സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ആസിഡ് ആക്രമണത്തെ അതിജീവിച്ചവർക്ക് യുപി സർക്കാരിന്റെ വക ജോലി

വിമന്‍ പോയിന്റ് ടീം

ആസിഡ് ആക്രമണത്തെ അതിജീവിച്ച സ്ത്രീകൾക്ക് ജോലി നൽകുമെന്ന് ഉത്തർപ്രദേശ് സർക്കാർ. അതിജീവനത്തിന്റെ മാതൃകകളാകുന്ന സ്ത്രീകൾക്ക് വനിതാക്ഷേമവകുപ്പിലാണ് ആദ്യപരിഗണന നൽകുന്നത്. റാണി ലക്ഷ്മിബായി ആശാജ്യോതി കേന്ദ്രങ്ങളിൽ അവർക്ക് ജോലി ഉറപ്പാക്കുമെന്ന് സർക്കാർ പ്രതിനിധി അറിയിച്ചു. 
“കൂടുതൽ നല്ല ജോലി സാധ്യതകൾ ഇവർക്ക് നൽകേണ്ടത് ആവശ്യമാണ്. മറ്റുള്ളവരുമായി കൂടുതൽ ഇഴുകിച്ചേരാനുള്ള അവസരം കിട്ടും. ഈ സ്ത്രീകളുടെ ആത്മവിശ്വാസത്തെ അത് കൂട്ടും”. വനിതാക്ഷേമവകുപ്പിലെ പ്രിൻസിപ്പൾ സെക്രട്ടറി രേണുക കുമാർ പറയുന്നു. 
അന്തർദേശീയ വനിതാ ദിനത്തിൽ ആക്രമണത്തെ അതിജീവിച്ചവർക്ക് സർക്കാരിന്റെ നേതൃത്വത്തിൽ ആശംസാച്ചടങ്ങ് സംഘടിപ്പിക്കുകയും സഹായധനം നൽകുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി അഖിലേഷ് യാദവ് അന്ന് നാൽപ്പതിലധികം സ്ത്രീകളെ ഔദ്യോഗികവസതിയിൽ വച്ച് ആദരിച്ചിരുന്നു. 11 ജില്ലകളിൽ ആശാജ്യോതി കേന്ദ്രങ്ങൾക്കും 181 എന്ന ഹെൽപ്പ്‌ലൈൻ നമ്പരിനും അന്ന് തുടക്കമിട്ടിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും