സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

തോഴിയില്‍ നിന്ന് തലപ്പത്തേക്ക്

വിമെന്‍പോയിന്‍റ് ടീം

ജയലളിതയുടെ സുഹൃത്ത് ശശിക എ.ഐ.എ.ഡി.എം.കെയെ നയിക്കണമെന്ന് പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെട്ടതായി പാര്‍ട്ടി ചാനല്‍ ജയടിവി. ജയലളിതയുടെ വസതിയായ പോയസ് ഗാര്‍ഡനിലെത്തിയാണ് ശശികല പാര്‍ട്ടിയെ നയിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടത്. അതേ സമയം പോയസ് ഗാര്‍ഡന്‍ മുന്നില്‍ പ്രവര്‍ത്തകരുടെ പ്രതിഷേധവും നടക്കുന്നുണ്ട്. പാര്‍ട്ടി പ്രിസീഡിയം ചെയര്‍മാന്‍ ഇ മധുസൂദനനും, മുതിര്‍ന്ന നേതാവ് കെഇ സെങ്കോട്ടയ്യനും ചെന്നൈ മുന്‍ മേയര്‍ സൈദ എസ് ദുരൈസ്വാമിയും ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ ശശികലയുമായി കൂടിക്കാഴ്ച്ച നടത്തി. അതേ സമയം ഒ.പനീര്‍ശെല്‍വത്തെ പോലുള്ള നേതാക്കള്‍ എത്തിയില്ലെന്നാണ് മാധ്യമവാര്‍ത്തകള്‍. 

അതേസമയം, സര്‍ക്കാരിലും പാര്‍ട്ടിയിലും ഇടപെടരുതെന്ന് ബന്ധുക്കള്‍ക്ക് ശശികല മുന്നറിയിപ്പ് നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. നേതൃപദവി ഏറ്റെടുക്കുന്നതിന് മുമ്പ് പ്രതിഛായ നന്നാക്കാനുള്ള ശ്രമമായാണ് വിലയിരുത്തപ്പെടുന്നത്. ശശികലയുടെ ഭര്‍ത്താവ് നടരാജനടക്കമുള്ളവര്‍ പോയസ് ഗാര്‍ഡനില്‍ തിരിച്ചെത്തിയത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ അസംതൃപ്തി ഉണ്ടാക്കിയിരുന്നു. നിലവില്‍ പാര്‍ട്ടിയിലോ സര്‍ക്കാരിലെ ശശികലയ്ക്ക് യാതൊരു പങ്കാളിത്തവുമില്ല. ജയലളിതയുടെ മരണത്തിന് ശേഷം തമിഴ്‌നാട് മന്ത്രിസഭ ഇന്നാദ്യമായി യോഗം ചേര്‍ന്നു. യോഗത്തില്‍ ജയലളിതയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രമേയം പാസാക്കി. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും