സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

അജിതയുടെ മൃതദേഹം സുഹൃത്തുക്കള്‍ക്ക് വിട്ടു നല്‍കണമെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍

വിമെന്‍പോയിന്‍റ് ടീം

നിലമ്പൂര്‍ കരുളായി വനത്തില്‍ നടന്ന ഏറ്റുമുട്ടലില്‍ പൊലിസ് വെടിവെച്ചു കൊന്ന മാവോവാദി നേതാവ് അജിത എന്ന കാവേരിയുടെ മൃതദേഹം അവരുടെ സുഹൃത്തുക്കള്‍ക്ക് വിട്ടു കൊടുക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവാണമെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍. 

കേരളം പോലെ മാനുഷികമായ രാഷ്ട്രീയ പരിഗണനകളുള്ള ഒരു സംസ്ഥാനത്തില്‍ ചെറുപ്പം മുതല്‍ക്കേ സാമൂഹ്യ പ്രശ്‌നങ്ങളില്‍ ഇടപെട്ട ഒരു സ്ത്രീയെ പൊലീസ്  കൊലപ്പെടുത്തി ജഢം അജ്ഞാതമെന്ന നിലയ്ക്ക് സംസ്‌കരിക്കുന്നത് പൊറുക്കാനാവില്ലെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. അജിതയ്ക്ക് മാന്യമായ ഒരു സംസ്‌കാരം നല്‍കുന്നതിന് അവരുടെ സുഹൃത്തുക്കള്‍ക്ക് അവസരം നല്‍കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ തയ്യാറാകണം. ഇല്ലെങ്കില്‍ അത് തെറ്റായ സന്ദേശം നല്‍കലാവുമെന്നും പ്രസ്താവനയില്‍ പറയുന്നു. സി.ആര്‍ നീലകണ്ഠന്‍, കല്‍പ്പറ്റ നാരായണന്‍, ശിഹാബുദീന്‍ പൊയ്ത്തുംകടവ് തുടങ്ങി മുപ്പതിലേറെ പേരാണ് പ്രസ്താവനയില്‍ ഒപ്പുവെച്ചത്. 

ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് അജിതയുടെ മൃതദേഹം സംസ്‌ക്കരിക്കുന്നത് ഇന്നുവരെ നീട്ടിവെച്ചിരുന്നു. മൃതദേഹം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് അജിതയുടെ സുഹൃത്ത് ഭഗവത് സിങ് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ഉത്തരവ്. ഇതിനു പിന്നാലെയാണ് അജിതയുടെ മൃതദേഹം സുഹൃത്തുക്കള്‍ക്ക് വിട്ടു നല്‍കണമെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരിക്കുന്നത്. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും