സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

പൊണ്ണത്തടി :മാതൃ - ശിശു ആരോഗ്യ പുരോഗതിക്ക് പുതിയ ഭീഷണി

ആതിര

         ലോകത്താകമാനം മാതൃ- ശിശു ആരോഗ്യ കാര്യത്തിൽ കാര്യമായ  പുരോഗതി ഉണ്ടെന്നു ആശ്വസിക്കാൻ വരട്ടെ .  പൊണ്ണത്തടി,പ്രമേഹം തുടങ്ങിയ ജീവിത ശൈലീ രോഗങ്ങൾ  മാതൃ- ശിശു ആരോഗ്യത്തിനു ഉയർത്തുന്ന വെല്ലുവിളി അതീവ ഗൗരവമുള്ളതും ഉടൻ ശ്രദ്ധയൂന്നേണ്ട ആഗോള പ്രശ്നവുമായി ഉയർന്നു കഴിഞ്ഞു. കഴിഞ്ഞ  25 വർഷങ്ങൾ പോഷക കുറവ് മൂലമുണ്ടായ മാതൃ-ശിശു മരണനിരക്ക് കുറക്കുന്നതിലാണ് ലോകം ശ്രദ്ധ കേന്ദ്രീകരിച്ചത് . ഇതിനായി നിരവധി പദ്ധതികളും സർക്കാരുകൾ നടപ്പിലാക്കി . ഇതിലൂടെ   ഗർഭിണികൾക്ക്‌ ആവിശ്യമായ പോഷകാഹാരങ്ങളും മരുന്നും എത്തിച്ചു .പ്രസവശുശ്രൂഷക്കായി ആശാ ഹെൽത്ത് വർക്കേഴ്സിനു  പരിശീലനം നൽകി .  സുരക്ഷിതമായി പ്രസവിക്കാനും  പ്രസവാനന്തര ചികിത്സക്കും സൗകര്യമൊരുക്കി. തത്ഫലമായി  മാതൃ-ശിശു മരണനിരക്ക് കാര്യമായി കുറഞ്ഞു. 1990 നു ശേഷം മാതൃമരണനിരക്ക് 45%വും 5 വയ്യസ്സിനു താഴെയുള്ള ശിശു മരണനിരക്ക് പകുതിയായും കുറഞ്ഞതായി ലോക  ബാങ്കിന്റെയും ലോകാരോഗ്യ സംഘടനയുടെയും കണക്കുകൾ പറയുന്നു . ഇതേ 25 വർഷങ്ങളിലാണ് പൊണ്ണത്തടിയും സർവസാധാരണമായത്.   അതു ഏറ്റവും കൂടുതൽ വിനയായത്  ഗർഭിണികൾക്കാണ് .  ഇത് കൂടാതെ ഗർഭം ധരിക്കുമ്പോൾ പലരും അമിതഭാരമുള്ളവരാകുന്നു .  ഗർഭ സമയത്തെ  പൊണ്ണത്തടി  ഗുരുതരമായ പല ആരോഗ്യപ്രശ്നങ്ങളും  സൃഷ്ടിക്കുന്നു.  അകാലപ്രസവം ഇതിലൊന്നാണ്. സാധാരണ സ്ത്രീയേക്കാൾ അകാലപ്രസവത്തിനുള്ള  അപകട സാധ്യത തടിയുള്ള സ്ത്രീകളിൽ ഇരട്ടിയിലധികമാണ് . 28 ആഴ്ചക്ക് മുൻപേ പ്രസവിക്കാനുള്ള അപകടകരമായ  സാധ്യതയും ഇക്കൂട്ടർക്ക്  വളരെ അധികമാണ്.  
അമിത ഭാരമുള്ള സ്ത്രീകളുടെ ഗർഭസ്ഥ ശിശുവിനും ഭാരം കൂടുന്നത് സ്വാഭാവികം . ജനനസമയത്ത്  കുട്ടിക്ക് ഭാരമുള്ളത്‌ ജന്മനാ വൈകല്യങ്ങൾക്ക് കാരണമാവുകയും പലപ്പോഴും മരണം സംഭവിക്കുകയും ചെയ്യാം . ഗർഭകാലത്ത് അധികമാകുന്ന പ്രമേഹം, ഉയർന്ന രക്ത സമ്മർദം , കുഞ്ഞിന്റെ അമിതഭാരം മൂലം സിസേറിയൻ ചെയ്യേണ്ടിവരിക തുടങ്ങിയവ  മാതൃമരണ നിരക്കും കൂട്ടുന്നു. 
       അമേരിക്ക പോലുള്ള രാജ്യങ്ങൾ  അപകട സാധ്യത മുന്നിൽ കണ്ട് ഇത്തരം  സങ്കീർണമായ  പ്രസവങ്ങൾക്കായി  പ്രത്യേക ക്ലിനിക്കുകൾ തന്നെ തയ്യാറാക്കിയിട്ടുണ്ട്. പക്ഷെ അമിത ഭാരം ഏറ്റവും കൂടുതൽ ബാ
ധിയ്ക്കുക്ക മറ്റ് വികസ്വര രാജ്യങ്ങളെയാണ്. ആഫ്രിക്കയിൽ  പൊണ്ണത്തടിയുള്ള  യുവതികൾ 70 ശതമാനമാണെങ്കിൽ ഇന്ത്യയിലത്‌ 30 മില്ല്യണ്‍ യുവതികളാണ്.  മിക്കയിടത്തും  നിലനിൽക്കുന്ന മാതൃ-ശിശു  രോഗങ്ങൾ പൂർണമായി തുടച്ചു നീങ്ങിയിട്ടില്ല. അതിനു പുറമേയാണ് പുതിയ രോഗത്തിന്റെ വരവ്.
       പൊണ്ണത്തടിമൂലം  പ്രസവം സങ്കീർണമായ സ്ത്രീകൾക്ക് പ്രത്യേക പരിചരണവും  ശ്രദ്ധാ പൂർവമായ ചികിത്സയും  ആവിശ്യമാണ് . വിദഗ്ദ്ധരായ ഡോക്ടർമാരും കൂടുതൽ  സംവിധാനങ്ങളുള്ള ആശുപത്രികളും വേണം. പ്രമേഹത്തിനും അതിരക്ത സമ്മർദ്ദത്തിനും അവിശ്യ മരുന്നുകളും നവജാത ശിശുക്കൾക്കായി തീവ്ര പരിചരണ യൂണിറ്റുകളും ആവിശ്യമാണ് . അതോടൊപ്പം മാതൃ-ശിശു മരണത്തിനിടയാക്കുന്ന നിലവിലുള്ള  കാരണങ്ങളെ ഇല്ലാതാക്കാനുള്ള  നടപടികൾ  തുടരുകയും ചെയ്യണം . 
        ഗർഭ കാലത്ത് വർദ്ധിക്കുന്ന പ്രമേഹം രക്തസമ്മർദ്ദം പോലുള്ള ജീവനപഹരിച്ചേക്കാവുന്ന രോഗങ്ങൾക്കെതിരെ അടിയന്തിര നടപടികൾ സ്വീകരിച്ചെങ്കിൽ മാത്രമേ മാതൃ-ശിശു മരണനിരക്കിൽ കാര്യമായ കുറവുണ്ടാകുകയുള്ളൂ .


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും