സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

പണം തട്ടിയെന്ന പരാതിയില്‍ നടി ധന്യാ മേരി വര്‍ഗീസിനെ പൊലീസ് അറസ്റ്റ് ചെയ്തു

വിമെന്‍പോയിന്‍റ് ടീം

ഫ്‌ളാറ്റ് നിര്‍മിച്ചു നല്‍കാമെന്നു വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയില്‍ നടി ധന്യാ മേരി വര്‍ഗീസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഫ്‌ളാറ്റ് നിര്‍മിച്ചു നല്‍കാമെന്നു പറഞ്ഞ് നൂറിലേറെ കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്. കന്റോണ്‍മെന്റ് പോലീസാണ് അറസ്റ്റ് ചെയ്തത്. 

ധന്യയുടെ ഭര്‍ത്താവ് ജോണ്‍ ജേക്കബ് ആണ് കേസിലെ മറ്റൊരു പ്രതി. ഒന്നാം പ്രതിയായ ധന്യയുടെ ഭര്‍തൃപിതാവ് ജേക്കബ് സാംസണെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഡയറക്ടറായ ജോണ്‍ ജേക്കബ്, സാം ജേക്കബ് എന്നിവര്‍ക്കായി ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്. നടന്‍ ജോണിന്റെയും ധന്യയുടെയും സെലിബ്രിറ്റി സ്വാധീനത്തിന്റെ മറവിലാണ് ജേക്കബ് തട്ടിപ്പു നടത്തിയതെന്ന് വ്യക്തമായിരുന്നെന്ന് പൊലീസ് പറയുന്നു. കേസില്‍ ധന്യക്കു കൂടി പങ്കുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇപ്പോള്‍ ധന്യയെയും കസ്റ്റഡിയില്‍ എടുത്തതെന്ന് പോലീസ് പറയുന്നു. ഫ്‌ളാറ്റ് നിര്‍മിച്ചു നല്‍കാമെന്നു പറഞ്ഞ് അമ്പതിലേറെ പേരില്‍ നിന്നായി നൂറു കോടി രൂപയോളം തട്ടിയെടുത്തെന്നാണ് പരാതി. 

തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാംസണ്‍ ആന്‍ഡ് സണ്‍സ് ബില്‍ഡേഴ്സ് ആന്റ് ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ മറവിലാണ് തട്ടിപ്പ് നടത്തിയത്. 2011 ഒക്ടോബറില്‍ നോവാ കാസില്‍ എന്ന ഫ്‌ളാറ്റ് നിര്‍മിച്ചു നല്‍കാമെന്ന് പറഞ്ഞാണ് ഇവര്‍ 25 പേരില്‍ നിന്ന് അഡ്വാന്‍സ് തുക കൈപ്പറ്റിയത്. ഇതില്‍ ചിലര്‍ 40 ലക്ഷം മുതല്‍ ഒരുകോടി രൂപ വരെ കൊടുത്തു. 2014 ഡിസംബറില്‍ നിര്‍മാണം പൂര്‍ത്തിയാക്കി ഫ്‌ളാറ്റ് കൈമാറമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ പറഞ്ഞ തീയതി കഴിഞ്ഞിട്ടും നിര്‍മാണം പൂര്‍ത്തിയാകാതെ വന്നതോടെയാണ് കബളിപ്പിക്കപ്പെട്ട വിവരം പരാതിക്കാര്‍ അറിയുന്നത്. മ്യൂസിയം, കന്റോണ്‍മെന്റ്, പേരൂര്‍ക്കട പൊലീസ് സ്റ്റേഷനുകളിലായി നിരവധി പരാതികള്‍ ഇവര്‍ക്കെതിരെ ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ ക്രൈം ഡിറ്റാച്ച്മെന്റാണ് ജേക്കബ് സാംസണെ അറസ്റ്റ് ചെയ്തത്. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും