുദ്ധമായ ആവശ്യം സാധിച്ചുകൊടുക്കുന്നതിനു നിര്‍ബന്ധിക്കുന്നതിനുവേണ്ടിയോ അഥവാ അങ്ങനെയുള്ള ആവശ്യം സാധിച്ചുകൊടുക്കാത്തതിന്‍റെ പേരിലോ ആ സ്ത്രീയെ പീഡിപ്പിക്കുക.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും