സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ഭിന്നലിംഗവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ലഭിക്കുന്നത് തുച്ഛവേതനം: ശീതള്‍ ശ്യാം

വിമെന്‍പോയിന്‍റ് ടീം

ഭിന്നലിംഗവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പലപ്പോഴും ലഭിക്കുന്നത് തുച്ഛവേതനമാണെന്ന് ശീതള്‍ ശ്യാം. ജോലി, വിദ്യാഭ്യാസം, തൊഴില്‍ ഇതെല്ലാം ഞങ്ങള്‍ക്കും വേണം. ഭിന്നലിംഗവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ജോലി നല്‍കിയെന്നൊക്കെ പത്രവാര്‍ത്ത വരും. പക്ഷേ ഞങ്ങളില്‍ ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരില്‍ പലര്‍ക്കും 3000 രൂപയുടെ ജോലിയാണ് ലഭിക്കുന്നത് ഭിന്നലിംഗത്തില്‍പ്പെട്ട ശീതള്‍ ശ്യാം പറഞ്ഞു. 

എറണാകുളം ഗവണ്‍മെന്റ് ഗസ്റ്റ് ഹൌസില്‍ കേരള സംസ്ഥാനസാക്ഷരതാമിഷന്‍ അതോറിറ്റി സംഘടിപ്പിച്ച ഭിന്നലിംഗക്കാരുടെ വെല്ലുവിളികളും അതിജീവനവും എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു ശീതള്‍ ശ്യാം.  ഭിന്നലിംഗവിഭാഗത്തില്‍പെട്ടവര്‍ക്ക് ജോലിനല്‍്കാനും അവര്‍ക്കായി പദ്ധതികളാവിഷ്കരിക്കാനും പലരും മുന്നോട്ടു വരുമ്പോള്‍ പിന്തിരിഞ്ഞു നില്ക്കുന്ന ഒരു പ്രവണത ഭിന്നലിംഗത്തില്‍പ്പെട്ടവര്‍ കാണിക്കുന്നുവെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സിഐഒ ഐ ജി എസ് ശ്രീജിത്ത് പറഞ്ഞു.

ഇതിന് കാരണമന്വേഷിച്ചപ്പോഴാണ് ശീതള്‍ വിദ്യാഭ്യാസരംഗത്തും തൊഴില്‍രംഗത്തും തങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പറഞ്ഞത്. ഭിന്നലിംഗത്തില്‍പ്പെട്ടവരുടെ അവകാശസംരക്ഷണവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളുടെ രൂപീകരണം ഉദ്യോഗസ്ഥതലത്തില്‍ നടക്കുന്നുണ്ട്. സമൂഹത്തിലെ എതു വ്യക്തിക്കും അവകാശപ്പെടാവുന്ന നിയമപരിരക്ഷ ഭിന്നലിംഗത്തില്‍പ്പെട്ടവര്‍ക്കുമുണ്ട്. പലപ്പോഴും ഭിന്നലിംഗത്തില്‍പ്പെട്ടവര്‍ സമൂഹവുമായി യുദ്ധത്തിലേര്‍പ്പെടുകയാണ്. ഇതുകൊണ്ട്സമൂഹത്തിനും ഭിന്നലിംഗത്തില്‍പ്പെട്ടവര്‍ക്കും ഒരു പോലെ നഷ്ടമുാകുന്നുണ്ട്. സമൂഹത്തിന്റെ മനോഭാവത്തില്‍ മാറ്റമുണ്ടാക്കുന്നതോടൊപ്പം പൊതുസമൂഹവുമായി ഗുണപരമായ രീതിയില്‍ ഇടപെടാനുള്ള അവസരങ്ങള്‍ ഭിന്നലിംഗക്കാര്‍ കളഞ്ഞുകുളിക്കരുതെന്നും എസ് ശ്രീജിത് പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും