സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

‘അമ്മ’യുടെ സ്മാരകത്തിനായി 15 കോടി നീക്കിവെച്ച് തമിഴ്‌നാട് സര്‍ക്കാര്‍

വിമെന്‍പോയിന്‍റ് ടീം

അന്തരിച്ച മുഖ്യമന്ത്രി ജയലളിതയ്ക്ക് വേണ്ടി സ്മാരകം നിര്‍മ്മിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ നീക്കിവെച്ചിരിക്കുന്നത് പതിനഞ്ച് കോടി രൂപ. സ്മാരക നിര്‍മ്മാണത്തിനായുള്ള പണം അനുവദിച്ച് കഴിഞ്ഞു. മറീന ബീച്ചില്‍ ജയലളിതയെ അടക്കം ചെയ്ത ഇടത്താണ് സ്മാരകം നിര്‍മ്മിക്കുന്നത്. അധികൃതര്‍ ഇതിനായുള്ള അളവെടുപ്പ് നടത്തിയെന്നും പനീര്‍ശെല്‍വം മന്ത്രിസഭയിലെ ഒരു മന്ത്രി ദ ഹിന്ദുവിനോട് പ്രതികരിച്ചു. സ്മാരക നിര്‍മ്മാണത്തിനായുള്ള ടെന്‍ഡര്‍ ഉടന്‍ വിളിക്കുമെന്നും മന്ത്രി പറഞ്ഞു.
മുന്‍മുഖ്യമന്ത്രി എംജി രാമചന്ദ്രന്റെ ശവകൂടീരത്തിന് സമീപമാണ് ജയലളിതയേയും അടക്കിയിരിക്കുന്നത്. തോഴി ശശികലയും സഹോദരന്‍ പുത്രന്‍ ദീപകുമാണ് ജയയുടെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്തത്.

സ്മാരകത്തിന്റെ രൂപകല്‍പ്പന ഇതുവരെ തയ്യാറായിട്ടില്ലെന്ന് പൊതുഭരണ വകുപ്പ് അധികൃതര്‍ പറഞ്ഞു. സ്മാരക നിര്‍മ്മാണത്തിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങളെ ആരംഭിച്ചിട്ടുള്ളൂ. ഇതുസംബന്ധിച്ച് സര്‍ക്കാരിന്റെ നിര്‍ദേശം ലഭിക്കാനുണ്ട്. സ്മാരകം നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന ഇടത്ത് ബാരിക്കേഡുകളും ടെന്റുകളും വെക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു.

അമ്മയുടെ വിയോഗ ദുഖത്തില്‍ മരിച്ചത് 280 പേര്‍

ജയലളിതയുടെ ആരോഗ്യസ്ഥിതിയിലും മരണത്തിലുമുണ്ടായ ഞെട്ടലിലും ദുഖത്തിലും ഇതുവരെ 280 പേര്‍ മരിച്ചതെന്ന് എഐഎഡിഎംകെ. 280 പേരുടേയും കുടുംബത്തിന് മൂന്ന് ലക്ഷം രൂപ വീതം നല്‍കുമെന്നും പാര്‍ട്ടി നേതൃത്വം അറിയിച്ചു. ഡിസംബര്‍ അഞ്ച് വരെയുള്ള കണക്കാണിത്. 77 പേര്‍ മരിച്ചുവെന്നായിരുന്നു നേരത്തെ പാര്‍ട്ടി പറഞ്ഞിരുന്നത്. തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച പാര്‍ട്ടി പ്രവര്‍ത്തകന് 50,000 രൂപ നല്‍കുമെന്നും പാര്‍ട്ടി പറഞ്ഞിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും