സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

മാന്‍ഹോള്‍ ദുരന്തത്തില്‍ മരിച്ച നൗഷാദിന്റെ ഭാര്യയ്ക്ക റവന്യുവകുപ്പില്‍ ജോലി

വിമെന്‍പോയിന്‍റ് ടീം

മാന്‍ഹോള്‍ ദുരന്തത്തില്‍ മരിച്ച നൗഷാദിന്റെ ഭാര്യ സഫ്രീനയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കി. റവന്യു വകുപ്പില്‍ ക്ലാര്‍ക്ക് നിയമനം നല്‍കികൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി.ക്ലര്‍ക്ക് തസ്തികയില്‍ നിയമനം നല്‍കണമെന്നറിയിച്ചുകൊണ്ടാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവാണ് നൗഷാദിന്റെ ഭാര്യക്ക് ലഭിച്ചത്. ജില്ല കളക്ടര്‍ ആവശ്യമായ നിയമന ഉത്തരവ് പുറപ്പെടുവിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

നൗഷാദ് മരണപ്പെട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും ഭാര്യയ്ക്ക് ജോലി നല്‍കുമെന്ന വാഗ്ദാനം പാലിക്കപ്പെട്ടിരുന്നില്ല.  അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയായിരുന്നു നൗഷാദിന്റെ ഭാര്യക്ക് ജോലി നല്‍കുമെന്നും കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്നും പ്രഖ്യാപിച്ചത്.കുടുംബത്തിന് നഷ്ടപരിഹാരത്തുക നല്‍കിയെങ്കിലും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ജോലിക്കാര്യത്തില്‍ തീരുമാനമെടുത്തിരുന്നില്ല. ആ വാഗ്ദാനമാണ് പിണറായി സര്‍ക്കാര്‍ പാലിച്ചത്.

2015 നവംബര്‍ 26നാണ് കോഴിക്കോട് മാന്‍ഹോളില്‍ കുടുങ്ങിയ ഇതരസംസ്ഥാനതൊഴിലാളികളെ രക്ഷിക്കുന്നതിനിടെ ഓട്ടോ ഡ്രൈവറായ നൗഷാദ് മരണപ്പെട്ടത്.മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനായി ഇറങ്ങിയ തൊഴിലാളികള്‍ വിഷവാതകം ശ്വസിച്ച് തിരിച്ചുകയറാനാതെ അതില്‍ കുടുങ്ങിപ്പോകുകയായിരുന്നു. ഇത് കണ്ട നൗഷാദ് അവരെ രക്ഷിക്കാനായി മാന്‍ഹോളില്‍ ഇറങ്ങിയെങ്കിലും നൗഷാദിനും തിരിച്ചുകയറാനാകാതെ മരണത്തിന് കീഴടങ്ങുകയായിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും